ഇൻഫോസിസ് ജീവനക്കാർക്ക് ഇത്തവണ പ്രമോഷനുകളും ശമ്പള വർദ്ധനവുമില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻഫോസിസ് ഇന്നലെ കമ്പനിയുടെ നാലാം പാദ റിപ്പോർട്ട് പ്രഖ്യാപിച്ചി. 43.21 ബില്യൺ രൂപയാണ് (564.56 മില്യൺ ഡോളർ) കമ്പനിയുടെ ലാഭം. കഴിഞ്ഞ വർഷം ഇത് 40.74 ബില്യൺ രൂപയായിരുന്നു. ധനകാര്യ സേവന ബിസിനസിൽ നിന്നുള്ള വരുമാനത്തിൽ 7% വർധനയാണ് കമ്പനി രേഖപ്പെടുത്തിയത്. ഇത് മൊത്തം വരുമാനം 232.67 ബില്യൺ രൂപയായി ഉയർത്താൻ സഹായിച്ചു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിലെ അനിശ്ചിതത്വങ്ങൾ ചൂണ്ടിക്കാട്ടി 2021 സാമ്പത്തിക വർഷത്തേക്കുള്ള വരുമാനവും മാർജിൻ പ്രവചനങ്ങളും കമ്പനി താൽക്കാലികമായി നിർത്തി വച്ചു. നിലവിലുള്ള പകർച്ചവ്യാധി കണക്കിലെടുത്ത് പ്രമോഷനുകളും ശമ്പള വർദ്ധനവും ഇൻഫോസിസ് താൽക്കാലികമായി നിർത്തിവച്ചുവെന്നും വ്യക്തമാക്കി. എന്നാൽ, ഇതുവരെ നീട്ടിയ എല്ലാ പുതിയ തൊഴിൽ ഓഫറുകളും പരിഗണിക്കുമെന്ന് കമ്പനി അറിയിച്ചു. ഇൻഫോസിസ് ഓഹരി വില ഇന്ന് മൂന്ന് ശതമാനത്തിൽ അധികം ഇടിഞ്ഞു. 

ഇൻഫോസിസ് വരുമാനം വർദ്ധിപ്പിക്കാൻ അനധികൃത നടപടികൾ സ്വീകരിച്ചതായി ആരോപണംഇൻഫോസിസ് വരുമാനം വർദ്ധിപ്പിക്കാൻ അനധികൃത നടപടികൾ സ്വീകരിച്ചതായി ആരോപണം

ഇൻഫോസിസ് ജീവനക്കാർക്ക് ഇത്തവണ പ്രമോഷനുകളും ശമ്പള വർദ്ധനവുമില്ല

കമ്പനിയിലെ 93% ജീവനക്കാരും ഇപ്പോൾ വീടുകളിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്. അതിവേഗം മാറിയ ഈ അന്തരീക്ഷത്തിൽ ക്ലയന്റുകൾക്ക് സ്ഥിരമായ സേവന വിതരണം ഉറപ്പാക്കുന്നതിനും മികച്ച രീതിയിൽ പ്രവർത്തിച്ചതിനും കമ്പനി ജീവനക്കാരെ അനുമോദിച്ചു. 2020 സാമ്പത്തിക വർഷത്തിൽ 9.8 ശതമാനം വളർച്ചയും പ്രവർത്തന മാർജിൻ 21.3 ശതമാനവും കമ്പനി നേടി. ഉയർന്നുവരുന്ന കൊറോണ വൈറസ് സാഹചര്യം കാരണം പുതിയ നിയമനം, പ്രമോഷനുകൾ, ഇൻക്രിമെന്റുകൾ എന്നിവ താത്ക്കാലികമായി തടഞ്ഞു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ അന്തരീക്ഷത്തില്‍ ഇന്‍ഫോസിസ് ടീം 93 ശതമാനം പേരും വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. കമ്പനിയുടെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിന് വേണ്ടിയാണിതെന്ന് കമ്പനി സിഇഒ സലീല്‍ പരേഖ് പറഞ്ഞു. അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ ജോബ് ഓഫറുകള്‍ ലഭിച്ച ടെക് ബിരുദധാരികള്‍ക്ക് ജോലിക്ക് ചേരാന്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും. കോവിഡ് 19 പ്രതിസന്ധിയുടെ സാഹചര്യത്തില്‍ പല ഐടി കമ്പനികളും തങ്ങളുടെ പുതിയ റിക്രൂട്ട്‌മെന്റുകള്‍ മരവിപ്പിച്ചിരിക്കുന്ന അവസരത്തിലാണിത്. ചില പ്രമുഖ ഐടി കമ്പനികള്‍ തങ്ങള്‍ നല്‍കിയ ജോലി വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് അനിശ്ചിതമായി വൈകാനാണ് സാധ്യത.

ഇൻഫോസിസിന് ഓസ്ട്രേലിയൻ മണ്ണിൽ വൻ നേട്ടം, വരുമാനം ഒരു ബില്യൺ ഡോളർ കടന്നു

English summary

No promotions or salary increases for Infosys employees this time | ഇൻഫോസിസ് ജീവനക്കാർക്ക് ഇത്തവണ പ്രമോഷനുകളും ശമ്പള വർദ്ധനവുമില്ല

Bengaluru-based software company Infosys announced its fourth quarter earnings. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X