അതെല്ലാം പഴങ്കഥ... ഓഹരി വിപണിയിൽ രണ്ടാം ദിനവും കുതിപ്പ് തുടർന്ന് അദാനി; വൻ നേട്ടം, പക്ഷേ ഒരു പ്രശ്നമുണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ വലിയ തിരിച്ചടി നേരിട്ടത്. അതും ആരും കൊതിക്കുന്ന വന്‍ നേട്ടങ്ങള്‍ വിപണിയില്‍ സ്വന്തമാക്കിക്കൊണ്ടിരിക്കെ. വീണ്ടും ഒരു ഓഹരി വിപണി തട്ടിപ്പ് പുറത്ത് വരുന്നു എന്ന രീതിയില്‍ പല വാര്‍ത്തകളും പുറത്ത് വന്നുതുടങ്ങിയിരുന്നു അപ്പോള്‍.

 

എന്തായാലും, അതെല്ലാം ഇപ്പോള്‍ പഴങ്കഥയായിരിക്കുകയാണ്. ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ കുതിപ്പാണ് രണ്ടാം ദിനവും പ്രകടമാകുന്നത്. പരിശോധിക്കാം...

 

ആറില്‍ നാലും

ആറില്‍ നാലും

അദാനി ഗ്രൂപ്പിന് കീഴിലെ ആറ് ലിസ്റ്റഡ് കമ്പനികളില്‍ നാലെണ്ണവും ഓഹരി വിപണിയില്‍ തുടര്‍ച്ചയായി രണ്ടാം ദിനവും കുതിപ്പിലാണ്. 5 % അപ്പര്‍ സര്‍ക്യൂട്ടിലാണ് ഇവയെല്ലാം. വലിയ തിരിച്ചടിയ്ക്ക് ശേഷം തുടര്‍ച്ചയായി രണ്ടാം ദിനവും ഈ കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കുന്നു എന്നത് വിദഗ്ധര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നും ഉണ്ട്.

ഏതൊക്കെ, എങ്ങനെ...

ഏതൊക്കെ, എങ്ങനെ...

ജൂണ്‍ 22, ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 വരെയുള്ള കണക്കുകള്‍ പരിശോധിക്കാം. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് 0.9 ശതമാനം നേട്ടമുണ്ടാക്കി ഒരു ഓഹരിയ്ക്ക് 1,555.25 രൂപ വരെ എത്തി. അദാനി പോര്‍ട്‌സ് ആന്റ് സെപ്ഷ്യല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ് 3 ശതമാനം നേട്ടമാണ് ഉണ്ടാക്കിയത്.ഓഹരി വില 752 രൂപ വരെ എത്തി. അദാനി പവര്‍ ലിമിറ്റഡ്, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് എന്നിവയാണ് അ ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ പെട്ടത്.

അമ്പരപ്പുണ്ടാക്കിയത്

അമ്പരപ്പുണ്ടാക്കിയത്

കഴിഞ്ഞ ആഴ്ചയായിരുന്നു അദാനി ഗ്രൂപ്പിന് ഓഹരി വിപണിയില്‍ വലിയ തിരിച്ചടിയുണ്ടാക്കിയത്. അദാനി ഗ്രൂപ്പിലെ മൂന്ന് വിദേശ നിക്ഷേപകരുടെ അക്കൗണ്ടുകള്‍ എന്‍എസ്ഡിഎല്‍ മരവിപ്പിച്ചു എന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു ഇത്. ഇതോടെ ഓഹരി മൂല്യം കുത്തനെ ഇടിയാനും തുടങ്ങി.

അരലക്ഷ കോടി നഷ്ടം?

അരലക്ഷ കോടി നഷ്ടം?

ഓഹരി വിപണിയിലെ തിരിച്ചടി അദാനി ഗ്രൂപ്പിനെ പിടിച്ചു കുലുക്കി എന്നൊന്നും പറയാന്‍ ആവില്ല. എന്നാലും 44,898 കോടി രൂപയുടെ നഷ്ടം ആണ് അദാനി ഗ്രൂപ്പ് ഇതുവഴി നേരിട്ടത്. മാധ്യമ വാര്‍ത്തകളെ പിന്നീട് അവര്‍ നിഷേധിക്കുകയും ചെയ്തു.

അദാനിയുടെ വളര്‍ച്ച

അദാനിയുടെ വളര്‍ച്ച

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായി ഗൗതം അദാനിയെ മാറ്റിയത് ഓഹരി മൂല്യത്തിലെ വര്‍ദ്ധനയായിരുന്നു. ഒറ്റ വര്‍ഷം കൊണ്ടാണ് ഇത്രയും വലിയ നേട്ടമുണ്ടാക്കിയത് എന്നത് പലരേയും ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്തു. അങ്ങനെ വളര്‍ച്ച നേടിയ ചലരുടെ പഴയ കഥകളും ഈ വേളയില്‍ ചര്‍ച്ചയായിരുന്നു.

കണ്ണഞ്ചിപ്പിക്കുന്ന കുതിപ്പ്

കണ്ണഞ്ചിപ്പിക്കുന്ന കുതിപ്പ്

ഒരു വര്‍ഷത്തില്‍ അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഓഹരി മൂല്യത്തിലെ വര്‍ദ്ധന ഒന്ന് പരിശോധിക്കാം. അദാനി എന്റര്‍പ്രൈസസിന്റെ മൂല്യം 741 ശതമാനം ആണ് ഉയര്‍ന്നത്. അദാനി പവര്‍ 271 ശതമാനവും അദാനി പോര്‍ട്‌സ് 100 ശതമാനവും ഉയര്‍ന്നു. അദാനി ടോട്ടല്‍ ഗാസിന്റെ കാര്യത്തില്‍ ഇത് 1,066 ശതമാനം ആണ്. അദാനി ട്രാന്‌സ്മിഷന്‍ 650 ശതമാനവും അദാനി ഗ്രീന്‍ 245 ശതമാനവും. കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ച എന്ന് പറയുന്നതില്‍ ഒരു അതിശയോക്തിയും ഇല്ലെന്ന് ഇതുകൊണ്ട് തന്നെ മനസ്സിലാക്കാം.

റേറ്റിങ്ങില്‍ പിറകില്‍

റേറ്റിങ്ങില്‍ പിറകില്‍

ഓഹരിവിപണിയിലെ ഈ കണക്കുകള്‍ കൊണ്ട് മാത്രം വളര്‍ച്ചയെ വിലയിരുത്താന്‍ ആവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അനലിസ്റ്റ് കവറേജ് നോക്കിയാല്‍ അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികള്‍ ഏറെ പിറകിലാണ്. ബ്ലൂംബെര്‍ഗിലെ അനലിസ്റ്റുകളുടെ വിലയിരുത്തല്‍ പ്രകാരം അദാനി പോര്‍ട്‌സിന് 21 ബൈ റേറ്റിങും നാല് ഹോള്‍ഡ് റേറ്റിങ്ങും ഒരു സെല്‍ റേറ്റിങ്ങും ആണുള്ളത്. അദാനി എന്റര്‍പ്രൈസസിന് ബൈ റേറ്റിങ്ങോ സെല്‍ റേറ്റിങ്ങോ ഇല്ല. ആകെയുള്ളത് ഒരു ഹോള്‍ഡ് റേറ്റിങ് മാത്രമാണ്.

English summary

Stocks of Adani group companies raised on second consecutive day | അതെല്ലാം പഴങ്കഥ... ഓഹരി വിപണിയില്‍ രണ്ടാം ദിനവും കുതിപ്പ് തുടര്‍ന്ന് അദാനി ഗ്രൂപ്പ്; വന്‍ നേട്ടം, പക്ഷേ ഒരു പ്രശ്നമുണ്ട്

Stocks of Adani group companies raised on second consecutive day
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X