വരുന്നയാഴ്ച മുതല്‍ റിസള്‍ട്ട് വന്നുതുടങ്ങും; ഈ 14 ഐടി ഓഹരികളുടെ സാധ്യതകള്‍ നോക്കിവെയ്ക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഏറ്റവും തിരിച്ചടി നേരിട്ടവയിലൊന്നാണ് ഐടി വിഭാഗം ഓഹരികള്‍. എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50 ഒരു ശതമാനത്തില്‍ താഴെ മാത്രം തിരുത്തല്‍ നേരിട്ടപ്പോള്‍ ഐടി സൂചികയിലെ നഷ്ടം 28 ശതമാനമാണ്. 2022-ല്‍ മികച്ച തുടക്കം ലഭിച്ചിരുന്നെങ്കിലും സാമ്പത്തിക മാന്ദ്യ ഭീഷണിയുടെ ആശങ്കകള്‍ ശക്തമായതോടെയാണ് ഐടി ഓഹരികള്‍ക്ക് കഷ്ടകാലം ആരംഭിച്ചത്. ഇതിനിടെ വരുന്നയാഴ്ച മുതല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദഫലം ഐടി കമ്പനികള്‍ പ്രസിദ്ധീകരിച്ചു തുടങ്ങും.

 

ഐടി കമ്പനികള്‍

നിലവിലെ പ്രതികൂല ആഗോള ഘടകങ്ങളുടെ പശ്ചാത്തലത്തിലും ഭേദപ്പെട്ട സാമ്പത്തികഫലം ഐടി മേഖലയില്‍ നിന്നും പൊതുവില്‍ പ്രതീക്ഷിക്കാമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. ഒന്നാം നിര ഐടി കമ്പനികള്‍ 2.4% മുതല്‍ 4% വരെ വളര്‍ച്ച പാദാനുപാദത്തില്‍ പ്രകടിപ്പിക്കാമെന്നാണ് അനുമാനം. ഇടത്തരം ഐടി കമ്പനികള്‍ ഒന്നാംനിര കമ്പനികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചേക്കും. ടാറ്റ എലക്‌സി, മൈന്‍ഡ്ട്രീ, പെര്‍സിസ്റ്റന്റ് എന്നീ കമ്പനികള്‍ മികവ് തെളിയിക്കാം.

Also Read: നോട്ട് നിരോധിക്കുമോ? ആര്‍ബിഐ തിടുക്കത്തില്‍ ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത് എന്തിന്?Also Read: നോട്ട് നിരോധിക്കുമോ? ആര്‍ബിഐ തിടുക്കത്തില്‍ ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത് എന്തിന്?

രണ്ടാം പാദഫലം

അതേസമയം യൂറോപ്പിലെ ബിസിനസ് സാഹചര്യത്തില്‍ വെല്ലുവിളി ഉയരുന്നുണ്ടെങ്കിലും വമ്പന്‍ ഐടി കമ്പനികള്‍ വലിയ തോതിലുള്ള കരാറുകളും കരസ്ഥമാക്കുന്നു എന്നത് ശ്രദ്ധേയമാണ്. എം & എസ്, ബൂട്ട്‌സ്, നോക്കിയ, സൂറിച്ച് ഇന്‍ഷൂറന്‍സ് എന്നീ വമ്പന്‍ കമ്പനികളുടെ കരാറുകള്‍ ടിസിഎസും ടെലിനോറിന്റെ കരാര്‍ ഇന്‍ഫോസിസും ബിഎംഡബ്ല്യൂവിന്റെ പക്കല്‍ നിന്നും എല്‍ടിടിഎസും മോനുമെന്റ് ബാങ്കില്‍ നിന്നും പെര്‍സിസ്റ്റന്റും വന്‍കിട കരാറുകള്‍ രണ്ടാം പാദകാലയളവിനിടെ സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം കറന്‍സി വിനിമയ മൂല്യത്തിലെ ചാഞ്ചാട്ടം മൂന്നാം പാദത്തിലും വെല്ലുവിളിയാകാമെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് വിലയിരുത്തുന്നു.

ഐടി കമ്പനി- റേറ്റിങ്

ഐടി കമ്പനികളുടെ പേര്, റേറ്റിങ്, സമീപകാലയളവിലേക്കുള്ള ലക്ഷ്യവില എന്ന ക്രമത്തില്‍ താഴെ ചേര്‍ക്കുന്നു.

  • ടിസിഎസ്- ADD റേറ്റിങ്- 3,620 രൂപ
  • ഇന്‍ഫോസിസ്- BUY റേറ്റിങ്- 1,790 രൂപ
  • എച്ച്‌സിഎല്‍ ടെക്- ADD റേറ്റിങ്- 1,125 രൂപ
  • വിപ്രോ- ADD റേറ്റിങ്- 470 രൂപ
  • ടെക് മഹീന്ദ്ര- ADD റേറ്റിങ്- 1,080 രൂപ
  • എല്‍ & ടി ഇന്‍ഫോടെക്- BUY റേറ്റിങ്- 5,270 രൂപ
  • മൈന്‍ഡ്ട്രീ- BUY റേറ്റിങ്- 3,930 രൂപ
  • പെര്‍സിസ്റ്റന്റ് സിസ്റ്റംസ്- BUY റേറ്റിങ്- 5,025 രൂപ
  • സയന്റ്- BUY റേറ്റിങ്- 925 രൂപ
  • സൊണാറ്റ സോഫ്റ്റ്‌വെയര്‍- BUY റേറ്റിങ്- 650 രൂപ
  • മാസ്റ്റെക്- REDUCE റേറ്റിങ്- 1,850 രൂപ
  • സെന്‍സാര്‍ ടെക്‌നോളജീസ്- BUY റേറ്റിങ്- 300 രൂപ
നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

ഏറെ ചാഞ്ചാട്ടത്തിന് സാക്ഷ്യം വഹിച്ചെങ്കിലും ആഴ്ച കാലയളവില്‍ 1.30 ശതമാനം നേട്ടത്തോടെയാണ് നിഫ്റ്റി സൂചിക ഈ വ്യാപാരയാഴ്ച കടന്നു പോകുന്നത്. വെള്ളിയാഴ്ച 50-ഡിഎംഎ നിലവാരത്തിന് മുകളില്‍ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചതോടെ നിലവില്‍ പ്രകടമായ ബുള്ളിഷ് ട്രെന്‍ഡ് മാറ്റമില്ലാതെ തുടരുമെന്നാണ് അനുമാനം. 17,300 നിലവാരത്തിന് മുകളില്‍ സൂചിക തുടരുന്നിടത്തോളം മുന്നോട്ടുള്ള കുതിപ്പിന് ശക്തമായ ശ്രമം തുടരും. മുകളില്‍ 17,600/ 17,700 നിലവാരത്തില്‍ പ്രതിരോധം നേരിടാം. 17,200 നിലവാരത്തില്‍ സപ്പോര്‍ട്ട് പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock share stock market
English summary

Q2 Earning Season Kickoff In Coming Week Check New Ratings And Target Price Of IT Stocks Ahead Of Results | വരുന്നയാഴ്ച മുതല്‍ റിസള്‍ട്ട് വന്നുതുടങ്ങും; ഈ 14 ഐടി ഓഹരികളുടെ സാധ്യതകള്‍ നോക്കിവെയ്ക്കാം

Q2 Earning Season Kickoff In Coming Week Check New Ratings And Target Price Of IT Stocks Ahead Of Results. Read In Malayalam.
Story first published: Saturday, October 8, 2022, 21:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X