വിപണിയില്‍ വീണ്ടും കരിനിഴല്‍; 2023 ആദ്യവാരം ട്രേഡര്‍മാര്‍ എന്തുചെയ്യണം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2022 -ലെ അവസാന വ്യാപരദിനം നിഫ്റ്റിക്ക് കാലിടറി. അവസാന മണിക്കൂറിലെ കൂട്ടവില്‍പ്പനയ്ക്ക് മുന്‍പില്‍ മുഖ്യസൂചികയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. വരുംദിവസങ്ങളില്‍ നിഫ്റ്റി കയറുമോ ഇറങ്ങുമോ? ട്രേഡര്‍മാര്‍ കാത്തിരിക്കുകയാണ്. സമീപദിവസങ്ങളില്‍ 18,200-17,950 പോയിന്റ് നിലവാരത്തില്‍ നിഫ്റ്റി ചലിച്ചതുകൊണ്ട് പുതിയ വാരം കണ്‍സോളിഡേഷന്‍ തുടരാമെന്നാണ് വിപണി വിദഗ്ധരുടെ നിരീക്ഷണം.

വിപണിയില്‍ വീണ്ടും കരിനിഴല്‍; 2023 ആദ്യവാരം ട്രേഡര്‍മാര്‍ എന്തുചെയ്യണം?

ആധികാരികമായി 18,181 സോണ്‍ തിരിച്ചെടുത്താല്‍ മാത്രമേ നിഫ്റ്റിക്ക് മുന്നോട്ട് കുതിക്കാനാവുകയുള്ളൂ. അടുത്ത ഉയര്‍ച്ചയില്‍ 18,350 പോയിന്റ്, 18,442 പോയിന്റ് നിലവാരങ്ങള്‍ കയ്യടക്കാനാകും സൂചിക ശ്രമിക്കുക. ഇതേസമയം, തിരുത്തല്‍ തുടരുകയാണെങ്കില്‍ 18,081, 18,018 നിലവാരങ്ങള്‍ നിഫ്റ്റിക്ക് ഇടത്താവളമൊരുക്കും, ആഭ്യന്തര ബ്രോക്കറേജായ മോത്തിലാല്‍ ഒസ്വാളിന്റെ ചന്ദന്‍ തപാരിയ പറയുന്നു.

മുന്നോട്ട് 17,700-18,600 എന്ന വിശാലമായ ട്രേഡിങ് റേഞ്ചാണ് ഓപ്ഷന്‍ ഡാറ്റ സൂചിപ്പിക്കുന്നത്. ഇതേസമയം, 17,950-18,400 സോണായിരിക്കും സൂചിക അടിയന്തരമായി ചേര്‍ത്തുപിടിക്കുക. കഴിഞ്ഞവാരം അവസാനിക്കുമ്പോള്‍ പ്രതിവാര RSI, സ്റ്റോക്കാസ്റ്റിക് സൂചകങ്ങള്‍ പോസിറ്റീവ് മേഖലയിലാണുള്ളത്. അതായത്, ഹ്രസ്വകാലം തൊട്ട് ഇടക്കാലം വരെ സൂചിക പോസിറ്റീവ് വികാരം തുടരുമെന്ന് ഇവര്‍ പറഞ്ഞുവെയ്ക്കുന്നു. ഈ അവസരത്തില്‍ ട്രേഡര്‍മാര്‍ എന്തുചെയ്യണം? പ്രമുഖ വിപണി നിരീക്ഷകര്‍ നിര്‍ദേശിക്കുന്നതെന്തെന്ന് ചുവടെ കാണാം.

വിപണിയില്‍ വീണ്ടും കരിനിഴല്‍; 2023 ആദ്യവാരം ട്രേഡര്‍മാര്‍ എന്തുചെയ്യണം?

അജിത് മിശ്ര - റെലിഗെയര്‍ ബ്രോക്കിങ്, വൈസ് പ്രസിഡന്റ്

ആഗോള സൂചികകളുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ വിപണിയും കണ്‍സോളിഡേഷന്‍ ഘട്ടത്തിലൂടെ കടന്നുപോകുന്നത്. ഇതേസമയം, തിരഞ്ഞെടുത്ത സെക്ടറുകളില്‍ മുന്നേറ്റം കാണാം. പുതിയവാരം മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന സെക്ടറുകള്‍ കണ്ടെത്തി പൊസിഷനുകള്‍ ക്രമീകരിക്കുന്നതിനായിരിക്കണം ട്രേഡര്‍മാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

ഗൗരവ് രത്‌നപര്‍ക്കി - ടെക്‌നിക്കല്‍ റിസര്‍ച്ച് മേധാവി, ഷെയര്‍ഖാന്‍

ഉയരുന്ന ട്രെന്‍ഡ്‌ലൈന്‍ പ്രതിരോധം തീര്‍ക്കുന്ന ചിത്രമാണ് പ്രതിദിന ചാര്‍ട്ട് വരച്ചുകാട്ടുന്നത്. അതുകൊണ്ട് ഹ്രസ്വകാലാടിസ്ഥാനത്തില്‍ സൂചികയില്‍ 17,800-18,400 നിലവാരത്തില്‍ കണ്‍സോളിഡേഷന്‍ പ്രതീക്ഷിക്കാം. കണ്‍സോളിഡേഷന്‍ ഘട്ടം കഴിഞ്ഞാല്‍ നിഫ്റ്റി മുന്നോട്ടുള്ള പ്രയാണം പുനഃരാരംഭിക്കും. അടുത്ത ഏതാനും മാസങ്ങള്‍കൊണ്ട് 18,887 എന്ന എക്കാലത്തേയും ഉയര്‍ന്ന നിലയിലേക്ക് തിരിച്ചെത്താനായിരിക്കും സൂചിക ശ്രമിക്കുക.

നാഗരാജ് ഷെട്ടി - ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്

നിലവില്‍ 18,250 പോയിന്റ് നിലവാരത്തില്‍ നിഫ്റ്റി പ്രതിരോധം നേരിടുന്നുണ്ട്. വെള്ളിയാഴ്ച്ച ഈ മേഖല തരണം ചെയ്‌തെങ്കിലും സൂചികയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഇതേസമയം, പ്രതിവാര ചാര്‍ട്ടില്‍ നീണ്ട ബുള്ളിഷ് കാന്‍ഡില്‍ രൂപംകൊള്ളുന്നത് പുള്‍ബാക്ക് റാലിക്കുള്ള സാധ്യത പറഞ്ഞുവെയ്ക്കുന്നു. എന്തായാലും 18,250 നിലവാരത്തിലുള്ള പ്രതിരോധം ഭേദിച്ചാല്‍ മാത്രമാണ് മുന്നോട്ടുള്ള യാത്രയ്ക്ക് തുടക്കമാവുക. 17,960 നിലവാരത്തില്‍ അടിയന്തര പിന്തുണയും സൂചിക കണ്ടെത്തും.

Read more about: stock market share market
English summary

Nifty Sees Dark Cloud Patterns In The Charts; Traders All Ready To Embrace First Week Of 2023

Nifty Sees Dark Cloud Patterns In The Charts; Traders All Ready To Embrace First Week Of 2023. Read in Malayalam.
Story first published: Saturday, December 31, 2022, 11:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X