ആധാർ- പാൻകാർഡ് ബന്ധിപ്പിക്കൽ: മാർച്ച് 31 ശേഷം പിഴ, എങ്ങനെ ആധാറും പാൻകാർഡും ബന്ധിപ്പിക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ പാൻ നമ്പർ നിങ്ങളുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോ? ഇത് ചെയ്യാത്തവർക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സർക്കാർ. ആധാറും പാൻകാർഡും ലിങ്കുചെയ്യാനുള്ള സമയപരിധി മാർച്ച് 31 ന് അവസാനിക്കാനിരിക്കെയാണ് ജനങ്ങളെ ഇക്കാര്യത്തെക്കുറിച്ച് വീണ്ടും ഓർമിപ്പിച്ചിട്ടുള്ളത്.

നിങ്ങളുടെ വ്യക്തിഗത വായ്പ്പകള്‍ തഴയപ്പെട്ടോ? കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാംനിങ്ങളുടെ വ്യക്തിഗത വായ്പ്പകള്‍ തഴയപ്പെട്ടോ? കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

സർക്കാർ അനുവദിച്ച സമയപരിധിയായ മാർച്ച് 31നുള്ളിൽ നിങ്ങളുടെ പാൻ കാർഡ് നിങ്ങളുടെ ആധാർ കാർഡുമായി ലിങ്കുചെയ്യാതിരിക്കുകയാണെങ്കിൽ ആദായനികുതി വകുപ്പിന് നിങ്ങൾക്ക് മേൽ പിഴ ചുമത്താനും അനുമതിയുണ്ട്. നിങ്ങൾക്ക് 1,000 വരെ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല. പ്രസ്തുത പാൻകാർഡ് അസാധുവായിത്തീരുകയും ചെയ്യും.

ആധാർ- പാൻകാർഡ് ബന്ധിപ്പിക്കൽ: മാർച്ച് 31 ശേഷം പിഴ, എങ്ങനെ ആധാറും പാൻകാർഡും ബന്ധിപ്പിക്കാം?

2021 ലെ ധനകാര്യ ബിൽ പാസാക്കിയപ്പോഴാണ് 2021 മാർച്ച് 31 നകം ആധാർ കാർഡുമായി പാൻ ബന്ധിപ്പിക്കാത്ത വ്യക്തികളിൽ നിന്ന് പിഴ ചുമത്തുന്നതിനായി സർക്കാർ 1961 ലെ ആദായനികുതി നിയമത്തിൽ ഒരു പുതിയ വകുപ്പ് (വകുപ്പ് 234 എച്ച്) കൂടി കൂട്ടിച്ചേർത്തത്. സെക്ഷൻ 139 എഎ പ്രകാരം, ഓരോ വ്യക്തിയും അവർ ആധാറിന് അർഹരാണെങ്കിൽ
അവരുടെ ആദായനികുതി റിട്ടേണിൽ ആധാർ നമ്പർ ഉദ്ധരിക്കേണ്ടത് നിർബന്ധമാണ്.

ആധാർ കാർഡ് പാൻകാർഡുമായി എങ്ങനെ ലിങ്ക് ചെയ്യാം

ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിലേക്ക് പോകുക. ഇടതുവശത്തുള്ള ലിങ്ക് ആധാർ വിഭാഗത്തിൽ ക്ലിക്കുചെയ്യുക. നിങ്ങൾ പാൻ നമ്പർ, ആധാർ നമ്പർ, പേര് എന്നിവ പൂരിപ്പിക്കേണ്ടതുണ്ട്. ശേഷം കാപ്ചെ പൂരിപ്പിക്കുക. 'ലിങ്ക് ആധാർ' ഓപ്ഷനിൽ ക്ലിക്കുചെയ്യുക, ഇതോടെ നിങ്ങളുടെ പാൻ ആധാർ ലിങ്കിംഗ് പൂർത്തിയാകും. ഐ-ടി വകുപ്പ് നിങ്ങളുടെ പേര്, ജനനത്തീയതി, ലിംഗം എന്നിവ ആധാർ വിശദാംശങ്ങളുമായി ഒത്തുനോക്കിയ ശേഷമാണ് ലിങ്ക് ചെയ്യുക.

നിലവിൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും, മ്യൂച്വൽ ഫണ്ടുകളോ ഷെയറുകളോ വാങ്ങുന്നതിനും , 50,000 രൂപയിൽ കൂടുതലുള്ള പണമിടപാടുകൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾക്ക് പാൻ കാർഡ് നിർബന്ധമാണ്.

English summary

PAN-Aadhaar linking: You could be fined ₹1,000, if you miss the deadline

PAN-Aadhaar linking: You could be fined ₹1,000, if you miss the deadline
Story first published: Sunday, March 28, 2021, 19:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X