ആവേശക്കുതിപ്പിന് ഇടവേള; സൂചികകളില്‍ ഫ്‌ലാറ്റ് ക്ലോസിങ്; മെറ്റല്‍ ഓഹരികളില്‍ മുന്നേറ്റം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണികളിലെ ആവേശക്കുതിപ്പിന് ഇടവേള. സമീപകാല കുതിപ്പിനു ശേഷം സ്ഥിരതയാര്‍ജിക്കലിന്റെ ഘട്ടത്തിലേക്ക് വഴിമാറിയ പ്രധാന സൂചികകള്‍ കാര്യമായ വ്യതിയാനമില്ലാതെ ക്ലോസ് ചെയ്തു. ഇന്നു പുറത്തുവിടുന്ന അമേരിക്കയുടെ പണപ്പെരുപ്പ നിരക്കുകളെ കുറിച്ചുള്ള ആശങ്കയെ തുടര്‍ന്ന് ഏഷ്യന്‍ വിപണികള്‍ ഉദാസീനതയില്‍ അകപ്പെട്ടതോടെ ആഭ്യന്തര സൂചികകള്‍ക്ക് മുന്നേറാനുള്ള പിന്തുണയും ലഭിച്ചില്ല.

ഇതോടെ നിഫ്റ്റി 10 പോയിന്റ് നേട്ടത്തോടെ 17,535-ലും സെന്‍സെക്‌സ് 36 പോയിന്റ് താഴ്ന്ന് 58,817-ലും ബുധനാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കി. മെറ്റല്‍, കാപിറ്റല്‍ ഗുഡ്‌സ് ഓഹരികളില്‍ മുന്നേറ്റം ദൃശ്യമായി.

നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

ഏപ്രില്‍- ജൂണ്‍ കാലയളവില്‍ നിഫ്റ്റി സൂചിക നേരിട്ട വീഴ്ചയുടെ, ഫിബനോസി റീട്രേസ്‌മെന്റ് പ്രകാരമുള്ള 78.6 ശതമാനം നിലവാരവും (17,500) കഴിഞ്ഞ ദിവസം ഭേദിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ ബുധനാഴ്ച നേട്ടത്തോടെയാണ് ആരംഭിച്ചതെങ്കിലും മുന്നേറ്റം നിലനിര്‍ത്താനോ നിക്ഷേപകരുടെ ഭാഗത്തു നിന്നും തുടര്‍ വാങ്ങലോ കാര്യമായ തോതില്‍ ഉണ്ടായില്ല. അതിനാല്‍ ഫ്‌ലാറ്റ് ക്ലോസിങ്ങാണ് സൂചികയില്‍ ബുധനാഴ്ച രേഖപ്പെടുത്തിയത്.

Also Read: ഈ കണക്കുകള്‍ വീണ്ടും ശരിയായാല്‍ ഒരു മാസത്തിനകം വിപണി റെക്കോഡ് ഉയരത്തിലെത്തും!Also Read: ഈ കണക്കുകള്‍ വീണ്ടും ശരിയായാല്‍ ഒരു മാസത്തിനകം വിപണി റെക്കോഡ് ഉയരത്തിലെത്തും!

പോസിറ്റീവ്

നിലവില്‍ വിപണിയുടെ ട്രെന്‍ഡ് പോസിറ്റീവ് തന്നെയാണ്. എന്നിരുന്നാലും ഹ്രസ്വകാലയളവ് അടിസ്ഥാനമാക്കിയുള്ള ടെക്‌നിക്കല്‍ സൂചകങ്ങളില്‍ കൂടുതല്‍ വാങ്ങിയെന്ന 'ഓവര്‍ബോട്ട്' (Overbought) സൂചന നല്‍കുന്നുണ്ട്. അതിനാല്‍ ചെറിയ തിരുത്തലിനോ കൂടുതല്‍ സ്ഥിരതയാര്‍ജിക്കലിനോ സാധ്യത അവശേഷിക്കുന്നു. ഹ്രസ്വകാല സപ്പോര്‍ട്ട് നിലവാരമായ 17,360/ 17,300 നിലവാരം നിഫ്റ്റി കാത്തു സൂക്ഷിക്കുന്നിടത്തോളം ട്രെന്‍ഡ് പോസിറ്റീവായി തുടരും. സൂചികയുടെ മുന്നേറ്റ പാതയില്‍ 17,750/ 17,800 നിലവാരങ്ങളില്‍ പ്രതിരോധ കടമ്പ പ്രതീക്ഷിക്കാം.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

എന്‍എസ്ഇയില്‍ ഇന്നു വ്യാപാരം പൂര്‍ത്തിയാക്കിയ 2,173 ഓഹരികളില്‍ 794 എണ്ണം നേട്ടത്തോടെ ക്ലോസ് ചെയ്തു. ബാക്കി 1,058 ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.88-ലേക്ക് താഴ്ന്നു. തിങ്കളാഴ്ച എഡി അനുപാതം 1.25 നിലവാരത്തിലായിരുന്നു.

Also Read: കടമില്ലാത്തതും വേഗം വളരുന്നതുമായ 4 സ്‌മോള്‍ കാപ് ഓഹരികള്‍; മുന്‍നിരയില്‍ കീറ്റെക്‌സുംAlso Read: കടമില്ലാത്തതും വേഗം വളരുന്നതുമായ 4 സ്‌മോള്‍ കാപ് ഓഹരികള്‍; മുന്‍നിരയില്‍ കീറ്റെക്‌സും

വിക്സ്

അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍ ബുധനാഴ്ചയും 2 ശതമാനത്തോളം ഉയര്‍ന്ന് 19.59 നിലവാരത്തിലേക്കെത്തി. വിക്സ് നിരക്കുകള്‍ വീണ്ടും ഉയര്‍ന്ന് തുടങ്ങിയതും 20 നിലവാരം മറികടക്കുന്നതും 'ബുള്ളു'കള്‍ക്ക് ഗുണകരമല്ല. അതുപോലെ എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 7 എണ്ണം നഷ്ടം നേരിട്ടു. ബാക്കി 8 സൂചികകളില്‍ മെറ്റല്‍ ഒഴികെ ബാക്കിയുള്ള സൂചികകള്‍ നേരിയ നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.

നേട്ടം-:

നിഫ്റ്റി-50 സൂചികയിലെ 30 ഓഹരികള്‍ നേട്ടത്തോടെയും 20 എണ്ണം നഷ്ടത്തിലുമാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്.

  • നേട്ടം-: ഹിന്‍ഡാല്‍കോ ഇന്‍സട്രീസ് 4.44 %, കോള്‍ ഇന്ത്യ 2.04 %, യുപിഎല്‍ 1.98 %, ടാറ്റ സ്റ്റീല്‍ 1.87 %, അപ്പോളോ ഹോസ്പിറ്റല്‍സ് 1.82 %, ടാറ്റ മോട്ടോര്‍സ് 1.63 % വീതവും നേട്ടം രേഖപ്പെടുത്തി.
  • നഷ്ടം-: ബജാജ് ഫൈനാന്‍സ് -2.60 %, ഒഎന്‍ജിസി -1.90 %, എച്ച്‌സിഎല്‍ ടെക് -1.45 %, അദാനി പോര്‍ട്ട്‌സ് -1.39 %, ഏഷ്യന്‍ പെയിന്റ്‌സ് -1.31 %, എസ്ബിഐ -1.25 % വീതവും നഷ്ടം കുറിച്ചു.

English summary

Stock Market Report: Amid Concerns Over US Inflation Data Benchmark Indices Ends Flat

Stock Market Report: Amid Concerns Over US Inflation Data Benchmark Indices Ends Flat
Story first published: Wednesday, August 10, 2022, 17:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X