2020 ലെ ആഗോള സാമ്പത്തിക വളർച്ചാ പ്രവചന റിപ്പോർട്ടുമായി ഒഇസിഡി. പാരിസ് ആസ്ഥാനമായുള്ള ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡവലപ്മെന്റ്, ലോകമെമ്പാടുമുള്ള ബിസിനസ്സ് പ്രവർത്തനങ്ങൾ അടുത്ത വർഷം 2.9 ശതമാനം വർദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്, സെപ്റ്റംബറിൽ പുറത്തിറക്കിയ മുൻ പ്രവചനത്തിൽ നിന്ന് 0.1 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2021 ൽ, ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച 3.0 ശതമാനം വരെ ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി, ആഗോള വളർച്ചാ ഫലങ്ങളും പ്രതീക്ഷകളും ക്രമാനുഗതമായി വഷളായിക്കൊണ്ടിരിക്കുകയാണെന്നും സ്ഥിരമായ നയ അനിശ്ചിതത്വങ്ങളും ദുർബലമായ വ്യാപാര, നിക്ഷേപ പ്രവാഹങ്ങളുമാണ് ഇതിന് കാരണമെന്നും ഒഇസിഡി ചീഫ് ഇക്കണോമിസ്റ്റ് ലോറൻസ് ബൂൺ അഭിപ്രായപ്പെട്ടു.

വാണിജ്യ പിരിമുറുക്കത്തിന്റെ പ്രതികൂല ഫലങ്ങൾ നികത്തുന്ന നിർണായകവും സമയബന്ധിതവുമായ ധനപരമായ തീരുമാനങ്ങൾ കേന്ദ്ര ബാങ്കുകൾ എടുത്തിട്ടുണ്ടെങ്കിലും മിക്ക സർക്കാരുകളും സാമ്പത്തിക തലത്തിൽ മികച്ച അനുയോജ്യമായ തീരുമാനങ്ങളെടുത്തിട്ടില്ലെന്നും, ഉദാഹരണത്തിന് അടിസ്ഥാന സൌകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ദീർഘകാല പ്രോജക്ടുകളിൽ നിക്ഷേപിക്കുക, മുൻകൂട്ടി ഡിജിറ്റലൈസേഷൻ ചെയ്യുക, സമ്പദ്‌വ്യവസ്ഥയെ പരിമിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് പല സർക്കാരുകളും ചെയ്ത് കൊണ്ടിരിക്കുന്നതെന്നും ലോറൻസ് ബൂൺ പറഞ്ഞു.
2007ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയ്ക്ക് ശേഷമുള്ള ദുർബലമായ സാമ്പത്തിക സ്ഥിതിയാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നതെന്നും ഒഇസിഡി കണ്ടതായി റിപ്പോർട്ടിൽ പറയുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
