രാജ്യത്ത് ഇന്ധന ക്ഷാമമില്ല; ലോക്ക്ഡൌണിലും പെട്രോൾ, ഡീസൽ, എൽപിജി ആവശ്യത്തിലധികം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ മൂന്നാമത്തെ വലിയ ഊർജ്ജ ഉപഭോക്താക്കളായ ഇന്ത്യയിൽ ആവശ്യത്തിലധികം പെട്രോൾ, ഡീസൽ, പാചക വാതകം (എൽപിജി) എന്നിവ ശേഖരിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ചെയർമാൻ സഞ്ജീവ് സിംഗ് പറഞ്ഞു. മൂന്ന് ആഴ്ച രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചെങ്കിലും എല്ലാ പ്ലാന്റുകളും വിതരണ സ്ഥലങ്ങളും പൂർണമായും പ്രവർത്തനക്ഷമമാണെന്ന് അദ്ദേഹം പറഞ്ഞു. 21 ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ച ദിവസം പിതാവിന്റെ മരണത്തിനിടയിലും ഇന്ധനം രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾക്ക് സിംഗ് മേൽനോട്ടം വഹിച്ചിരുന്നു.

 

ഇന്ധന ക്ഷാമമില്ല

ഇന്ധന ക്ഷാമമില്ല

രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരായി പാചക വാതക സിലിണ്ടറുകളും മറ്റും നിറയ്ക്കേണ്ടതിലെന്നും സഞ്ജീവ് സിംഗ് പറഞ്ഞു. ഏപ്രിലിന് ശേഷമുള്ള എല്ലാ ഇന്ധനങ്ങളുടെയും ആവശ്യകത കണക്കാക്കിയിട്ടുണ്ടെന്നും എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ ആവശ്യമായ രീതിയിൽ റിഫൈനറികൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽ‌പി‌ജി വിതരണക്കാരും പെട്രോൾ പമ്പുകളും സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പെട്രോളും ഡീസലും

പെട്രോളും ഡീസലും

രാജ്യവ്യാപകമായ ലോക്ക്ഡൌൺ എല്ലാ ബിസിനസുകളും നിർത്തലാക്കി. വിമാനങ്ങളും ട്രെയിനുകളും സർവ്വീസുകൾ നിർത്തിവച്ചു. മുഴുവൻ വാഹനഗതാഗതവും നിർത്തിവച്ചു. ഇത് പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനങ്ങളുടെ (എടിഎഫ്) ആവശ്യകത കുറച്ചിട്ടുണ്ട്. ഗതാഗതം പൂർണമായും നിലച്ചതോടെ മാർച്ചിലെ പെട്രോൾ ആവശ്യം എട്ട് ശതമാനവും ഡീസൽ ആവശ്യം 16 ശതമാനവും കുറഞ്ഞു. എടിഎഫ് ആവശ്യം 20 ശതമാനം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

എൽപിജി ഉപഭോഗം

എൽപിജി ഉപഭോഗം

എന്നാൽ എൽ‌പി‌ജി ഉപഭോഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ഉപഭോക്താക്കൾക്കും സേവനം നൽകുന്നുണ്ടെന്നും ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ റീഫിൽ ഡിമാൻഡ് 200 ശതമാനത്തിലധികം ഉയർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ളവ തീർന്നുപോകാത്തതിനാൽ പലർക്കും പുതിയ സിലിണ്ടറുകൾ വാങ്ങാൻ കഴിയാത്തതിനാൽ പരിഭ്രാന്തരായിട്ടുണ്ടെന്നും സഞ്ജീവ് സിംഗ് പറഞ്ഞു. രണ്ട് സിലിണ്ടർ കണക്ഷനുകളുള്ള ഉപഭോക്താക്കളിൽ പലരും രണ്ട് സിലിണ്ടറുകളും റീഫിൽ ചെയ്തു കഴിഞ്ഞു.

പരിഭ്രാന്തി വേണ്ട

പരിഭ്രാന്തി വേണ്ട

ഇത്തരത്തിൽ പരിഭ്രാന്തരായി സിലിണ്ടറുകളും മറ്റും ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ ഇന്ധനങ്ങളുടെ മതിയായ സ്റ്റോക്കുകളുണ്ട്. ഉപഭോക്താക്കൾ പരിഭ്രാന്തരായി ഒരുമിച്ച് ബുക്കിംഗുകൾ നടത്തുമ്പോൾ അത് സിസ്റ്റങ്ങൾക്ക് അനാവശ്യമായ സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്പാദനം കുറച്ചു

ഉത്പാദനം കുറച്ചു

ദ്രാവക ഇന്ധനങ്ങളുടെ ആവശ്യം കുറവായതിനാൽ റിഫൈനറികൾ ഉത്പാദനം 25-30 ശതമാനം കുറച്ചിട്ടുണ്ട് - അതായത് ഇന്ധന പെട്രോൾ, ഡീസൽ, എടിഎഫ്, നാഫ്ത, എൽപിജി എന്നിവയിൽ നിന്ന് 30 ശതമാനം വരെ കുറവ് മാത്രമേ നിലവിൽ ഉത്പാദിപ്പിക്കുന്നുള്ളൂ. ഓരോ ബാരൽ ക്രൂഡ് ഓയിലും സംസ്ക്കരിക്കുമ്പോൾ ഒരു നിശ്ചിത ശതമാനം പെട്രോൾ, ഡീസൽ, മണ്ണെണ്ണ / എടിഎഫ്, എൽപിജി എന്നിവ ഉത്പാദിപ്പിക്കുന്നു. അതിനാൽ ക്രൂഡിന്റെ കുറഞ്ഞ സംസ്കരണം എല്ലാ ഇന്ധനത്തിന്റെയും ഉത്പാദനം കുറയ്ക്കും.

English summary

No fuel shortage in the country, Enough Stock of Petrol, Diesel, LPG for Lockdown | രാജ്യത്ത് ഇന്ധന ക്ഷാമമില്ല; ലോക്ക്ഡൌണിലും പെട്രോൾ, ഡീസൽ, എൽപിജി ആവശ്യത്തിലധികം

Indian Oil Corporation (IOC) Chairman Sanjeev Singh said that India, the world's third largest energy consumer, has accumulated more petrol, diesel and cooking gas (LPG) than it needs. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X