2020 ജനുവരി 1 മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ബാങ്ക് ഇടപാടുകളിലും നിയമങ്ങളിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എസ്‌ബിഐ ഉപഭോക്താവ് എന്ന നിലയിൽ ഈ മാറ്റങ്ങളെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. ഒടിപി അധിഷ്ഠിത എടിഎം ഇടപാടുകൾ, ഇഎംവി ചിപ്പ് ഡെബിറ്റ് കാർഡ്, കൂടാതെ ബാഹ്യ ബെഞ്ച്മാർക്ക് അധിഷ്ഠിത നിരക്ക് (ഇബിആർ) കുറയ്ക്കൽ എന്നിവ പോലുള്ള പരിഷ്കരിച്ച ചില നിയമങ്ങൾ ഇതാ..
ഒടിപി അടിസ്ഥാനമാക്കിയുള്ള എടിഎം ഇടപാടുകൾ
2020 ജനുവരി 1 മുതൽ രാത്രി 8 മുതൽ രാവിലെ 8 വരെ ഒടിപി പരിശോധനയ്ക്ക് ശേഷം മാത്രമേ എസ്‌ബിഐ ഉപഭോക്താക്കൾക്ക് 10,000 രൂപയിൽ കൂടുതൽ എടിഎമ്മിൽ നിന്ന് കാശ് പിൻവലിക്കാനാകൂ. എസ്‌ബിഐ എടിഎമ്മുകളിൽ നിന്നുള്ള പിൻവലിക്കലിന് മാത്രമേ ഒടിപി അടിസ്ഥാനമാക്കിയുള്ള പിൻവലിക്കൽ ബാധകമാകൂ. എടിഎം വഴിയുള്ള പണം പിൻവലിക്കൽ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമാണ് പുതിയ സംവിധാനം. ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താവിന്റെ മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കുമെന്നും എസ്ബിഐ അറിയിച്ചു.
ഇഎംവി ചിപ്പ് കാർഡുകൾ
എസ്‌ബിഐയുടെ മാഗ്നറ്റിക് സ്ട്രൈപ്പി എടിഎം-കം-ഡെബിറ്റ് കാർഡുകൾ 2020 ജനുവരി 1 മുതൽ അസാധുവാകും. 2019 ഡിസംബർ 31 ന് മുമ്പ് മാഗ്നറ്റിക് സ്ട്രൈപ്പ് കാർഡുള്ള ഇഎംവി ചിപ്പ് കാർഡിലേയ്ക്ക് മാറണമെന്ന് ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. ഡെബിറ്റ് കാർഡിന്റെ ഒരു വശത്ത് (മധ്യ-ഇടത് ഭാഗത്ത്) ഒരു ചിപ്പ് ഉണ്ടെങ്കിൽ നിങ്ങളുടെ കാർഡ് ഒരു ഇഎംവി ചിപ്പ് ഡെബിറ്റ് കാർഡാണ്. മെച്ചപ്പെട്ട സുരക്ഷയ്ക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനുമായാണ് മാഗ്‌സ്‌ട്രൈപ്പ് ഡെബിറ്റ് കാർഡുകൾ ഇഎംവി ചിപ്പ് കാർഡുകളിലേക്ക് നവീകരിക്കുന്നതെന്ന് എസ്‌ബിഐ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
എസ്‌ബിഐ ഭവന വായ്പ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ അതിന്റെ ബാഹ്യ ബെഞ്ച്‌മാർക്ക് അടിസ്ഥാനമാക്കിയുള്ള നിരക്ക് (ഇബിആർ) 25 ബിപിഎസ് പോയിന്റ് കുറച്ചു. ഇതോടെ പ്രതിവർഷ നിരക്ക് 7.80 ശതമാനമായി കുറഞ്ഞു. നേരത്തെ ഇത് പ്രതിവർഷം 8.05 ശതമാനമായിരുന്നു. ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. നിലവിലുള്ള ഭവനവായ്‌പ ഉപഭോക്താക്കൾക്കും ബാഹ്യ ബെഞ്ച്‌മാർക്ക് അടിസ്ഥാനമാക്കിയുള്ള നിരക്കുമായി ബന്ധപ്പെടുത്തി വായ്പകൾ നേടിയ എംഎസ്എംഇ വായ്പക്കാർക്കും പലിശ നിരക്കിൽ 25 ബേസിസ് പോയിൻറുകൾ കുറയും.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം



Click it and Unblock the Notifications