ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ക്രമേണ വീണ്ടെടുക്കലിന് സാക്ഷിയാകും: ആര്‍ബിഐ ഗവര്‍ണര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 മഹാമാരിയുടെ ആഘാതം ഇനിയും കെട്ടടങ്ങാത്തതിനാല്‍ രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കല്‍ ക്രമാനുഗതമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. സാമ്പത്തിക വീണ്ടെടുക്കല്‍ ഇതുവരെ പൂര്‍ണമായി ഉറപ്പിച്ചിട്ടില്ലെന്നും, 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ ജിഡിപി ഡാറ്റ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ പ്രതിസന്ധി ബാധിച്ചുവെന്നതിന്റെ പ്രതിഫലനമാണെന്നും FICCI ദേശീയ എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ സംസാരിച്ച ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു.

 

കൊറോണ വൈറസ് അണുബാധയുടെ വ്യാപനം പരിശോധിക്കുന്നതിനായി മാര്‍ച്ച് അവസാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശനമായ ലോക്ക്ഡൗണിന്റെ ഫലമായി ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ജിഡിപി 23.9 ശതമാനം ചുരുങ്ങിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 'വീണ്ടെടുക്കല്‍ ഇതുവരെ പൂര്‍ണമായ ഘട്ടത്തിലേക്ക് കടന്നിട്ടില്ല. ചില മേഖലകളില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ട ഒപ്റ്റിക്, സമനിലയിലായതായി തോന്നുന്നു. നിലവില്‍ ലഭ്യമായ എല്ലാ സൂചനകളും അനുസരിച്ച്, സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ രോഗവ്യാപനം വര്‍ധിക്കുന്നതിനാല്‍ വീണ്ടെടുക്കല്‍ വൈകാനുള്ള സാധ്യതയേറയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ക്രമേണ വീണ്ടെടുക്കലിന് സാക്ഷിയാകും: ആര്‍ബിഐ ഗവര്‍ണര്‍

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോവുന്ന സമയത്താണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അഭിപ്രായങ്ങള്‍ എന്നതും ശ്രദ്ധേയം. എങ്കിലും, ചില ഉയര്‍ന്ന ആവൃത്തി സൂചകങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സ്ഥിരത ഉറപ്പാക്കുന്നുവെന്നും ശക്തികാന്ത ദാസ് പറയുന്നു. മറ്റ് പല മേഖലകളിലെയും സങ്കോചങ്ങള്‍ ഒരേസമയം ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ഇതിന് പുറമെ, കുറഞ്ഞ നിരക്കില്‍ വായ്പ എടുക്കാന്‍ സഹായിക്കുന്നതിനായി, വേണ്ടത്ര ലിക്വിഡിറ്റി ഇന്‍ഫ്യൂഷന്‍ റിസര്‍വ് ബാങ്ക് ഉറപ്പുവരുത്തിയതായും അദ്ദേഹം പറഞ്ഞു. കടുത്ത പ്രതിസന്ധി നേരിടുന്ന സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ സുസ്ഥിരമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സുസജ്ജമാണെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകുന്ന എല്ലാ തരത്തിലുമുള്ള നടപടികള്‍ കൈക്കൊള്ളാനും നിലവില്‍ ആര്‍ബിഐ തയ്യാറാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു.

English summary

Rbi Governor Shaktikanta Das Expressed indian economy will gradually recover | ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ക്രമേണ വീണ്ടെടുക്കലിന് സാക്ഷിയാകും: ആര്‍ബിഐ ഗവര്‍ണര്‍

Rbi Governor Shaktikanta Das Expressed indian economy will gradually recover
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X