പ്രവാസികൾക്ക് ആശ്വാസം; ലുലു ഗ്രൂപ്പിന്റെ പുതിയ പദ്ധതികളിലെല്ലാം പ്രവാസികൾക്ക് മുൻഗണന

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ പ്രതിസന്ധിയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാടുകളിലേയ്ക്ക് മടങ്ങി പോന്നവർക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ്. പ്രവാസി പുനരധിവാസ പാക്കേജിന്റെ ഭാഗമായി നടത്തുന്ന കൃഷിയിൽ നിന്നുള്ള ഉൽപന്നങ്ങൾ കൂടുതലായി സംഭരിക്കാനാണ് ലുലു ഗ്രൂപ്പിന്റെ തീരുമാനം. തിരുവനന്തപുരത്ത് ഉടൻ തുറക്കുന്ന മാളിലും, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ആരംഭിക്കുന്ന മാൾ, കൺവൻഷൻ സെന്റർ പദ്ധതികളിലും മടങ്ങിയെത്തിയ പ്രവാസികൾക്ക് മുൻഗണന നൽകുമെന്നും ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു.

 

ഫോബ്‌സ് ധനികരുടെ പട്ടിക; മലയാളികളില്‍ ഒന്നാമന്‍ എം എ യൂസുഫലി തന്നെ

പ്രവാസികൾക്ക് ആശ്വാസം

പ്രവാസികൾക്ക് ആശ്വാസം

ഗൾഫിൽ ഭാവിയിൽ തുടങ്ങുന്ന ഹൈപ്പർ മാർക്കറ്റുകളിലും പ്രവാസികൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് മലയാളി കൂടിയായ എം.എ. യൂസഫലി പറഞ്ഞു. കേരളത്തിലെ പഴം, പച്ചക്കറി ഉൽപന്നങ്ങൾക്ക് ഗൾഫിൽ ആവശ്യക്കാർ ഏറെയുണ്ട്. കീടനാശിനികളും രാസവളങ്ങളും കുറച്ച് കയറ്റുമതിക്കായി കൃഷി ചെയ്യാൻ ശ്രദ്ധിക്കണമെന്നും വൃത്തിയാക്കൽ, തരംതിരിക്കൽ, പാക്കിങ് തുടങ്ങിയവയിൽ കൂടി ശ്രദ്ധിച്ചാൽ മികച്ച സാധ്യതയാണുള്ളതാണ് ഈ മേഖലയെന്നും യൂസഫലി പറഞ്ഞു.

തിരിച്ചെത്തും

തിരിച്ചെത്തും

പ്രവാസി പുനരധിവാസം സംബന്ധിച്ച് മനോരമ പ്രസിദ്ധീകരിച്ച ‘മടക്കമല്ല, പുതിയ തുടക്കം' എന്ന പരമ്പരയിലും വെബിനാറിലും ഉയർന്ന ആശയങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പണം നഷ്ടപ്പെടുത്താതെ കേരളത്തിൽ നിക്ഷേപം നടത്താനാണ് പ്രവാസികൾ ശ്രമിക്കേണ്ടത്. ഇപ്പോഴത്തെ പ്രതിസന്ധി അതിജീവിച്ച് ഗൾഫ് ഉടൻ പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. ബസികളിലുള്ള പ്രവാസി വെൽഫെയർ ഫണ്ടിൽ നിന്ന് വിമാന ടിക്കറ്റുകൾ നൽകാൻ സാധിക്കുമോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ചെയ്യുന്ന സമ്പന്നർ , പ്രമുഖ പത്ത് സമ്പന്നരിൽ എം.എ. യൂസുഫലി

ഓഹരി വിൽപ്പന

ഓഹരി വിൽപ്പന

എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികൾ അബുദാബി രാജകുടുംബം ഏറ്റെടുത്തതായി കഴിഞ്ഞ മാസം ചില റിപ്പോർട്ടുകൾ പുറത്തു വന്നിരു്നനു. ഒരു ബില്യൻ ഡോളർ (ഏകദേശം 7600 കോടി രൂപ) അബുദാബിയിലെ രാജകുടുംബത്തിന്റെ പിന്തുണയുള്ള ഒരു നിക്ഷേപ സ്ഥാപനം ലുലുവിൽ നിക്ഷേപിച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ലുലു ഗ്രൂപ്പ് തയ്യാറായിരുന്നില്ല.

യൂസഫ് അലി

യൂസഫ് അലി

യുഎഇയിലും മറ്റ് ഗൾഫ് മേഖലകളിലും വൻകിട ബിസിനസുകൾ നടത്തുന്ന ഒരു കൂട്ടം ഇന്ത്യൻ ബിസിനസുകാരിൽ പ്രധാനിയാണ് യൂസഫ് അലി. സൗദി അറേബ്യയുടെ പ്രീമിയം റെസിഡൻസി ലഭിച്ച ആദ്യ ഇന്ത്യക്കാരനായ റീട്ടെയിൽ വ്യവസായി കൂടിയാണ് ഇദ്ദേഹം. ലുലു ഗ്രൂപ്പിന്റെ ചെയർമാനായ 64 കാരനായ യൂസഫ് അലി കഴിഞ്ഞ വർഷം ഫോബ്‌സ് മാസികയുടെ യുഎഇയിലെ ഏറ്റവും ധനികനായ പ്രവാസിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ലുലു ഗ്രൂപ്പ് ചൈനയിലേയ്ക്കും വ്യാപിപ്പിക്കുന്നു

English summary

Priority for expatriates in all of Lulu's new projects | പ്രവാസികൾക്ക് ആശ്വാസം; ലുലു ഗ്രൂപ്പിന്റെ പുതിയ പദ്ധതികളിലെല്ലാം പ്രവാസികൾക്ക് മുൻഗണന

The Lulu Group has decided to stockpile more agriculture products as part of its expatriate rehabilitation package. Read in malayalam.
Story first published: Thursday, May 21, 2020, 18:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X