പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്; ഡീസലിന്റെ വിലക്കയറ്റം പെട്രോളിനേക്കാൾ ഇരട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധനവ്. രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ യഥാകൃമം ലിറ്ററിന് 5 പൈസയും ഡീസലിന് ലിറ്ററിന് 11 പൈസയും വർധനവുണ്ടായി. ഈ വർഷത്തെ ആദ്യ ഏഴു ദിവസങ്ങളിൽ പെട്രോൾ വില 60 പൈസയും ഡീസലിന്റെ വില 83 പൈസയുമാണ് വർധിച്ചത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ ലിറ്ററിന് 79.15 രൂപയും ഡീസൽ ലിറ്ററിന് 73.93 രൂപയുമാണ്. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 77.77 രൂപയും ഡീസൽ ‭72.53 ‬രൂപയുമാണ്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 78.11 രൂപയും ഡീസൽ ലിറ്ററിന് ‭72.86 രൂപയുമാണ്.

 

ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 75.74 രൂപയിലും ഡീസലിന് 68.79 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മുംബൈയിൽ പെട്രോളിന് ലിറ്ററിന് 81.33 രൂപയും ഡീസലിന് 72.14 രൂപയുമാണ്. ബെംഗളൂരുവിൽ പെട്രോളിന് 78.28 രൂപയും ഡീസലിന് 71.08 രൂപയും നൽകണം. ചെന്നൈയിൽ പെട്രോളിന് 78.69 രൂപയും ഡീസലിന് 72.69 രൂപയുമാണ് വില നിലവാരം. ഹൈദരാബാദിലുള്ളവർ പെട്രോളിന് 80.54 രൂപയും ഡീസലിന് 75 രൂപയും നൽകണം. ഗുഡ്‌ഗാവിൽ യഥാകൃമം 75.03 രൂപയും 67.66 രൂപയുമാണ്.

 

ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; 200 ദശലക്ഷം തൊഴിലാളികൾ പങ്കെടുക്കുംദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; 200 ദശലക്ഷം തൊഴിലാളികൾ പങ്കെടുക്കും

പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്; ഡീസലിന്റെ വിലക്കയറ്റം പെട്രോളിനേക്കാൾ ഇരട്ടി

ഒറ്റ നോട്ടത്തിൽ പെട്രോളിനെ അപേക്ഷിച്ച് ഡീസലിന് നിരക്ക് കുറവാണെങ്കിലും ഡീസലിന്റെ വിലക്കയറ്റം പെട്രോളിനേക്കാൾ ഇരട്ടിയാണ്. രണ്ട് വാഹന ഇന്ധനങ്ങളുടെയും ബെഞ്ച്‌മാർക്ക് നിരക്കുകളിലെ വ്യത്യാസം കാരണം ഡീസലിന്റെ വില വർദ്ധനവ് ഇപ്പോൾ പെട്രോളിനേക്കാൾ കൂടുതലാണ്. ക്രൂഡ് ഓയിൽ നിരക്ക് ഇന്ന് ബാരലിന് 70 ഡോളറിൽ താഴെയാണെങ്കിലും പെട്രോൾ, ഡീസൽ വിലകൾ അടുത്ത ദിവസങ്ങളിൽ ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. പുതുവർഷം ആരംഭിച്ചപ്പോൾ തുടർച്ചയായ ആറ് ദിവസമാണ് പെട്രോൾ, ഡീസൽ നിരക്കിൽ വർധനവുണ്ടായിരിക്കുന്നത്.

English summary

പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്; ഡീസലിന്റെ വിലക്കയറ്റം പെട്രോളിനേക്കാൾ ഇരട്ടി | Petrol, diesel prices up again

Petrol, diesel prices up again
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X