3 മാസത്തിനുള്ളില്‍ 10,000 രൂപയുടെ നിക്ഷേപം 1.5 ലക്ഷമാക്കിയ 26 ഓഹരികള്‍; കൈവശമുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണപ്പെരുപ്പം ശമിക്കാത്തതിനാലും അമേരിക്കന്‍ സമ്പദ്ഘടന മാന്ദ്യത്തിലേക്ക് വീഴുമെന്ന ആശങ്ക ശക്തമാകുന്നതും കാരണം ആഗോള വിപണികള്‍ സമ്മര്‍ദത്തിലാണ്. ഇത്തരം പ്രതികൂല ആഗോള ഘടകങ്ങളോട് ആഭ്യന്തര വിപണി കാര്യമായി പ്രതികരിച്ചിരുന്നില്ലെങ്കിലും അടുത്തിടെയായി ചാഞ്ചാട്ടം ശക്തമാണ്. ആഗോള വിപണികളിലെ തിരിച്ചടികളുടെ സ്വാധീനത്താല്‍ തുടര്‍ച്ചയായ ഏഴ് ദിവസമാണ് ആഭ്യന്തര വിപണിയില്‍ നഷ്ടക്കഥ തുടരുന്നത്.

 

ബിഎസ്ഇ

ബിഎസ്ഇയുടെ പ്രധാന സൂചികയായ സെന്‍സെക്‌സില്‍ കഴിഞ്ഞ 7 ദിവസത്തിനിടെ നേരിട്ട നഷ്ടം 3,000 പോയിന്റിലധികമാണ്. ബാങ്കിംഗ്, മെറ്റല്‍, റിയാല്‍റ്റി, ഓട്ടോമൊബീല്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ഓഹരികള്‍ക്കും തിരിച്ചടിയേറ്റു. എന്നാല്‍ വിശാല വിപണിയിലെ ചാഞ്ചാട്ടത്തെ വകവെയ്ക്കാതെ മുന്നേറ്റത്തിന്റെ പാതയില്‍ മുന്നേറിയ ഒരുകൂട്ടം ഓഹരികളുമുണ്ട്. ജൂലൈ- സെപ്റ്റംബര്‍ ത്രൈമാസ കാലയളവില്‍ 130 ഓഹരികളാണ് മള്‍ട്ടിബാഗര്‍ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്.

Also Read: റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് ഓഹരി വിപണിയെ ബാധിക്കുന്നത് എങ്ങനെയൊക്കെ?Also Read: റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് ഓഹരി വിപണിയെ ബാധിക്കുന്നത് എങ്ങനെയൊക്കെ?

പെന്നി ഓഹരി

ഇക്കൂട്ടത്തില്‍ 15 ഓഹരികള്‍ സെപ്റ്റംബര്‍ പാദകാലയളവില്‍ 300 ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി. മറ്റൊരു ഡസനിലേറെ ഓഹരികള്‍ 200-300 % മുന്നേറ്റവും കാഴ്ചവെച്ചു. ജൂലൈ- സെപ്റ്റംബര്‍ കാലയളവിലെ മള്‍ട്ടിബാഗറുകളില്‍ ഏറെയും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് പ്രിയങ്കരമായ പെന്നി ഓഹരി വിഭാഗത്തില്‍ നിന്നാണെന്നതും ശ്രദ്ധേയം.

ആഗോള തലത്തില്‍ വമ്പന്‍ സമ്പദ്ഘടനകളില്‍ ഏറ്റവും മികച്ച ജിഡിപി വളര്‍ച്ചയും കോവിഡിന് മുന്നേയുള്ള നിലവാരത്തിലേക്ക് കോര്‍പറേറ്റ് കമ്പനികളുടെ പ്രകടനവും ഉയര്‍ന്നതോടെ 9 മാസക്കാലം മാറിനിന്നിരുന്ന വിദേശ നിക്ഷേപകരും ആഭ്യന്തര വിപണിയിലേക്ക് രണ്ടാം പാദത്തോടെ മടങ്ങിയെത്തിയിരുന്നു.

ബറോഡ റയോണ്‍

അതേസമയം ജൂലൈ- സെപ്റ്റംബര്‍ മാസക്കാലയളവില്‍ ഏറ്റവും കൂടുതല്‍ നേട്ടം കരസ്ഥമാക്കിയത് മൈക്രോ കാപ് ടെക്‌സ്റ്റൈല്‍ കമ്പനിയായ ബറോഡ റയോണ്‍ കോര്‍പറേഷനാണ്. 1,560 ശതമാനം നേട്ടമാണ് കഴിഞ്ഞ 3 മാസത്തിനിടെ കരസ്ഥമാക്കിയത്. അതായത്, ജൂലൈ ആദ്യവാരത്തില്‍ ബറോഡ റയോണ്‍ ഓഹരിയിലെ 10,000 രൂപയുടെ നിക്ഷേപം ഇന്ന് 1.56 ലക്ഷമായി വളര്‍ന്നുവെന്ന് സാരം.

അംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് എന്ന ഓഹരിയാണ് 1,285 ശതമാനം നേട്ടത്തോടെ രണ്ടാം സ്ഥാനത്തെത്തിയത്. അതായത് ജൂലൈയിലെ 10,000 രൂപ നിക്ഷേപത്തിന്റെ ഇന്നത്തെ മൂല്യം 1.28 ലക്ഷമാണെന്ന് ചുരുക്കം.

നേട്ടം കൊയ്ത മറ്റ് ഓഹരികള്‍

നേട്ടം കൊയ്ത മറ്റ് ഓഹരികള്‍

റീജന്‍സി സെറാമിക്‌സ് (950 %), ഡീപ് ഡയമണ്ട് ഇന്ത്യ (595 %), ക്വാണ്ടം ഡിജിറ്റല്‍ വിഷന്‍ (547 %), ശ്രീ ഗാങ് ഇന്‍ഡസ്ട്രീസ് & അലൈയ്ഡ് പ്രോഡക്ട്‌സ് (508 %) എന്നീ ഓഹരികളും നേട്ടക്കണക്കില്‍ മുന്‍നിരയില്‍ സ്ഥാനം നേടിയിട്ടുണ്ട്.

സമാനമായി മെര്‍ക്കുറി മെറ്റല്‍സ്, എന്‍ഐബിഇ, കോര്‍ ഫൂഡ്‌സ്, അക്രോ ഇന്ത്യ, മയൂര്‍ ഫ്‌ലോറിങ്‌സ്, സാംപ്രീ ന്യൂട്രീഷന്‍സ്, കെബിഎസ് ഇന്ത്യ, ഡിഎസ്‌ജെ കീപ് ലേണിങ്, എബിസി ഗ്യാസ് (ഇന്റര്‍നാഷണല്‍) തുടങ്ങിയ ഓഹരികള്‍ 300 മുതല്‍ 500 ശതമാനം നേട്ടവും സെപ്റ്റംബര്‍ പാദകാലയളവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read: 4 ബോണസ് ഷെയര്‍; ഈ 'കുഞ്ഞന്‍' ഓഹരിയിലെ 1 ലക്ഷം 1.12 കോടിയായി; ഇനി വാങ്ങണോ?Also Read: 4 ബോണസ് ഷെയര്‍; ഈ 'കുഞ്ഞന്‍' ഓഹരിയിലെ 1 ലക്ഷം 1.12 കോടിയായി; ഇനി വാങ്ങണോ?

200 ശതമാനത്തിന് മുകളില്‍ നേട്ടം

200 ശതമാനത്തിന് മുകളില്‍ നേട്ടം

ഗോബ്ലിന്‍ ഇന്ത്യ, പിസി ജ്വല്ലര്‍, ശ്രീകെം റെസിന്‍സ്, ആര്‍എംസി സ്വിച്ച്ഗിയേര്‍സ്, നോര്‍തേണ്‍ സ്പിരിറ്റ്‌സ്, ഓറക്കിള്‍ ക്രെഡിറ്റ്, സിന്തിക്കോ ഫോയില്‍സ്, ഒപ്റ്റിമസ് ഫൈനാന്‍സ്, ശ്രീ പേസ്‌ട്രോണിക്‌സ്, മാക്‌സിമസ് ഇന്റര്‍നാഷണല്‍, ഇന്ദ്രായണി ബയോടെക് തുടങ്ങിയ ഓഹരികളാണ് ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ ഇതുവരെയായി 200 ശതമാനത്തിന് മുകളില്‍ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്. മേല്‍സൂചിപ്പിച്ച ഓഹരികളില്‍ ഭൂരിഭാഗത്തിന്റേയും വിപണി മൂല്യം 1,000 കോടി രൂപയില്‍ താഴെയാണെന്നതും ശ്രദ്ധേയം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല

Read more about: stock share share market news
English summary

Small Cap Stocks Registered Multibagger Returns Up To 1560 Percentage In September Quarter | സെപ്റ്റംബര്‍ പാദത്തില്‍ 1,560% ലാഭം നല്‍കിയ ഓഹരികള്‍

List of 26 Small Cap Stocks Registered Multibagger Returns Up To 1560 Percentage In September Quarter.
Story first published: Thursday, September 29, 2022, 19:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X