എയര്‍ ഇന്ത്യ ഇനി ടാറ്റ സണ്‍സിന്; ഏറ്റെടുക്കുന്നത് 18,000 കോടി രൂപയ്ക്ക്!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കാത്തിരിപ്പിന് വിരാമം. എയര്‍ ഇന്ത്യ ഇനി ടാറ്റ സണ്‍സിന്. പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ 18,000 കോടി രൂപയ്ക്കാണ് ടാറ്റ സണ്‍സ് ഏറ്റെടുക്കുന്നത്. എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും ടാറ്റ സണ്‍സിന്റെ ഉടമസ്ഥതയിലായിരിക്കും. എയര്‍ ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസും കേന്ദ്ര സര്‍ക്കാര്‍ ടാറ്റ സണ്‍സിന് കൈമാറും. ഇതിന് പുറമെ എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനിയായ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിലും (AISATS) ടാറ്റ സണ്‍സിന് 50 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരിക്കും. 68 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എയര്‍ ഇന്ത്യ ടാറ്റ കുടുംബത്തിലേക്ക് തിരിച്ചെത്തുന്നത്. നേരത്തെ, ടാറ്റ എയര്‍ലൈന്‍സായിരുന്നു ദേശസാത്കരിച്ച് എയര്‍ ഇന്ത്യയായത്.

എയര്‍ ഇന്ത്യ ഇനി ടാറ്റ സണ്‍സിന്; ഏറ്റെടുക്കുന്നത് 18,000 കോടി രൂപയ്ക്ക്!

ടാറ്റയ്ക്ക് കീഴിലുള്ള ടാലസ് പ്രൈവറ്റ് ലിമിറ്റഡ് ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്തതായി ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി തുഹിന്‍ കാന്താ പാണ്ഡേ വെള്ളിയാഴ്ച്ച അറിയിച്ചു. ഓഗസ്റ്റ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 61,562 കോടി രൂപയുടെ കടബാധ്യതകളുണ്ട് എയര്‍ ഇന്ത്യയ്ക്ക്. ഇതില്‍ 15,300 കോടി രൂപ ടാറ്റ ഗ്രൂപ്പ് ഒടുക്കണം. 46,262 കോടി രൂപയുടെ ബാധ്യതകള്‍ തിരിച്ചടയ്‌ക്കേണ്ട ഉത്തരവാദിത്വം എയര്‍ ഇന്ത്യ അസറ്റ്‌സ് ഹോള്‍ഡിങ് ലിമിറ്റഡിനാണ് (AIAHL). എയര്‍ ഇന്ത്യയുടെ കടബാധ്യതകള്‍ തീര്‍ക്കാനായി സര്‍ക്കാര്‍ രൂപീകരിച്ച എസ്പിവി (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) കമ്പനിയാണ് എയര്‍ ഇന്ത്യ അസറ്റ്‌സ് ഹോള്‍ഡിങ് ലിമിറ്റഡ്. 2009-10 സാമ്പത്തിക വര്‍ഷം മുതല്‍ ഇതുവരെ 1.10 ലക്ഷം കോടി രൂപ എയര്‍ ഇന്ത്യയ്ക്കായി സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യയിലെ മുഴുവന്‍ ജീവനക്കാരെയും കുറഞ്ഞപക്ഷം ഒരു വര്‍ഷത്തേക്ക് നിലനിര്‍ത്താന്‍ ടാറ്റ ഗ്രൂപ്പ് ബാധ്യസ്തരാണ്. ശേഷം, സ്വയം വിരമിക്കല്‍ പദ്ധതി ആവിഷ്‌കരിച്ചതിന് ശേഷം മാത്രമേ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടികള്‍ക്ക് അനുവാദം ലഭിക്കുകയെന്ന് സിവില്‍ വ്യോമയാന സെക്രട്ടറി രാജീവ് ബന്‍സാല്‍ പറഞ്ഞു. ഗ്രാറ്റുവിറ്റി, പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങള്‍ എയര്‍ ഇന്ത്യയിലെ എല്ലാ ജീവനക്കാര്‍ക്ക് ലഭിക്കുമെന്നും രാജീവ് ബന്‍സാല്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ 12,085 ജീവനക്കാരുണ്ട് എയര്‍ ഇന്ത്യയില്‍. ഇതില്‍ 8,084 പേര്‍ സ്ഥിരനിയമനമാണ്. 4,001 പേര്‍ കരാറടിസ്ഥാനത്തിലും എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നു. ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസിലാകട്ടെ, 1,434 ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നുണ്ട്.

എയര്‍ ഇന്ത്യയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതിദിനം 20 കോടി രൂപയുടെ നഷ്ടമാണ് കേന്ദ്രം നേരിടുന്നത്. 2020 ജനുവരി മുതല്‍ എയര്‍ ഇന്ത്യ വില്‍ക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ലേല നടപടികള്‍ വൈകി. മുന്‍പ്, 2018 -ല്‍ എയര്‍ ഇന്ത്യയിലെ 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ താത്പര്യപത്രം ക്ഷണിച്ചിരുന്നു. എന്നാല്‍ കമ്പനിയെ വാങ്ങാന്‍ ആരും മുന്നോട്ടുവന്നില്ല. സാമ്പത്തിക സ്ഥിതി മോശമാണെങ്കിലും ആഭ്യന്തര തലത്തില്‍ 4,400 പാര്‍ക്കിങ് സ്ലോട്ടുകളും രാജ്യാന്തര തലത്തില്‍ 1,800 പാര്‍ക്കിങ് സ്ലോട്ടുകളും എയര്‍ ഇന്ത്യ കൈവശം വെയ്ക്കുന്നുണ്ട്. വിദേശത്തും കമ്പനിക്ക് 900 പാര്‍ക്കിങ് സ്ലോട്ടുകളുണ്ട്.

1932 -ലാണ് ജെആര്‍ഡി ടാറ്റ സ്വന്തം വിമാന കമ്പനിയായ ടാറ്റ എയര്‍ സര്‍വീസസ് സ്ഥാപിച്ചത്. 1953 -ല്‍ ടാറ്റ എയര്‍ സര്‍വീസസ് ദേശസാത്കരിക്കപ്പെട്ടു. 1977 വരെയും ജെആര്‍ഡി ടാറ്റയായിരുന്നു കമ്പനിയുടെ ചെയര്‍മാന്‍. വിമാനനിരയില്‍ ജെറ്റ് എയര്‍ക്രാഫ്റ്റ് അവതരിപ്പിച്ച ആദ്യ ഏഷ്യന്‍ എയര്‍ലൈനാണ് എയര്‍ ഇന്ത്യ. നിലവില്‍ ടാറ്റ ഗ്രൂപ്പ് സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായും മലേഷ്യയുടെ എയര്‍ഏഷ്യയുമായം സഹകരിച്ച് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

Read more about: tata air india
English summary

Tata Sons To Acquire Air India For Rs 18,000 Crore; 50 Per Cent Stake In Ground Handling Company

Tata Sons To Acquire Air India For Rs 18,000 Crore; 50 Per Cent Stake In Ground Handling Company. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X