കേരളത്തിലെ പ്രവാസി നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധന; 14 ശതമാനം വര്‍ദ്ധിച്ച് 2.27 ലക്ഷം കോടിയായി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സംസ്ഥാനത്തെ ബാങ്കുകളിലേക്കുള്ള പ്രവാസികളുടെ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. കൊവിഡിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ക്ക് ജോലി നഷ്ടപ്പെട്ട സാഹചര്യമുണ്ടായിട്ട് കൂടിയാണ് പ്രവാസി നിക്ഷേപത്തില്‍ വര്‍ദ്ധന സംഭവിച്ചിരിക്കുന്നത്. 2.27 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് 2020 വര്‍ഷത്തില്‍ ബാങ്കുകളില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 14 ശതമാനത്തോളം വര്‍ദ്ധിച്ചു.

 
കേരളത്തിലെ പ്രവാസി നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധന; 14 ശതമാനം വര്‍ദ്ധിച്ച് 2.27 ലക്ഷം കോടിയായി

ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് കൊവിഡിനെ തുടര്‍ന്ന് 12 ലക്ഷത്തോളം പേരുടെ തൊഴില്‍ നഷ്ടപ്പെട്ടെന്ന കണക്കുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവാസി നിക്ഷേപത്തില്‍ വര്‍ദ്ധനവ് സംഭവിച്ചിരിക്കുന്നത്. സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടെ കണക്ക് പ്രകാരം 2020 ഡിസംബര്‍ അവസാനപാദം വരെയുള്ള കണക്ക് പ്രകാരം എന്‍ആര്‍ഐ നിക്ഷേപം 2.27,430 കോടിയാണ്.

2019ലെ കണക്ക് പ്രകാരം ഇത് 1,99,781 കോടി രൂപയായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 40 ലക്ഷം മലയാളികളാണുള്ളത്. സംസ്ഥാനത്തിന്റെ മൊത്തെ വരുമാനത്തിന്റെയും 30 ശതമാനും പ്രവാസികളുടെ സംഭാവനയാണ്. കൊവിഡ് തീര്‍ത്ത പ്രതിസന്ധിയെ തുടര്‍ന്ന് 12 ലക്ഷം പേരാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ജോലി നഷ്ടപ്പെട്ടവരില്‍ അതിവിദഗ്ദ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജന: ആനുകൂല്യ കാലയളവ് 2022 മാർച്ച് 31 വരെ നീട്ടി

കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇ-സിം സൗകര്യം ലഭ്യമാക്കി വി

English summary

NRI investment increase in Kerala; 2.27 lakh crore, an increase of 14 per cent

NRI investment increase in Kerala; 2.27 lakh crore, an increase of 14 per cent
Story first published: Tuesday, June 29, 2021, 17:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X