കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിനു പിന്നാലെ 2021 ഒക്ടോബറോടെയാണ് ഇന്ത്യന്‍ വിപണി സര്‍വകാല റെക്കോഡ് ഉയരം കീഴടക്കിയത്. എന്നാല്‍ അവിടെ നിന്നും ഒരു വര്‍ഷത്തോളം പിന്നിട്ടിട്ടും വിപണിക്ക് പുതിയ ഉയരം കുറിക്കാനായിട്ടില്ല. പ്രധാനമായും ആഗോള ഘടകങ്ങളാണ് വിപണിയെ പിന്നോട്ടടിച്ചത്. സൂചികകളും ഏറെ കയറ്റിറക്കങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനിടെ ഒരു വിഭാഗം മുന്‍നിര ഓഹരികള്‍ മള്‍ട്ടിബാഗര്‍ നേട്ടം കൈവരിച്ചിട്ടുണ്ട്.
പ്രധാന സൂചികകളായ ബിഎസ്ഇയുടെ സെന്‍സെക്സും എന്‍എസ്ഇയുടെ നിഫ്റ്റിയും കഴിഞ്ഞ സ്വാതന്ത്രദിനം മുതല്‍ ഇങ്ങോട്ടുള്ള ഒരു വര്‍ഷത്തില്‍ 7 ശതമാനം നേട്ടമാണ് കരസ്ഥമാക്കിയിട്ടുള്ളത്. ഏറെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലാണ് സൂചികകളുടെ ഈ നേട്ടമെന്നതും ശ്രദ്ധേയം. സമാനമായി മിഡ് കാപ്, സ്മോള്‍ കാപ് സൂചികകളാവട്ടെ 8 ശതമാനത്തോളം മുന്നേറ്റം കാഴ്ചവെച്ചു. സൂചികകളുടെ നേട്ടം ഒറ്റയക്കത്തില്‍ നില്‍ക്കുമ്പോഴാണ് 13 മുന്‍നിര ഓഹരികള്‍ മൂന്നക്ക ലാഭം നേടിയെടുത്തിരിക്കുന്നത്.
കോവിഡ് മഹാമാരി പൊട്ടിപ്പുറത്തിനു ശേഷമുള്ള കാലയളവില്‍ മിന്നുന്ന പ്രകടനമാണ് ആഭ്യന്തര വിപണി കാഴ്ചവെച്ചത്. രണ്ടു വര്‍ഷത്തോളമുള്ള കുതിപ്പിന് ശേഷം 2022 തുടക്കത്തോടെയാണ് വിപണിയില്‍ ഭേദപ്പെട്ട തിരുത്തല്‍ ദൃശ്യമായത്. ഉക്രൈന് യുദ്ധവും ആഗോള തലത്തില്‍ നേരിടുന്ന പണപ്പെരുപ്പ ഭീഷണിയുടേയും പശ്ചാത്തലത്തില്‍ റെക്കോഡ് ഉയരത്തില്‍ നിന്നും പ്രധാന സൂചികകള്‍ 18 ശതമാനത്തോളം താഴേക്കിറങ്ങി. ഇക്കഴിഞ്ഞ ജൂണിലാണ് ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരം രേഖപ്പെടുത്തിയത്.
പ്രതികൂല ഘടകങ്ങളും പലിശ നിരക്കിലെ വര്‍ധനയും പോലെയുള്ള സാഹചര്യം നിലനില്‍ക്കുന്നതിനിടയിലും ഇക്കഴിഞ്ഞ ഒരു മാസക്കാലയളവില്‍ സൂചികകളുടെ ശക്തമായൊരു തിരിച്ചു വരവ് പ്രകടമാണ്. 9 മാസക്കാലം ഓഹരി വിറ്റുകൊണ്ടിരുന്ന വിദേശ നിക്ഷേപകര്‍ കഴിഞ്ഞ 2 ആഴ്ചയായി വാങ്ങുന്ന പക്ഷത്തേക്ക് ചുവടു മാറ്റിയതും വിപണിയിലെ അപ്രതീക്ഷിത കുതിപ്പിന് കാരണമായിട്ടുണ്ട്.
ഇതിനോടൊപ്പം പണപ്പെരുപ്പം ശമിക്കുന്നതിന്റെ ആദ്യ സൂചനകള്‍ ലഭിച്ചതും വിപണിയിലെ നേട്ടം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷ ശക്തമാക്കുന്നു. അങ്ങനെയെങ്കില്‍ അടുത്ത സ്വാതന്ത്ര്യദിനത്തിനു മുമ്പെ തന്നെ നിഫ്റ്റി 20,000 നിലവാരം തൊടുമെന്നാണ് വിപണി വിദഗ്ധരും സൂചിപ്പിക്കുന്നത്.
കഴിഞ്ഞ സ്വാതന്ത്രദിനത്തിനു ശേഷമുള്ള കാലയളവില്‍ ബിഎസ്ഇ-500 സൂചികയിലുള്ള 13 ഓഹരികളാണ് മള്‍ട്ടിബാഗര്‍ നേട്ടം കൈവരിച്ചത്. ഇതിനു മുമ്പുള്ള സമാന കാലയളവില്‍ (2020-2021) 181 ഓഹരികളാണ് മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കിയിരുന്നത്. വിപണിയില്‍ നേരിട്ട തിരുത്തലും ചാഞ്ചാട്ടവുമാണ് ഭൂരിഭാഗം ഓഹരികള്‍ തിരിച്ചടിയായത്. അതേസമയം നേട്ടക്കാരിലെ ആദ്യ 5 സ്ഥാനക്കാരില്‍ നാലും അദാനി ഗ്രൂപ്പ് ഓഹരികളാണെന്നതും ശ്രദ്ധേയം. 305 ശതമാനം നേട്ടത്തോടെ അദാനി പവര്‍ ഓഹരികളാണ് നേട്ടക്കണക്കില്‍ ഒന്നാമതെത്തിയത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ മള്‍ട്ടിബാഗര്‍ ഓഹരികളും ഇവയുടെ നേട്ടവും ചുവടെ ചേര്‍ക്കുന്നു.
- അദാനി പവര്‍- 305.52%
- അദാനി ടോട്ടല്‍ ഗ്യാസ്- 276.40%
- അദാനി ട്രാന്സ്മിഷന്- 266.25%
- ടാറ്റ ടെലിസര്‍വീസസ്- 169.04%
- അദാനി ഗ്രീന്‍ എനര്‍ജി- 137.16%
- ടാറ്റ എലക്സി- 136.71%
- ഷാഫ്ലര് ഇന്ത്യ- 120.19%
- എല്‍ജി എക്വിപ്മെന്റ്സ്- 119.86%
- ഫൈന്‍ ഓര്‍ഗാനിക്സ്- 114.80%
- ഭാരത് ഡൈനാമിക്സ്- 113.46%
- ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്- 107.87%
- ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സ്- 105.29%
- ജിഎന്‍എഫ്സി- 105.11%
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications