പ്രവചിക്കാൻ സാധിക്കാത്ത കയറ്റിറക്കങ്ങൾ, വിപണിയെ പറ്റിയുള്ള കൃത്യമായ ധാരണയില്ലായ്മ എന്നിവയാണ് ഭൂരിഭാഗം പേരെയും ഓഹരി വിപണി നിക്ഷേപത്തിൽ നിന്ന് പിന്നോട്ടടിപ്പിക്കുന്നത്. ഇവയെ തരണം ചെയ്ത് വരുന്നൊരാൾക്ക് ഉയർന്ന കമ്മീഷനും ബ്രോക്കറേജുമാണ് വിഷയം. ഓഹരി വിപണിയിൽ വർഷങ്ങളോളമുണ്ടോയൊരാൾക്ക് ലാഭത്തിൽ നിന്ന് വലിയ തുക ബ്രോക്കറേജായി നൽകേണ്ടി വരുന്നതിന്റെ പ്രയാസങ്ങളറിയാം.
ഈ പ്രയാമറിഞ്ഞ് നിതിൻ കാമത്ത് ആരംഭിച്ച ഓൺലൈൻ സ്റ്റോപ്പ് ബ്രോക്കറിംഗ് സ്ഥാപനമാണ് സെറൊദ. 17ാം വയസിൽ ഓഹരി വിപണിയിലെത്തിയ നിതിൻ കമാത്തിന്റെ അനുഭവ പരിചയത്തിന്റെ ഗുണം സെറോദയുടെ വിജയത്തിലുണ്ട്.
കോൾ സെന്ററും ട്രേഡിംഗും
17ാം വയസിൽ ഓഹരി വിപണിയിലെത്തിയ നിതിൻ കാമത്ത് ട്രേഡിംഗിലാണ് ഭാഗ്യം പരീക്ഷിച്ചത്. അക്കാലത്ത് രാത്രികളില്‍ ബംഗളൂരുവിലെ കോള്‍ സെന്ററില്‍ ജോലി ചെയ്ത് പകൽ സമയം ട്രേഡിംഗിനായി മാറ്റിവെയ്ക്കുക എന്നതായിരുന്നു നിതിൻ ആദ്യ കാലത്ത് ചെയ്തിരുന്നത്. 1998 കാലത്ത് ആരംഭിച്ച ട്രേഡിംഗിലൂടെ ഉണ്ടാക്കിയ സമ്പാദ്യത്തിൽ നല്ലൊരു തുക 2001-2002 കാലഘട്ടത്തിലെ മാർക്കറ്റ് തകർച്ചയിൽ നിതിന് നഷ്ടമായി.
ഇക്കാലത്ത് റിയലന്‍സ് മണിയില്‍ സബ് ബ്രോക്കറായി ചേര്‍ന്ന നിതിന്‍ കാമത്ത് വലിയ ഇടപാടുകരെ ചേര്‍ത്ത് നല്ലൊരു സംഖ്യയുണ്ടാക്കി. ട്രേഡിംഗിലൂടെ വീണ്ടും സമ്പത്തുണ്ടാക്കിയെങ്കിലും 2008-09തിലെ ഇടിവിലും നഷ്ടം നേരിട്ടു.
സ്റ്റോക്ക് ബ്രോക്കറിംഗ് കമ്പനികളുടെ തകർച്ച
ഓഹരി വിപണിയുടെ ഇടിവിനൊപ്പം സ്റ്റോക്ക് ബ്രോക്കറിംഗ് കമ്പനികളുടെ തകർച്ചയും നേരിട്ട കാലമായിരുന്നു 2008. പഴയ സാങ്കേതിക വിദ്യയും ഉയർന്ന കമ്മീഷനും കാരണം ഔട്ട്ഡേറ്റഡ് ആയ സ്ഥിതിയിലായിരുന്നു അക്കാലത്തെ സ്റ്റോക്ക് ബ്രോക്കറിംഗ് കമ്പനികൾ. ഇക്കാരണത്തിലാണ് പുതിയ തലമുറ ഓഹരി വിപണിയിലേക്ക് എത്താത്ത് എന്ന് മനസിലാക്കിയ നിതിൻ കാമത്തിന്റെ ആശയമായിരുന്നു സെറോദ.
ഡിജിറ്റലൈസേനും ഓണ്‍ലൈന്‍ ഉപഭോഗ സൗഹൃദ, ചെലവ് ചുരുങ്ങിയ ബ്രോക്കറിംഗ് സ്ഥാപനം എന്നതായിരുന്നു സെറോദ മുന്നോട്ട് വെച്ചത്. സഹോദരൻ നിതിൻ കമാത്തുമായി ചേർന്ന് 2010 ഓഗസ്റ്റിലാണ് 5 ജീവനക്കാരുമായി സെറോദ ആരംഭിക്കുന്നത്.
തടസങ്ങളില്ലാത്ത സെറോദ
തടസങ്ങള്‍ എന്നര്‍ഥം വരുന്ന രോധ (rodha) എന്ന സംസ്കൃത വാക്കില്‍ നന്നാണ് സെറോദ എന്ന പേരു വരുന്നത്. തടസങ്ങളൊന്നുമില്ല എന്നാണ് സെറോദ എന്ന വാക്കിന്റെ അര്‍ഥം. പേരിനോട് നീതി പുലർത്തി തടസങ്ങളില്ലാതെ കുറഞ്ഞ ബ്രോക്കറേജോടെ ഇടപാട് നടത്തുന്ന സ്ഥാപനമായി സെറോദ മാറി. യുവാക്കളെയും സാങ്കേതിത വിദ്യാ തത്പരരെയും ആകർഷിക്കുന്ന ഗൂഗിൾ പോലൊ ലളിതമായി ഉപയോഗിക്കാവുന്ന പ്ലാറ്റഫോമാണ് നിതിൻ കമാത്ത് മുന്നോട്ട് വെച്ചത്.
പരസ്യമാണ് വിജയം; പരസ്യമില്ലാത്ത വിജയം
വിജയത്തിന് എവിടെയും കുറുക്കു വഴികളില്ല. നിഖില്‍ കാമത്തിന്റെയും സെറോദയുടെയും വിജയത്തിലും കുറുക്കുവഴികളുണ്ടായിരുന്നില്ല. 2010 ൽ ആവശ്യമായ സാങ്കേതി വിദ്യയിലൂന്നിയ ചെലവ് കുറഞ്ഞ സേവനങ്ങള്‍ നല്‍കാനായതാണ് സെറോദയുട വിജയം. ഡിസ്‌ക്കൗണ്ട് ബ്രോക്കറിംഗ് സ്ഥാപനത്തില്‍ പരസ്യത്തിനായി വലിയ തുകയൊന്നും ചെലവാക്കിയിരുന്നില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഉപഭോക്താക്കള്‍ പറഞ്ഞറിയിച്ചുള്ള മാർക്കറ്റിംഗ് സെറോദയ്ക്ക് വലിയ രീതിയില്‍ ഗുണം ചെയ്തു. കുറഞ്ഞ ചെലവിൽ കൂടുതൽ ഉപഭോക്താക്കളെ സെറോദയ്ക്ക് ലഭിച്ചു.
1 ദിവസത്തിൽ കൂടുതല്‍ ഓഹരികള്‍ കയ്യില്‍ വെയ്ക്കുന്നവര്‍ക്ക് സൗജന്യ നിരക്കിലാണ് സൊറോദ സേവനങ്ങൾ നല്‍കിയത്. ഇന്‍ട്രാഡേ, ഓപ്ഷന്‍, ഫ്യൂച്വര്‍ ട്രേഡുകള്‍ക്ക് 20 രൂപയാണ് ചാർജ് ഈടാക്കിയാണ്. ഇതിനൊപ്പം വർഷത്തിൽ അക്കൗണ്ട് മെയിന്റൻസിനായി 300 രൂപയും സെറോദ ഈടാക്കുന്നു.
മാർക്കറ്റിൽ മുന്നിൽ
സ്‌റ്റോക്ക് ബ്രോക്കറിംഗ് കമ്പനികളിൽ മുന്നിൽ സെറോദ തന്നെയാണ് 62.77 ലക്ഷം സജീവ ഉപഭോക്താക്കളുള്ള സെറോദയ്ക്ക് 17.42 ശതമാനം വിപണി വിഹിതമാണുള്ളത്. 52 ലക്ഷം ഉപഭോക്തക്കളും 14.47 ശതമാനം വിപണ വിഹിതവുമാണ് അപ്സ്റ്റോക്കാണ് രണ്ടാമത്. 2021 ലെ കണക്ക് പ്രകാരം 3.1 ബില്യൺ ഡോളർ ആസ്തിയുമായി സമ്പത്തതയിൽ രാജ്യത്ത് 64ാം സ്ഥാനത്താണ് കാമത്ത് കുടുംബം.
ചിത്രത്തിന് കടപ്പാട്- tradebrain
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
