ഇന്ത്യയിൽ പബ്ജി മൊബൈൽ ഗെയിം നിരോധിച്ചതുമുതൽ, നിലവിലുള്ള ഇതര ഗെയിമുകൾ മുൻനിരയിലേക്ക് എത്തിയെങ്കിലും പബ്ജിയ്ക്കൊപ്പം പിടിച്ചു നിൽക്കാൻ പറ്റിയ ഇന്ത്യൻ ഗെയിമുകളൊന്നും തന്നെയില്ലായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറക്കാനിരിക്കുന്ന ഇന്ത്യയുടെ തന്നെ ഫോ ജി (FAU-G) അഥവാ ഫിയർലെസ് ആൻഡ് യുണൈറ്റഡ് ഗാർഡ്സ് പബ്ജിയുടെ മികച്ച എതിരാളി തന്നെയായിരിക്കുമെന്നാണ് വിലയിരുത്തൽ.
എന്ന് മുതൽ?
ഗെയിം എന്ന് മുതൽ ആരംഭിക്കും എന്നതിൽ വ്യക്തതയില്ല. എന്നാൽ ഇപ്പോൾ ഗെയിം ഗൂഗിൾ പ്ലേ സ്റ്റോറിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ സ്റ്റോറിൽ ലിസ്റ്റുചെയ്‌തിട്ടുണ്ടെങ്കിലും, ഗെയിം ഇൻസ്റ്റാൾ ചെയ്യാൻ ഉപഭോക്താക്കൾക്കാകില്ല. നിലവിൽ, ഗെയിമിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ മാത്രമേ സ്റ്റുഡിയോ എൻകോർ ഉപയോക്താക്കളെ അനുവദിക്കുന്നുള്ളൂ.
പട്ടാളക്കാർ
ഉപഭോക്താവ് മുൻകൂട്ടി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ഗെയിം ആരംഭിക്കുമ്പോൾ അവർക്ക് ഒരു അറിയിപ്പ് ലഭിക്കും. ഇന്ത്യയുടെ വടക്കൻ അതിർത്തികളുടെ പശ്ചാത്തലമായിരിക്കും ഗെയിമിൽ സജ്ജമാക്കുക. ഇന്ത്യൻ പട്ടാളക്കാർ രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും സംരക്ഷിക്കുന്നതിനായി പടവെട്ടുന്നതായിരിക്കും ഗെയിമിന് ആധാരം.
ഗെയിമിന്റെ പശ്ചാത്തലം
അപകടകരമായ അതിർത്തി പ്രദേശത്ത് പട്രോളിംഗിനായി കളിക്കാരൻ FAU-G കമാൻഡോകളുടെ ഒരു പ്രത്യേക യൂണിറ്റിൽ ചേരുന്നതായാണ് ഗെയിമെന്നും അവിടെ അവർ ശത്രുക്കളെ നേരിടുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഗെയിം ഇന്ത്യയുടെ സായുധ സേനയിലെ നായകന്മാർക്ക് സമർപ്പിക്കുന്നതാണെന്നും ഇത് യഥാർത്ഥ ലോക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അവകാശപ്പെടുന്നു.
പബ്ജിയുടെ തിരിച്ചുവരവ്
നിലവിൽ, ഗെയിം ആൻഡ്രോയിഡിൽ മാത്രമേ ലിസ്റ്റുചെയ്‌തിട്ടുള്ളൂവെങ്കിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഉടൻ ലിസ്റ്റു ചെയ്തേക്കാം. ഇന്ത്യയ്‌ക്കായുള്ള പുതുക്കിയ തന്ത്രങ്ങളും നിക്ഷേപ പദ്ധതികളും കമ്പനി വെളിപ്പെടുത്തിയതിനാൽ പബ്ജീ മൊബൈലും ഇന്ത്യയിൽ ഒരു തിരിച്ചുവരവ് നടത്താൻ സാധ്യതയുണ്ട്. ഇന്ത്യയ്‌ക്കായി നിർമ്മിച്ച ഒരു പ്രത്യേക പതിപ്പ് പബ്ജിയിൽ ലഭിക്കുമെന്നാണ് വിവരം. ചില കർശനമായ സമയ നിയന്ത്രണങ്ങളും ഗെയിം പ്ലേയിലെ മാറ്റങ്ങളും ചെറുപ്പക്കാരായ പ്രേക്ഷകർക്ക് കൂടുതൽ അനുയോജ്യമാക്കുമെന്നാണ് വിവരം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
