റിസർവ് ബാങ്ക് വീണ്ടും പലിശ നിരക്ക് കുറയ്ക്കും, സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടില്ല: റോയിട്ടേഴ്‌സ് പോൾ ഫലം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്ക് ഈ വർഷം ഡിസംബറിൽ ആറാം തവണയും പലിശനിരക്ക് കുറയ്ക്കുമെന്ന് റോയിട്ടേഴ്സ് പോൾ ഫലം. പലിശ കുറയ്ക്കൽ സമ്പദ്‌വ്യവസ്ഥയെ നേരിയ തോതിൽ ഉയർത്തുകയോ അല്ലെങ്കിൽ സ്വാധീനിക്കാതിരിക്കുകയോ ചെയ്യാമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. നിലവിൽ സെൻ‌ട്രൽ ബാങ്കായ ആർ‌ബി‌ഐ ഈ വർഷം നിരക്ക് 135 ബേസിസ് പോയിൻറ് കുറച്ചിട്ടുണ്ട്. 5.15 ശതമാനമാണ് നിലവിലെ റിപ്പോ നിരക്ക്. എന്നിട്ടും പണപ്പെരുപ്പം ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലാണ്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഏപ്രിൽ-ജൂൺ പാദത്തിൽ 5.0 ശതമാനം വളർച്ചയാണ് കൈവരിച്ചത്. 2013 ന് ശേഷമുള്ള ഏറ്റവും വേഗത കുറഞ്ഞ വളർച്ചയായിരുന്നു ഇത്. കഴിഞ്ഞ പാദത്തിൽ 4.7 ശതമാനം വളർച്ച നേടുമെന്ന് പ്രതീക്ഷിച്ചിരുന്നതെന്ന് നവംബർ 20-25 ലെ ഏറ്റവും പുതിയ റോയിട്ടേഴ്‌സ് പോൾ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യ ബുള്‍സും ലക്ഷ്മി വിലാസ് ബാങ്കും ലയിപ്പിക്കേണ്ടെന്ന് റിസർവ് ബാങ്ക്ഇന്ത്യ ബുള്‍സും ലക്ഷ്മി വിലാസ് ബാങ്കും ലയിപ്പിക്കേണ്ടെന്ന് റിസർവ് ബാങ്ക്

റിസർവ് ബാങ്ക് വീണ്ടും പലിശ നിരക്ക് കുറയ്ക്കും, സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടില്ല: റോയിട്ടേഴ്‌സ് പോൾ ഫലം

ഇത് കഴിഞ്ഞ വോട്ടെടുപ്പിൽ പ്രവചിച്ച 5.6 ശതമാനത്തേക്കാൾ വളരെ കുറവാണ്. ഇതോടെ തുടർച്ചയായ ആറ് പാദങ്ങളിലും വളർച്ച കുറയുകയാണ്. സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ നരേന്ദ്ര മോദി സർക്കാർ നിരവധി ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചിട്ടും ഇടിവ് തുടരുകയാണ്.

കൂടുതൽ നിരക്ക് കുറയ്ക്കൽ സമ്പദ്‌വ്യവസ്ഥയിൽ പരിമിതമായ സ്വാധീനം മാത്രമേ ചെലുത്താൻ സാധ്യതയുള്ളൂവെന്നും വായ്പയെടുക്കുന്നതിനുള്ള ചെലവ് സമ്പദ്വ്യവസ്ഥയുടെ ഇടിവിന് പ്രധാന കാരണമല്ലെന്നും എച്ച്ഡി‌എഫ്‌സ് ബാങ്ക് ഇന്ത്യയുടെ സീനിയർ സാമ്പത്തിക വിദഗ്ധൻ സാക്ഷി ഗുപ്ത പറഞ്ഞു. സമീപകാല ബിസിനസ്സ് സർവേകളും സമീപഭാവിയിൽ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടില്ലെന്നാണ് അഭിപ്രായപ്പെടുന്നത്.

ഭവന വായ്പ പ്രതിമാസഗഡുക്കളില്‍ വന്‍ കിഴിവ് ; ദീപാവലിക്ക് മുമ്പേ സമ്മാനവുമായി റിസര്‍വ് ബാങ്ക് 

English summary

റിസർവ് ബാങ്ക് വീണ്ടും പലിശ നിരക്ക് കുറയ്ക്കും, സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടില്ല: റോയിട്ടേഴ്‌സ് പോൾ ഫലം പുറത്ത്

The Reserve Bank will cut interest rates for the sixth time in December this year, according to a Reuters poll. Read in malayalam
Story first published: Wednesday, November 27, 2019, 10:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X