പാന്‍-ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി, പുതിയ തീയതി അറിയാം..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2020 ജൂണ്‍ 30 വരെ നീട്ടിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ അറയിച്ചു. നേരത്തെ ഈ സമയപരിധി മാര്‍ച്ച് 31 ആയിരുന്നു. തങ്ങളുടെ പാന്‍ ഇതുവരെ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക്, ഈ നടപടി ആശ്വാസകരമായിരിക്കും.

1

പാന്‍-ആധാര്‍ ബന്ധിപ്പിക്കാത്തതിന്റെ അനന്തരഫലങ്ങള്‍

നിലവിലെ ആദായനികുതി നിയമമനുസരിച്ച് രണ്ട് രേഖകളും തമ്മില്‍ ബന്ധിപ്പിക്കാത്തത് പാന്‍ കാര്‍ഡ് 'പ്രവര്‍ത്തനരഹിതമാകാന്‍' ഇടയാക്കും. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമായവയെന്ന് പ്രഖ്യാപിക്കുമെന്ന് ആദാനനികുതി വകുപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇപ്പോഴിതാ, ഏറ്റവും പുതിയ വിജ്ഞാപനത്തില്‍, അത്തരം പാന്‍ കാര്‍ഡ് ഉടമകള്‍ ആദായനികുതി വകുപ്പ് പ്രകാരമുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമായി പരാമര്‍ശിച്ചിരിക്കുന്നു.

 

2

പാന്‍ കാര്‍ഡ് ആധാറുമായി എങ്ങനെ ബന്ധിപ്പിക്കാം?

 

1. ഇ-ഫയലിംഗ് വെബ്‌സൈറ്റിലൂടെ

- ആദായനികുതി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

- ആധാര്‍ കാര്‍ഡില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ പാന്‍, ആധാര്‍ നമ്പര്‍, പേര് എന്നി രേഖപ്പെടുത്തുക

- ആധാര്‍ കാര്‍ഡില്‍ ജനന വര്‍ഷം മാത്രം പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ സ്‌ക്വയറില്‍ ടിക്ക് ചെയ്യുക

- ശേഷം ക്യാപ്ച്ച കോഡ് രേഖപ്പെടുത്തുക. (കാഴ്ചപരിമിതരായ ഉപയോക്താക്കള്‍ക്ക് ക്യാപ്ച്ച കോഡിന് പകരം ഒടിപി ആവശ്യപ്പെടാവുന്നതാണ്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒടിപി അയക്കും)

- ശേഷം 'ലിങ്ക് ആധാര്‍' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.


പാന്‍ കാര്‍ഡ് നമ്പറും ആധാര്‍ നമ്പറും നല്‍കി പൗരന്മാര്‍ക്ക് ആദായനികുതി വകുപ്പ്, എന്‍എസ്ഡിഎല്‍ ഇ-ഗവേണന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, യുടിഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നോളജി ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് (യുടിഐഐടിഎല്‍) എന്നിവയുടെ വെബ്‌സൈറ്റുകളില്‍ അവരുടെ പാന്‍-ആധാര്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കാവുന്നതാണ്.

 

3

2. എസ്എംഎസ് മുഖേന

നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 567678 അല്ലെങ്കില്‍ 56161 എന്നീ നമ്പറുകളിലേക്ക് എസ്എംഎസ് ചെയ്തും പാന്‍-ആധാര്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കാവുന്നതാണ്. എസ്എംഎസ് മാതൃക ഇപ്രകാരം; UIDPAN<സ്‌പേസ്><സ്‌പേസ്>. ഉദാഹരണമായി, UIDPAN 123456789000 EPOPE1234E. എസ്എംഎസ് അയച്ചയാള്‍ക്ക് എന്‍എസ്ഡിഎല്ലോ യുടിഐയോ നിരക്ക് ഈടാക്കുന്നില്ല. എന്നാല്‍, എസ്എംഎസുകള്‍ക്ക് മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഈടാക്കുന്ന നിരക്കുകള്‍ ബാധകമായിരിക്കും.

 

4

നിങ്ങളുടെ പാന്‍ പ്രവര്‍ത്തനരഹിതമാണെങ്കില്‍ എന്തു സംഭവിക്കും?

തന്നിരിക്കുന്ന കാലാവധിക്കുള്ളില്‍ രണ്ടു രേഖകളും ബന്ധിപ്പിക്കാന്‍ സാധിക്കാതിരിക്കുകയും നിങ്ങളുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാവുകയും ചെയ്താല്‍, നിയമപ്രകാരം പാന്‍ കാര്‍ഡ് നല്‍കിയിട്ടില്ലെന്നും ആദായനികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരം 10,000 രൂപ പിഴ ഈടാക്കുമെന്നും അനുമാനിക്കാം. എന്നിരുന്നാലും, ബാങ്ക് അക്കൗണ്ട് ആരംഭിക്കുക, ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിക്കുക തുടങ്ങിയ, നികുതിയുമായി ബന്ധമില്ലാത്ത ആവശ്യങ്ങള്‍ക്കായുള്ള ഒരു തിരിച്ചറിയല്‍ രേഖയായി നിങ്ങളുടെ പാന്‍ കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ അതിന് പിഴ ഈടാക്കുന്നതല്ല. എന്നാല്‍, പ്രവര്‍ത്തനരഹിതമായ പാന്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ വരുമാനനികുതിയുടെ പരിധിയില്‍ വരുന്ന ഇടപാടുകള്‍ ഉണ്ടെങ്കില്‍ ഇവയില്‍ സങ്കീര്‍ണതകള്‍ ഉണ്ടായേക്കാം. ഉദാഹരണത്തിന്, നിങ്ങള്‍ 50,000 രൂപയ്ക്ക് മുകളിലുള്ള പണം നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുകയാണെങ്കില്‍, പാന്‍ കാര്‍ഡ് ആവശ്യമാണ്. ഒരുപക്ഷേ, നിങ്ങളുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമായാലും വിഷമിക്കേണ്ടതില്ല. പാന്‍-ആധാര്‍ ബന്ധിപ്പിക്കുന്നതിലൂടെ ഇത് വീണ്ടും പ്രവര്‍ത്തനക്ഷമമാവുന്നതാണ്. നിലവില്‍ നിശ്ചയിച്ച തീയതിക്ക് ശേഷം ബന്ധിപ്പിച്ചാലും പിഴ ഇടാക്കുന്നതല്ല.

 

5

പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കേണ്ടതില്ല

പ്രവര്‍ത്തനരഹിതമായ പാന്‍ കാര്‍ഡുള്ളവര്‍ പുതിയ പാന്‍ കാര്‍ഡിനായി വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരിക്കല്‍ പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാവുന്ന പക്ഷം ഇവ വീണ്ടും സാധുതയുള്ളതായിത്തീരുന്നതാണ്.

 

English summary

പാന്‍-ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി, പുതിയ തീയതി ഇപ്രകാരം

pan aadhar linking date extended by govt check here for new date.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X