കൊറോണയ്ക്ക് മരുന്ന് കണ്ടെത്തി; അവകാശവാദവുമായി ബാബാ രാംദേവിന്റെ പതഞ്ജലി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകമെമ്പാടുമുള്ള മരുന്ന് കമ്പനികൾ കൊവിഡ് -19 വാക്സിൻ അല്ലെങ്കിൽ മാരകമായ കൊറോണ വൈറസിനെതിരെ 100 ശതമാനം പ്രതിരോധശേഷി നൽകുന്ന ഒരു മരുന്ന് കണ്ടെത്താൻ ഇപ്പോഴും പാടുപെടുകയാണ്. ഈ സാഹചര്യത്തിലാണ് ബാബാ രാംദേവിന്റെ ഉപഭോക്തൃ ഉൽപ്പന്നങ്ങളും ആയുർവ്വേദ മരുന്നുകളും വിൽക്കുന്ന കമ്പനിയായ പതഞ്ജലി കൊറോണ വൈറസ് രോഗത്തിന് മരുന്ന് കണ്ടെത്തിയെന്ന അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

പതഞ്ജലിയുടെ കൊറോണ വൈറസ് മരുന്ന് ഇതിനകം തന്നെ ആയിരത്തോളം പേരെ സുഖപ്പെടുത്തിയിട്ടുണ്ടെന്ന് പതഞ്ജലി സഹസ്ഥാപകൻ ആചാര്യ ബാൽകൃഷ്ണൻ ചില ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. രാജ്യത്തുടനീളമുള്ള രോഗികൾക്ക് മരുന്ന് നൽകിയിട്ടുണ്ടെന്നും അതിൽ 80 ശതമാനം പേർക്കും ഉടൻ തന്നെ കൊറോണ വൈറസ് ഭേദമായെന്നും ബാൽകൃഷ്ണൻ പറഞ്ഞു.

2025 ഓടെ പതഞ്ജലിയെ ഏറ്റവും വലിയ എഫ് എം സി ജി ബ്രാൻഡ് ആക്കാൻ പദ്ധതി2025 ഓടെ പതഞ്ജലിയെ ഏറ്റവും വലിയ എഫ് എം സി ജി ബ്രാൻഡ് ആക്കാൻ പദ്ധതി

കൊറോണയ്ക്ക് മരുന്ന് കണ്ടെത്തി; അവകാശവാദവുമായി ബാബാ രാംദേവിന്റെ പതഞ്ജലി

ചൈനയിലെ വുഹാനിൽ നിന്ന് വൈറസ് ലോകമെമ്പാടും വ്യാപിക്കാൻ തുടങ്ങിയ നിമിഷം മുതൽ കമ്പനി മരുന്ന് ഉപയോഗിച്ചു തുടങ്ങിയതായി ബാൽകൃഷ്ണ പറഞ്ഞു. പകർച്ചവ്യാധി ആരംഭിച്ചതു മുതൽ കമ്പനിയുടെ എല്ലാ വകുപ്പുകളും വൈറസ് ചികിത്സയ്ക്കായി പൂർണ്ണമായും സമർപ്പിതരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് ചികിത്സയ്ക്ക് പിന്നിലെ പ്രക്രിയയെക്കുറിച്ച് വിശദീകരിച്ച ബാൽകിഷ്ണൻ, വേദങ്ങൾ പോലുള്ള മതഗ്രന്ഥങ്ങൾ ശ്രദ്ധാപൂർവ്വം പഠിച്ച ശേഷമാണ് മരുന്ന് നിർമ്മിച്ചതെന്ന് പറഞ്ഞു. ഈ പാഠങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ സൂത്രവാക്യങ്ങൾ ഉപയോഗിച്ചാണ് ചികിത്സയ്ക്കായി ആയുർവേദ ഘടകങ്ങൾ സംയോജിപ്പിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. പതഞ്ജലിയിലെ ശാസ്ത്രജ്ഞൻ രാവും പകലും മരുന്ന് കണ്ടെത്തുന്നതിനായി പരിശ്രമിച്ചെന്നും ബാൽകൃഷ്ണൻ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ നിയമ പ്രകാരം പതഞ്ജലി ഇപ്പോൾ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പതഞ്ജലി ഉല്‍പന്നങ്ങള്‍ ഇനി ഓൺലൈനായി വാങ്ങാം 

English summary

Medicine for Corona; Baba Ramdev's Patanjali with claims | കൊറോണയ്ക്ക് മരുന്ന് കണ്ടെത്തി; അവകാശവാദവുമായി ബാബാ രാംദേവിന്റെ പതഞ്ജലി

Patanjali has come out with a claim to find a drug for coronavirus. Read in malayalam.
Story first published: Sunday, June 14, 2020, 10:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X