കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ പലിശ നിരക്കുകള്‍ റിസര്‍വ് ബാങ്ക് കുറച്ചു. വെള്ളിയാഴ്ച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ തീരുമാനം. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റീപ്പോ 5.14 ശതമാനത്തില്‍ നിന്ന് 4.4 ശതമാനമായി കുറച്ചു. വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപത്തിനുള്ള പലിശനിരക്ക് നാലു ശതമാനമായും ഇക്കുറി നിജപ്പെടുത്തി. ഇതോടെ ഭവന, വാഹന വായ്പ പലിശ നിരക്കുകളില്‍ കുറവു സംഭവിക്കും.

സുരക്ഷിത നിലയിലാണ് നാണ്യപ്പെരുപ്പം. എന്നാല്‍ 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആഭ്യന്തര ഉത്പാദന വളര്‍ച്ച ഇപ്പോള്‍ പ്രവചനാതീതമാണ്. എത്രകാലം തല്‍സ്ഥിതി നീണ്ടുനില്‍ക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല, വാര്‍ത്താ സമ്മേളനത്തില്‍ ശക്തികാന്താ ദാസ് വ്യക്തമാക്കി. കൊറോണ മഹാമാരിയില്‍ വ്യവസായ, നിര്‍മാണ മേഖലകളെല്ലാം സ്തംഭിച്ച പശ്ചാത്തലത്തില്‍ ആഭ്യന്തര വളര്‍ച്ചാ നിരക്ക് കുറയുമെന്ന സൂചന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നല്കി.
രാജ്യത്തെ ബാങ്കുകളെ ശക്തിപ്പെടുത്താനുള്ള നടപടികളും കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ചു. എല്ലാ വായ്പാ തിരിച്ചടവുകള്‍ക്കും (വാണിജ്യ, പ്രാദേശിക, എന്‍ബിഎഫ്സി വായ്പകൾ ഉൾപ്പെടെ) മൂന്നൂ മാസത്തെ മൊറട്ടോറിയം ആര്‍ബിഐ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇതു ബാധകമാവും. മൊറട്ടോറിയം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അടുത്ത മൂന്നു മാസം വ്യക്തികളുടെ അക്കൗണ്ടുകളില്‍ നിന്നും വായ്പാ അടവുകള്‍ക്കായി പണം പിന്‍വലിക്കപ്പെടില്ല. ചുരുക്കത്തിൽ മൂന്നു മാസക്കാലം വായ്പാ തിരിച്ചടവ് വേണ്ടെന്ന് റിസർവ് വെള്ളിയാഴ്ച്ച വ്യക്തമാക്കി. ഇതേസമയം, നിശ്ചിത കാലാവധി ലോണുകള്‍ക്ക് മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ.
പ്രധാന തീരുമാനങ്ങൾ:
- റിവേഴ്സ് റീപ്പോ നിരക്ക് 90 ബേസിസ് പോയിന്റ് കുറച്ചു
- വായ്പാ പലിശ നിരക്ക് കുറയും
- ഇഎംഐയും കുറയും
Most Read: ട്രെയിന്‍ കോച്ചുകള്‍ ഐസോലേഷന് വാര്‍ഡുകളായി മാറ്റാന്‍ ഇന്ത്യന്‍ റെയില്‍വെ
സമഗ്ര പദ്ധതി:
- പണ ലഭ്യത ഉറപ്പ് വരുത്തും
- ലളിതമായ നിരക്കിൽ വായ്പകൾ
- തിരിച്ചടക്കൽ വ്യവസ്ഥകളിൽ ഇളവ്
- ക്യാഷ് റിസർവ് റേഷ്യോ (സിആർആർ) കുറയ്ക്കും
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
