വിപണിയില്‍ കൂട്ടത്തകര്‍ച്ച; സെന്‍സെക്‌സ് 1,000 പോയിന്റ് ഇടിഞ്ഞു, 5 ലക്ഷം കോടി ആവിയായി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഭ്യന്തര ഓഹരി വിപണിയില്‍ വമ്പന്‍ തിരിച്ചടി. ഇതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണി നഷ്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. ബാങ്ക്, പവര്‍, റിയാല്‍റ്റി വിഭാഗം ഓഹരികളില്‍ കനത്ത ഇടിവാണ് പ്രധാന സൂചികകളെ കടുത്ത സമ്മര്‍ദത്തിലാഴ്ത്തിയത്. ഇതോടെ നിഫ്റ്റി 302 പോയിന്റ് നഷ്ടത്തില്‍ 17,327-ലും സെന്‍സെക്‌സ് 1,021 പോയിന്റ് ഇടിഞ്ഞ് 58,099-ലും വ്യാപാരം അവസാനിപ്പിച്ചു.

 

എന്‍എസ്ഇ

ഇന്നത്തെ താഴ്ന്ന നിലവാരത്തിന് സമീപമാണ് പ്രധാന സൂചികകള്‍ ക്ലോസ് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയം. അതേസമയം വിപണിയില്‍ ഇന്നു നേരിട്ട തകര്‍ച്ചയില്‍ നിക്ഷേപകരുടെ ആസ്തി മൂല്യത്തില്‍ 5 ലക്ഷം കോടിയുടെ നഷ്ടമുണ്ടായി. ഇതിനോടൊപ്പം എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ നേടിയിരുന്ന നേട്ടം കൈവിട്ടു നഷ്ടത്തിലേക്കും വഴിമാറി. അതേസമയം വിപണിയെ ഇന്ന് കനത്ത തകര്‍ച്ചയിലേക്ക് തള്ളിവിട്ട പ്രധാന 7 കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

Also Read: ടാറ്റ ഗ്രൂപ്പിന്റെ 5-S തന്ത്രം; എല്ലാത്തിനേയും ഒറ്റക്കുടക്കീഴിലാക്കുന്നു; മെഗാലയനം ലോട്ടറിയോ?Also Read: ടാറ്റ ഗ്രൂപ്പിന്റെ 5-S തന്ത്രം; എല്ലാത്തിനേയും ഒറ്റക്കുടക്കീഴിലാക്കുന്നു; മെഗാലയനം ലോട്ടറിയോ?

7 കാരണങ്ങള്‍

തിരിച്ചടിക്കുള്ള 7 കാരണങ്ങള്‍

  • യുഎസ് പലിശ നിരക്ക് വര്‍ധന- പണപ്പെരുപ്പം ഉയര്‍ന്ന നിരക്കില്‍ തുടരുന്നതിനാല്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് അടുത്ത ധനനയ യോഗത്തിലും 75 ബിപിഎസ് നിരക്കില്‍ പലിശ വര്‍ധിപ്പിച്ചേക്കുമെന്ന അനുമാനം (നേരത്തെ 50 ബിപിഎസ് കൂട്ടുമെന്നായിരുന്നു വിലയിരുത്തല്‍). സമാനമായി ഡിസംബറിലും 50 ബിപിഎസ് തോതില്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കാമെന്നും വിപണി കരുതുന്നു.
  • ഡോളറിനെതിരായ വിനിമയ നിരക്കില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ രൂപയുടെ നിരക്ക് റെക്കോഡ് താഴ്ചയിലേക്ക് വീണത്. ഇന്ന് രൂപയുടെ മൂല്യം ചരിത്രത്തില്‍ ആദ്യമായി 81 നിലവാരം മറികടന്നു.
അമേരിക്ക

കാരണങ്ങള്‍

  • റിസര്‍വ് ബാങ്ക്- രാജ്യത്തെ പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യനിരക്കിന് വളരെയധികം മുകളില്‍ തുടരുന്നതിനാല്‍ ഒക്ടോബറിലെ എംപിസി യോഗത്തില്‍ 50 ബിപിഎസ് നിരക്കില്‍ പലിശ വര്‍ധിപ്പിക്കുമെന്ന വിലയിരുത്തല്‍. നേരത്തെ 35 ബിപിഎസ് നിരക്കില്‍ കൂട്ടുമെന്നായിരുന്നു വിപണിയുടെ അനുമാനം. സമാനമായി ഡിസംബറിലും 35 ബിപിഎസ് തോതില്‍ പലിശ ഉയര്‍ത്തിയേക്കുമെന്നും വിപണി ആശങ്കപ്പെടുന്നു.
  • ആഗോള വിപണികളിലും നേരിടുന്ന ഇടിവ്. കഴിഞ്ഞ ദിവസവും അമേരിക്കന്‍ വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
ബാങ്കിംഗ്

കാരണങ്ങള്‍

  • ചടുലമായ നിരക്ക് വര്‍ധനയാല്‍ രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തില്‍ ലിക്വിഡിറ്റി ശുഷ്‌കമായെന്ന റിപ്പോര്‍ട്ട്. അതേസമയം സംവിധാനത്തില്‍ ലിക്വിഡിറ്റി വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഇന്നലെ 50,000 കോടിയുടെ വിആര്‍ആര്‍ ലേലം നടത്തിയിരുന്നു.
  • മൂല്യമതിപ്പ് ഉയരുന്നു- നിലവില്‍ ഇന്ത്യന്‍ വിപണി മൂല്യമതിപ്പിന്റെ (Valuations) അടിസ്ഥാനത്തില്‍ മറ്റ് ഏഷ്യന്‍ വിപണികളേക്കാള്‍ ചെലവേറിയതാണെന്ന് രാജ്യാന്തര ധനകാര്യ സ്ഥാപനമായ ബിഎന്‍പി പരിബാസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.
  • ആഗോള സാമ്പത്തിക മാന്ദ്യ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് അടുത്തിടെ നിരവധി ഏജന്‍സികള്‍ താഴ്ത്തിയത്.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

പതിവില്‍ നിന്നും വ്യത്യസ്തമായി മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗം ഓഹരികളിലും ഇന്ന് ശക്തമായ തിരിച്ചടി നേരിട്ടു. ഇതോടെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇ) സ്മോള്‍ കാപ്-100 സൂചിക 2.12 ശതമാനവും മിഡ് കാപ്-100 സൂചിക 2.49 ശതമാനം വീതവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

അതേസമയം വെള്ളിയാഴ്ച എന്‍എസ്ഇയില്‍ ആകെ വ്യാപാരം ചെയ്യപ്പെട്ട 2,182 ഓഹരികളില്‍ 225 എണ്ണം മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. ബാക്കിയുള്ളവയില്‍ 1,619 ഓഹരികളും നഷ്ടം നേരിട്ടാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.23 നിലവാരത്തിലേക്ക് കൂപ്പുകുത്തി.

റിയാല്‍റ്റി

ഇന്ന് വിപണിയില്‍ നേരിട്ട തിരിച്ചടിയില്‍ എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 4.08 ശതമാനം ഇടിഞ്ഞ പിഎസ്‌യു ബാങ്ക് സൂചികയാണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. റിയാല്‍റ്റി, മീഡിയ വിഭാഗം സൂചികകള്‍ 3 ശതമാനത്തിലേറെയും നിഫ്റ്റി ബാങ്ക്, ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, പ്രൈവറ്റ് ബാങ്ക് വിഭാഗം സൂചികകള്‍ 2 ശതമാനത്തിലധികവും നഷ്ടം രേഖപ്പെടുത്തി.

ഇതിനിടെ എന്‍എസ്ഇ ഓഹരികളുടെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് (VIX) സൂചികയില്‍ ഇന്ന് 10 ശതമാനത്തോളം കുതിച്ചുയര്‍ന്നു. വിക്‌സ് നിരക്കുകള്‍ 20 നിലവാരം മറികടക്കുന്നത് വരും ദിവസങ്ങളിലും ചാഞ്ചാട്ടം കടുക്കുന്നതിന്റെ സൂചനയാണ്.

നിഫ്റ്റി-50

വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി-50 സൂചികയിലെ 5 ഓഹരികള്‍ മാത്രമാണ് നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. 44 എണ്ണത്തില്‍ നഷ്ടവും 1 ഓഹരിയില്‍ മാറ്റമൊന്നും ഇല്ലാതെയും ക്ലോസ് ചെയ്തു.

നേട്ടം-: ഡിവീസ് ലാബ് 1.68 %, സണ്‍ ഫാര്‍മ 1.22 %, ഐടിസി 0.74 %, സിപ്ല 0.74 %, ടാറ്റ സ്റ്റീല്‍ 0.68 % വീതവും മുന്നേറ്റം കാഴ്ചവെച്ചു.

നഷ്ടം-: പവര്‍ ഗ്രിഡ് -8.11 %, അപ്പോളോ ഹോസ്പിറ്റല്‍ -4.34 %, ഹിന്‍ഡാല്‍കോ -4.04 %, അദാനി പോര്‍ട്ട്‌സ് -3.61 %, എസ്ബിഐ -2.97 %, ബജാജ് ഫിന്‍സേര്‍വ് -2.90 % വീതവും ഇടിഞ്ഞു.

English summary

Stock Market Crash: 7 Reasons Includes US Fed Fear Sensex Lost 1000 Points Banking Power Stocks Worst Hit

Stock Market Crash: 7 Reasons Includes US Fed Fear Sensex Lost 1000 Points Banking Power Stocks Worst Hit
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X