ടാറ്റയുടെ കളികളും ഇനി ഓൺലൈനിൽ, പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേയ്ക്ക് നിക്ഷേപകരെ തേടി ടാറ്റ ഗ്രൂപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഓഹരികൾ വാങ്ങുന്നതിനായി നിക്ഷേപകരുമായി ചർച്ച നടത്തുകയാണ് ടാറ്റ ഗ്രൂപ്പ്. റീട്ടെയിൽ ഭീമന്മാരായ ആമസോൺ ഡോട്ട് കോം, കോടീശ്വരനായ മുകേഷ് അംബാനി എന്നിവരൊക്കെ രാജ്യത്തെ പുതിയ ഇ കൊമേഴ്സ് ബിസിനസിൽ കുതിച്ചു കയറിക്കൊണ്ടിരിക്കുകയാണ്. 113 ബില്യൺ ഡോളർ മൂല്യമുള്ള ടാറ്റ സൺസ് ആഗോള സാങ്കേതിക കമ്പനികൾ ഉൾപ്പെടെയുള്ള നിക്ഷേപകരെ കൊണ്ടുവരുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ ഉപദേശകരുമായി ച‍ർച്ച നടത്തി വരികയാണ്. വിവിധ ടാറ്റ ബിസിനസ്സുകളിലുടനീളം ഡിജിറ്റൽ ആസ്തികൾ ഒരുമിച്ച് കൊണ്ടുവന്ന് പുതിയ എന്റിറ്റി സൃഷ്ടിക്കാനാണ് ടാറ്റാ ഗ്രൂപ്പ് പദ്ധതിയിടുന്നത്.

ടാറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോം

ടാറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോം

ടാറ്റയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കമ്പനിയുടെ പാനീയങ്ങൾ മുതൽ ആഭരണങ്ങൾ, റിസോർട്ടുകൾ വരെയുള്ള ഉപഭോക്തൃ ഉൽ‌പ്പന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള ഒറ്റ ഇ-കൊമേഴ്‌സ് ഗേറ്റ്‌വേയാണ് കമ്പനി ഉദ്ദേശിക്കുന്നത്. അംബാനി, ആമസോൺ.കോം, വാൾമാർട്ട് ഇൻ‌കോർപ്പറേഷൻറെ ഇന്ത്യൻ സംരംഭമായ ഫ്ലിപ്കാർട്ട് എന്നിവയുമായി മത്സരിക്കാനാണ് ടാറ്റ ഒരുങ്ങുന്നത്. ഒരു ബില്യണിലധികം ഉപഭോക്താക്കളുടെ പുതിയ വിപണിയാണ് ടാറ്റയുടെ ലക്ഷ്യം.

7.99 ശതമാനം പലിശനിരക്കിൽ ഭവന വായ്‌പ; പുതിയ പദ്ധതിയുമായി ടാറ്റ ക്യാപിറ്റല്‍7.99 ശതമാനം പലിശനിരക്കിൽ ഭവന വായ്‌പ; പുതിയ പദ്ധതിയുമായി ടാറ്റ ക്യാപിറ്റല്‍

റിലയൻസ് ഇ കൊമേഴ്സ് ബിസിനസ്

റിലയൻസ് ഇ കൊമേഴ്സ് ബിസിനസ്

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനായ അംബാനി ഡിജിറ്റൽ സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണിപ്പോൾ. ഇതിനായി ഫേസ്ബുക്ക് ഇങ്ക്, ഗൂഗിൾ എന്നിവയുൾപ്പെടെയുള്ള വൻകിട പങ്കാളികളിൽ നിന്ന് 20 ബില്യൺ ഡോളറിലധികം സമാഹരിക്കുകയും ചെയ്തു. പുറത്തുനിന്നുള്ള നിക്ഷേപകരെ കൊണ്ടുവരുന്നത് ടാറ്റയുടെ ഡിജിറ്റൽ അഭിലാഷങ്ങൾക്ക് വിശ്വാസ്യത നൽകുമെങ്കിലും, കൊറോണ വൈറസ് മഹാമാരി പ്രധാന ബിസിനസുകളെ ബാധിച്ചതോടെയുള്ള കടം തീർക്കാൻ ഇത് ഗ്രൂപ്പിനെ സഹായിക്കും.

ജിയോമാർട്ടിന് പിന്നാലെ ആമസോണിനും ഫ്ലിപ്കാർട്ടിനും പുതിയ എതിരാളിജിയോമാർട്ടിന് പിന്നാലെ ആമസോണിനും ഫ്ലിപ്കാർട്ടിനും പുതിയ എതിരാളി

ലക്ഷ്യം ഏകീകരിക്കൽ

ലക്ഷ്യം ഏകീകരിക്കൽ

ടാറ്റാ സ്റ്റീൽ ലിമിറ്റഡിന്റെ ഗ്രൂപ്പ് അറ്റ ​​കടം ജൂൺ 30 വരെ 14 ബില്യൺ ഡോളറായിരുന്നു. അതേസമയം ജാഗ്വാർ ലാൻഡ് റോവറിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ മൊത്തം ഓട്ടോമോട്ടീവ് കടം 480 ബില്യൺ രൂപ (6.5 ബില്യൺ ഡോളർ) ആയിരുന്നു. ടാറ്റാ ഗ്രൂപ്പിന് ഇതിനകം തന്നെ നിരവധി ഉപഭോക്തൃ ബിസിനസുകൾ ഉണ്ട്, അവയിൽ പലതിലും ഒരു ഓൺലൈൻ സാന്നിധ്യവുമുണ്ട്. തനിഷ്കിന്റെ ജ്വല്ലറി സ്റ്റോറുകൾ, ടൈറ്റൻ വാച്ച് ഷോറൂമുകൾ, സ്റ്റാർ ബസാർ സൂപ്പർമാർക്കറ്റുകൾ, താജ് ഹോട്ടലുകളുടെ ശൃംഖല, ഇന്ത്യയിലെ സ്റ്റാർബക്കുകളുമായി സംയുക്ത സംരംഭം എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിലവിൽ വിഘടിച്ച ഈ വെബ് പ്രവർത്തനങ്ങൾ ഏകീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

പദ്ധതി എപ്പോൾ?

പദ്ധതി എപ്പോൾ?

2020 അവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷം പദ്ധതി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റാ സൺസ് ചെയർമാനും ടാറ്റാ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡിന്റെ ദീർഘകാല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ നടരാജൻ ചന്ദ്രശേഖരൻ ആണ് ഗ്രൂപ്പിന്റെ ഡിജിറ്റൈസേഷൻ ഡ്രൈവിൽ മുന്നിട്ടുനിൽക്കുന്നത്. ടാറ്റ ഡിജിറ്റലിന്റെ തലവൻ പ്രതിക് പാലിനാണ് ഓൾ-ഇൻ-വൺ ആപ്ലിക്കേഷൻ നിർമ്മിക്കാനുള്ള ചുമതല.

ഓൺലൈൻ സാധനങ്ങൾ വാങ്ങുന്നവർ അറിഞ്ഞോ? സർക്കാരിന്റെ പുതിയ നിയമങ്ങൾ ഇങ്ങനെഓൺലൈൻ സാധനങ്ങൾ വാങ്ങുന്നവർ അറിഞ്ഞോ? സർക്കാരിന്റെ പുതിയ നിയമങ്ങൾ ഇങ്ങനെ

English summary

Tata Group looking for investors in its new digital platform | ടാറ്റയുടെ കളികളും ഇനി ഓൺലൈനിൽ, പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേയ്ക്ക് നിക്ഷേപകരെ തേടി ടാറ്റ ഗ്രൂപ്പ്

The Tata Group is in talks with investors to buy shares in the new digital platform. Read in malayalam.
Story first published: Tuesday, September 29, 2020, 8:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X