കുതിക്കുന്നതിന് മുന്നെയുള്ള പരുങ്ങൽ? ഈ ടാറ്റ ഓഹരി 100-ന് താഴെയെത്തി; വാങ്ങാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള രാജ്യത്തെ മുന്‍നിര സ്റ്റീല്‍ ഉത്പാദക കമ്പനിയായ ടാറ്റാ സ്റ്റീല്‍ കഴിഞ്ഞയാഴ്ചയാണ് മെഗാലയനം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ടാറ്റ ഗ്രൂപ്പിന് കീഴില്‍ ലോഹ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 7 ഉപകമ്പനികളെ ടാറ്റ സ്റ്റീലില്‍ ലയിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം.

 

ലിസ്റ്റ്

ടാറ്റ സ്റ്റീലില്‍ ലയിപ്പിക്കുന്ന 7 ഉപകമ്പനികളില്‍ 4 എണ്ണം സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തവയും 3 എണ്ണം അല്ലാത്തവയുമാണ്. ടാറ്റ സ്റ്റീല്‍ ലോങ് പ്രോഡക്ട്സ്, ടാറ്റ മെറ്റാലിക്സ്, ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ, ടിആര്‍എഫ് തുടങ്ങിയ ലിസ്റ്റ് ചെയ്ത കമ്പനികളും ഇന്ത്യന്‍ സ്റ്റീല്‍ & വയര്‍ പ്രോഡക്ട്സ്, ടാറ്റ സ്റ്റീല്‍ മൈനിങ്, എസ് & ടി മൈനിങ് എന്ന ഉപകമ്പനികളുമാണ് ടാറ്റ സ്റ്റീലില്‍ ലയിക്കുന്നത്.

ഈയൊരു പശ്ചാത്തലത്തില്‍ ടാറ്റ സ്റ്റീല്‍ (BSE: 500470, NSE : TATASTEEL) ഓഹരിയുടെ ഭാവി സാധ്യതകളാണ് ചുവടെ ചേര്‍ക്കുന്നത്.

ജെപി മോര്‍ഗന്‍

ജെപി മോര്‍ഗന്‍

  • ലയന പ്രഖ്യാപനത്തിന് ശേഷവും അമേരിക്കന്‍ ബ്രോക്കറേജ് സ്ഥാപനമായ ജെപി മോര്‍ഗന്‍, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ക്ക് മുന്‍ഗണനയെന്ന് അര്‍ത്ഥമാക്കുന്ന 'ഓവര്‍വെയിറ്റ്' (OVERWEIGHT) എന്ന റേറ്റിങ് നിലനിര്‍ത്തി. സമീപ ഭാവിയിലേക്ക് ഈ ടാറ്റ ഗ്രൂപ്പ് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 140 രൂപയാണ്. മെഗാലയനമാണ് നടക്കുന്നതെങ്കിലും ടാറ്റ സ്റ്റീലിന്റെ സാമ്പത്തിക സ്ഥിതിയില്‍ ഇത് നേരിയ മാറ്റമേ കൊണ്ടുവരികയുള്ളൂ. എന്നിരുന്നാലും ലയനത്തിലൂടെ വേഗത്തില്‍ മൂലധന ചെലവിടലിനും വികസനത്തിനും കമ്പനിയെ പ്രാപ്തമാക്കുമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
മോത്തിലാല്‍ ഒസ്വാള്‍

മോത്തിലാല്‍ ഒസ്വാള്‍

  • പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ മോത്തി ലാല്‍ ഒസ്വാള്‍, ടാറ്റ സ്റ്റീലിന്റെ ലയന പ്രഖ്യാപനത്തിന് ശേഷവും ഓഹരിയില്‍ നേരത്തെ നല്‍കിയിരുന്ന 'ന്യൂട്രല്‍' (NEUTRAL) റേറ്റിങ് നിലനിര്‍ത്തി. സമീപ ഭാവിയിലേക്ക് ഈ ലാര്‍ജ് കാപ് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 106 രൂപയാണ്. ലയനത്തിലൂടെ ടാറ്റ സ്റ്റീലിന്റെ ലാഭത്തില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റേറ്റിങ് നിലനിര്‍ത്തിയത്. ഇരുമ്പയിരിന് നല്‍കുന്ന അവകാശധനം, ഓഡിറ്റിങ് പോലെയുള്ള ഭരണനിര്‍വഹണ ചെലവുകള്‍ ഒഴിവാക്കാമെന്ന മെച്ചമേയുള്ളൂ എന്നും മോത്തിലാല്‍ ഒസ്വാള്‍ സൂചിപ്പിച്ചു.
എഡല്‍വീസ് സെക്യൂരിറ്റീസ്

എഡല്‍വീസ് സെക്യൂരിറ്റീസ്

  • ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള മെറ്റല്‍ കമ്പനികളെ ടാറ്റ സ്റ്റീലിലേക്ക് ലയിപ്പിക്കുന്ന നടപടി വിവേകപരമെന്നാണ് മുന്‍നിര ബ്രോക്കറേജ് സ്ഥാപനമായ എഡല്‍വീസ് സെക്യൂരിറ്റീസ് വിശേഷിപ്പിച്ചത്. നേരത്തെ നല്‍കിയിരുന്ന 'ഹോള്‍ഡ്' (HOLD) എന്ന റേറ്റിങ് നിലനിര്‍ത്തി. അതുപോലെ സമീപ ഭാവിയിലേക്ക് ടാറ്റ സ്റ്റീല്‍ ഓഹരിക്ക് നല്‍കിയിരുന്ന ലക്ഷ്യവില 198 രൂപ നിലവാരത്തില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്തു. ലയനത്തിലൂടെ ഉയരുന്ന കാര്യശേഷിയും ഭരണനിര്‍വഹണത്തിലെ അധിക ചെലവുകള്‍ ഒഴിവാക്കുന്നതും ഇടക്കാല/ ദീര്‍ഘകാലയളവില്‍ ടാറ്റ സ്റ്റീലിന് ഗുണകരമാണെന്നും എഡല്‍വീസ് സെക്യൂരിറ്റീസ് വ്യക്തമാക്കി.
ടാറ്റ ഗ്രൂപ്പിന്റെ വാദം

ടാറ്റ ഗ്രൂപ്പിന്റെ വാദം

ഉപഭോക്താക്കള്‍ക്കു മുന്നില്‍ 'വണ്‍-ടാറ്റ സ്റ്റീല്‍' എന്ന സംയോജിത കമ്പനിയായി അവതരിപ്പിക്കാനും ഇതിലൂടെ ഓഹരിയുടെ മൂല്യമതിപ്പ് വര്‍ധിപ്പിക്കാനുമാകും എന്നാണ് ടാറ്റ ഗ്രൂപ്പിന്റെ കണക്കുക്കൂട്ടല്‍. അതുപോലെ വിഘടിച്ചു നില്‍ക്കുന്ന ഗ്രൂപ്പ് കമ്പനികളുടെ വിഭവങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാനും മാര്‍ക്കറ്റിങ്ങും വിതരണ ശൃംഖലയും മെച്ചപ്പെടുത്താനും ഇതിലൂടെ ഭാവിയില്‍ മികച്ച നേട്ടം കരസ്ഥമാക്കാമെന്നും ടാറ്റ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ടാറ്റ മെറ്റാലിക്സും ടാറ്റ സ്റ്റീല്‍ ലോങ് പ്രോഡക്ട്സും തമ്മില്‍ ലയിപ്പിക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ആ തീരുമാനം പിന്‍വലിക്കുകയും പകരം മെറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഉപകമ്പനികളേയും ഒറ്റക്കുടക്കീഴിലാക്കാനും ധാരണയിലെത്തി.

ലയന അനുപാതം

ലയന അനുപാതം

  • ടാറ്റ സ്റ്റീല്‍ V/s ടിആര്‍എഫ്- 17:10 (10 ടിആര്‍എഫ് ഓഹരികള്‍ക്ക് 17 ടാറ്റ സ്റ്റീല്‍ ഓഹരി വീതം)
  • ടാറ്റ സ്റ്റീല്‍ V/s ടാറ്റ സ്റ്റീല്‍ ലോങ് പ്രോഡക്ട്സ്- 67:10 (10 ടാറ്റ സ്റ്റീല്‍ ലോങ് ഓഹരികള്‍ക്ക് 67 ടാറ്റ സ്റ്റീല്‍ ഓഹരി വീതം)
  • ടാറ്റ സ്റ്റീല്‍ V/s ടിന്‍പ്ലേറ്റ്- 33:10 (10 ടിന്‍പ്ലേറ്റ് ഓഹരികള്‍ക്ക് 33 ടാറ്റ സ്റ്റീല്‍ ഓഹരി വീതം)
  • ടാറ്റ സ്റ്റീല്‍ V/s ടാറ്റ മെറ്റാലിക്സ്- 79:10 (10 ടാറ്റ മെറ്റാലിക്സ് ഓഹരികള്‍ക്ക് 79 ടാറ്റ സ്റ്റീല്‍ ഓഹരി വീതം)

അതേസമയം 2 ശതമാനം നഷ്ടത്തില്‍ 97.65 രൂപയിലാണ് ടാറ്റ സ്റ്റീല്‍ ഓഹരികള്‍ ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 142.66 രൂപയും താഴ്ന്ന വില 82.70 രൂപയുമാണ്.

'5-S' തന്ത്രം

'5-S' തന്ത്രം

സിംപ്ലിഫിക്കേഷന്‍, സിനര്‍ജി, സ്‌കെയില്‍, സസ്റ്റെയിനബിലിറ്റി, സ്പീഡ് എന്ന '5-S' തന്ത്രത്തിലൂന്നീയാണ് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ മുന്നോട്ട് നീങ്ങുന്നത്. ചന്ദ്രശേഖന്റെ നേതൃത്വത്തിന് കീഴില്‍ ഒരേ മേഖലയില്‍ വ്യത്യസ്ത കമ്പനികളായി പ്രവര്‍ത്തിക്കുന്ന ടാറ്റ ഗ്രൂപ്പ് കമ്പനികളെ ഏകീകരിക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിനകം ടാറ്റ കണ്‍സ്യൂമറിനേയും ടാറ്റ കോഫിയേയും ലയിപ്പിച്ചു കഴിഞ്ഞു. സമാനമായാണ് ഇപ്പോള്‍ ടാറ്റ സ്റ്റീലിനേയും ഉരുക്ക് വ്യവസായ മേഖലയുമായി ബന്ധപ്പെട്ട 7 ഉപകമ്പനികളേയും ഒന്നിച്ചു ചേര്‍ക്കുന്നത്.

അടുത്തത് വ്യോമയാന മേഖലയിലെ ടാറ്റ കമ്പനികളായ എയര്‍ ഏഷ്യ, വിസ്താര എന്നിവയെ എയര്‍ ഇന്ത്യയുമായി ലയിപ്പിക്കും. 2024-ഓടെ ഈ നീക്കം പൂര്‍ത്തിയാക്കുമെന്നാണ് വിവരം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Tata Group Stock: Metal Large Cap Tata Steel Breakdown 100 Mark Even After Mega Merger Plan Announced

Tata Group Stock: Metal Large Cap Tata Steel Breakdown 100 Mark Even After Mega Merger Plan Announced
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X