നിലവിൽ വാഹന വായ്പയുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പ്രതിമാസ ഇഎംഐകളിലെ മൊറട്ടോറിയം. 3 മാസത്തേയ്ക്കാണ് മൊറട്ടോറിയം ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം 2020 മെയ് 31 ന് അവസാനിക്കുമെങ്കിലും കൊറോണ വൈറസ് മഹാമാരി മൂലം ഉപയോക്താക്കൾ നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് മൊറട്ടോറിയം നീട്ടാൻ തീരുമാനിക്കുകയായിരുന്നു.
തിരിച്ചടയ്ക്കേണ്ട
ഉപയോക്താക്കൾക്ക് 2020 ഓഗസ്റ്റ് 31 വരെ അവരുടെ വാഹന വായ്പകളുടെ ഇഎംഐകൾ ഒഴിവാക്കാം. എന്നാൽ ഈ തുക വായ്പയുടെ അവസാനത്തിൽ തിരിച്ചടയ്ക്കേണ്ടി വരും. ഇപ്പോൾ അടയ്ക്കേണ്ടാത്ത ഈ ഇഎംഐകളിൽ പലിശ വർദ്ധിച്ചു കൊണ്ടിരിക്കും. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കുമായി വായ്പയെടുക്കുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിനെ പിന്തുണയ്ക്കുന്നത് റിസർവ് ബാങ്കിന്റെ സ്വാഗതാർഹമായ നടപടിയാണെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ നിർമ്മാതാക്കൾ (സിയാം) വാർത്തയോട് പ്രതികരിച്ചു.
പുതിയ വായ്പ
ബാങ്കുകൾ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറുമെന്നും ആവശ്യകത സൃഷ്ടിക്കുന്നതിനെ പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നും സിയാം വ്യക്തമാക്കി. നിലവിലുള്ള വാഹന വായ്പയുള്ള ഉപയോക്താക്കൾക്കും പുതിയ വായ്പ എടുക്കാൻ ആഗ്രഹിക്കുന്നവരെയും ഈ നടപടികൾ സഹായിക്കും. റിപ്പോ നിരക്ക് ഇപ്പോൾ 4% ആയി നിൽക്കുമ്പോൾ ബാങ്കുകൾ ഉപയോക്താക്കൾക്ക് മുമ്പത്തേതിനേക്കാൾ കുറഞ്ഞ നിരക്കിൽ വായ്പ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാങ്കുകൾക്ക് ആശങ്ക
ലോക്ക്‌ഡൗൺ പശ്ചാത്തലത്തിൽ വായ്പകളുടെ മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത് വായ്‌പക്കാർക്ക് ആശ്വാസം നൽകുമെങ്കിലും ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ആശങ്കയിലാണ്. 2020-21 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയോടെ നിഷ്‌ക്രിയ ആസ്തിയിൽ (എൻപിഎ) ഗണ്യമായ വർദ്ധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സെപ്‌റ്റംബറിന് ശേഷം നിഷ്‌ക്രിയ ആസ്തി നിലവിലെ നിലവാരമായ 10 ലക്ഷം കോടിയിൽ നിന്ന് ഉയരുമെന്നാണ് കണക്കാക്കുന്നത്.
മൊറട്ടോറിയം
റീട്ടെയിൽ വായ്‌പ വിഭാഗത്തിൽ കൂടുതൽ ഉപഭോക്താക്കളും കഴിഞ്ഞ തവണ മൊറട്ടോറിയം തിരഞ്ഞെടുത്തിരുന്നു. അതായത് വാണിജ്യ വാഹന വായ്‌പക്കാർ, ഇരുചക്ര വാഹന ഉപഭോക്താക്കൾ, ഗ്രാമീണ വായ്‌പക്കാർ തുടങ്ങി നിരവധി പേർ മൊറട്ടോറിയം തിരഞ്ഞെടുത്തു. മിക്ക ബാങ്കുകളുടേയും റീട്ടെയിൽ വിഭാഗത്തിലെ വായ്‌പകളിൽ നല്ലൊരു ശതമാനവും ഇപ്പോൾ മൊറട്ടോറിയത്തിന് കീഴിലാണ്. വിവിധ മേഖലകളിൽ ശമ്പളം വെട്ടിക്കുറയ്‌ക്കലിനൊപ്പം പിരിച്ചുവിടലുകളും നടക്കുന്നതിനാൽ കൂടുതൽ ആളുകൾ തുടർന്നും മൊറട്ടോറിയം സൗകര്യം തിരഞ്ഞെടുക്കുമെന്നാണ് ബാങ്കുകൾ പ്രതീക്ഷിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications