എച്ച്‌ 1 ബി വിസ ഉടമകളുടെ പങ്കാളികൾക്കും ആശ്രിതർക്കും യുഎസിലേക്ക് മടങ്ങാൻ അനുമതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിലവിൽ ഇന്ത്യയിൽ കുടുങ്ങിയ എച്ച്‌-1 ബി വിസ ഉടമകളുടെ പങ്കാളികൾക്കും ആശ്രിതർക്കും യുഎസിലേക്ക് മടങ്ങാൻ അനുമതി. 2020 ഡിസംബർ 31 വരെ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയ ജൂണ്‍ 24-ലെ ഉത്തരവിൽ നേരിയ പുരോഗമനം എന്ന നിലയിലാണ് എച്ച്‌-1 ബി വിസ ഉടമകളുടെ പങ്കാളികൾക്കും ആശ്രിതർക്കും യുഎസിലേക്ക് മടങ്ങാൻ അനുമതി നൽകിയത് വിലയിരുത്തപ്പെടുന്നത്.

 

പുതിയ കുടിയേറ്റക്കാര്‍ക്ക് 'ഗ്രീന്‍ കാര്‍ഡുകള്‍' നല്‍കുന്നത് മരവിപ്പിക്കുകയും എച്ച് -1 ബി, എച്ച് -4 ഉൾപ്പെടെയുള്ള തൊഴിൽ വിസയില്‍ എത്തുന്നവരുടെ ജീവിത പങ്കാളികള്‍ക്ക് നല്‍കുന്നത്‌ അടക്കം വിദേശികള്‍ക്കുള്ള തൊഴില്‍ വിസ ഈ വര്‍ഷം അവസാനം വരെ നിര്‍ത്തിവെക്കാനുള്ള എക്‌സിക്യൂട്ടിവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചത്.

 
 എച്ച്‌ 1 ബി വിസ ഉടമകളുടെ പങ്കാളികൾക്കും ആശ്രിതർക്കും യുഎസിലേക്ക് മടങ്ങാൻ അനുമതി

 കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വായ്‌പ മൊറട്ടോറിയം ഡിസംബർ അവസാനം വരെ നീട്ടുമോ? കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വായ്‌പ മൊറട്ടോറിയം ഡിസംബർ അവസാനം വരെ നീട്ടുമോ?

എച്ച്-1 ബി വിസ നിരോധനം

കുടിയേറ്റം തടയുന്നതിനും രാജ്യത്തെ പ്രാദേശിക തൊഴിലിനെ സഹായിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് എച്ച്-1 ബി, എല്‍-1, മറ്റ് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ എന്നിവയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് സർക്കാൻ തീരുമാനിച്ചത്. വിദേശ തൊഴിലാളികളിൽ ഒരു വിഭാഗത്തിന് അമേരിക്കയിൽ താൽക്കാലിക പ്രവേശന വിലക്കേർപ്പെടുത്തുന്നതായിരുന്നു ഉത്തരവ്. ഇത് പ്രകാരം ഈ വർഷം അവസാനം വരെയാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ഉത്തരവിന്റെ കാലയളവിൽ ശരിയായ നോൺ- ഇമ്മിഗ്രന്റ് വിസ കൈവശമില്ലാത്തവർക്കാണ് ഇതിലെ വ്യവസ്ഥകൾ ബാധകമാകുന്നത്.

 കോവിഡ് കവച് ആരോഗ്യ ഇൻഷൂറൻസ്; ആർക്കൊക്കെയാണ് ഇത് കൂടുതൽ ഉപകാരപ്പെടുക? അറിയേണ്ടതെല്ലാം കോവിഡ് കവച് ആരോഗ്യ ഇൻഷൂറൻസ്; ആർക്കൊക്കെയാണ് ഇത് കൂടുതൽ ഉപകാരപ്പെടുക? അറിയേണ്ടതെല്ലാം

വിദേശ തൊഴിലാളികൾക്കു മൊത്തത്തിൽ വലിയ തിരിച്ചടിയായ വിസ നിരോധന പ്രഖ്യാപനത്തിനെതിരെ യുഎസിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നവംബറിലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുൻപുള്ള ട്രംപിന്‍റെ നിർണായക രാഷ്ട്രീയ നീക്കം കൂടിയാണിത്. നിരവധി ബിസിനസ് സംഘടനകളും പാർലമെന്‍റ് അംഗങ്ങളും മനുഷ്യാവകാശ സംഘടനകളും ഈ നീക്കത്തിനെതിരേ രംഗത്തുവന്നിരുന്നു. എന്നാൽ പ്രസിഡന്‍റ് അതെല്ലാം അവഗണിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ 174 ഇന്ത്യൻ പൗരന്മാർ എച്ച് -1 ബി വിസ സംബന്ധിച്ച ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ യുഎസിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

English summary

Permission for spouses and dependents of H1B visa holders to return to the US | എച്ച്‌ 1 ബി വിസ ഉടമകളുടെ പങ്കാളികൾക്കും ആശ്രിതർക്കും യുഎസിലേക്ക് മടങ്ങാൻ അനുമതി

Permission for spouses and dependents of H1B visa holders to return to the US
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X