സിം കാർഡ് സ്വന്തം പേരിൽ അല്ലേ? വരുന്നു തടവും 50,000 രൂപ പിഴയും; സാമ്പത്തിക തട്ടിപ്പുകൾ ഇനി പടിക്ക് പുറത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണത്തിന്റെ ഉപയോ​ഗം ഡിജിറ്റലായതോടെ തട്ടിപ്പുകളും അതേ വഴി സ്വീകരിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിച്ചും ഫോൺ കോളുകൾ ഉപയോ​ഗിച്ചുമുള്ള തട്ടിപ്പുകൾ ദിനംപ്രതി കൂടിവരികയാണ്. സാങ്കേതിക കാര്യങ്ങളിൽ അധികം അറിവില്ലാത്തവരായ സാധാരണക്കാരാണ് ഇത്തരം തട്ടിപ്പുകളിൽ വീണു പോകുന്നവരിൽ കൂടുതലെന്ന് പറയാം. പല നമ്പറുകളിൽ നിന്നും ഫോൺ കോളുകളും വാട്സാപ്പ് മേസേജുകളായും തട്ടിപ്പ് സന്ദേശങ്ങൾ എത്തുന്നുണ്ട്.

 

ഇവയുടെ നിജസ്ഥിതി പരിശോധിക്കാനും സന്ദേശങ്ങൾ അയക്കുന്നവരെ തിരിച്ചറിയാൻ സാധിക്കാത്തതും കാരണം തട്ടിപ്പുകാരും പറ്റിക്കപ്പെടുന്നവരും കൂടികൊണ്ടിരിക്കുകയാണ്. ഇതിനെന്താണ് പരിഹാരം. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ടെലികമ്മ്യൂണിക്കേഷൻ ബിൽ 2022 കരടിൽ എങ്ങനെ സാമ്പത്തിക തട്ടിപ്പുകളെ തടുക്കാമെന്നതിനുള്ള ചില നിർദ്ദേശങ്ങളുണ്ട്.

തടവും പിഴയും

തടവും പിഴയും

ഡിജിറ്റൽ യു​ഗത്ത് സാമ്പത്തിക തട്ടിപ്പുകൾ അധികവും നടക്കുന്നത് ഫോൺ, വാട്സാപ്പ്, ടെല​ഗ്രാം വഴിയായതിനാൽ ഇവയ്ക്കാണ് പ്രാഥമികമായി നല്ലനടപ്പ് കൊണ്ടു വരേണ്ടത്. ഇതിന്റെ ഭാ​ഗമായി വ്യാജ രേഖകള്‍ സമര്‍പ്പിച്ച് സിം കാര്‍ഡ് എടുക്കുന്നവർക്കും ഓവര്‍ ദ ടോപ്പ് ( over the top- OTT) പ്ലാറ്റ്ഫോമുകളായ വാട്‌സ്ആപ്പ്, ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയവയില്‍ വ്യാജ പേരിൽ അക്കൗണ്ട് എടുക്കുന്നവർക്കും ശിക്ഷയാണ് ടെലികമ്മ്യൂണിക്കേഷൻ ബിൽ 2022 കരടിൽ വ്യക്തമാക്കിയിട്ടുള്ളത്.

1 വർഷം ജയില്‍ ശിക്ഷയോ 50,000 രൂപ പിഴയോ ഇത്തരക്കാർക്ക് ലഭിക്കാം. ടെലികോം ഉപഭോക്താക്കളെ തട്ടിപ്പുകളില്‍ നിന്നും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും രക്ഷിക്കുകയാണ് ഇവയുടെ ലക്ഷ്യം.

ടെലികോം ബിൽ

ടെലികോം ബിൽ

ടെലികമ്മ്യൂണിക്കേഷൻ ബിൽ 2022 ന്റെ കരടാണ് ഇപ്പോൾ പുറത്തിറങ്ങിയത്. ബില്ലിലെ നിർദ്ദേശങ്ങളിൽ പൊതുജന അഭിപ്രായം തേടാൻ ടെലികോം വകുപ്പ് കരട് പ്രസിദ്ധീകരിച്ചത്. വരുന്ന കോളുകള്‍ ആരാണ് വിളിക്കുന്നതെന്ന് അറിയാൻ സാധിക്കുകയാണെങ്കിൽ ഉപഭോക്താവിന് കൂടുതൽ സുരക്ഷ ലഭിക്കുമെന്ന് കരടിൽ പറയുന്നു.

കരട് ബില്ലിലെ സെക്ഷന്‍ 4(7) പ്രകാരം തെറ്റായ വ്യക്തി വിവരം നല്‍കി സിം വാങ്ങുന്നവർക്കോ ഇവ ഉപയോ​ഗിച്ച് തെറ്റായ വ്യാജ പേരിൽ അക്കൗണ്ടെടുക്കുന്നവർക്കോ 1 വര്‍ഷം തടവും പിഴയും 50,000 രൂപ പിഴയും ലഭിക്കും. ഇതിനൊപ്പം തെറ്റായ വിവിരം നൽകുന്നവർക്ക് ടെലികോം സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കാനും കരടിൽ നിർദ്ദേശമുണ്ട്. 

അറസ്റ്റും തുടർ നടപടിയും

അറസ്റ്റും തുടർ നടപടിയും

വാട്‌സാപ്പ്, ടെലിഗ്രാം പോലുള്ള ആപ്പുകളില്‍ കെവൈസി സേവനം നടപ്പിലാക്കിയാല്‍ തട്ടിപ്പു കുറയുമെന്ന് നേരത്തെ ടെലികോം മന്ത്രി അശ്വിന വൈഷ്ണവ് പറഞ്ഞിരുന്നു. ഫോണില്‍ സേവ് ചെയ്യാത്ത നമ്പറാണെങ്കിസും വിളിക്കുന്നയാളുടെ പേര് അറിയാന്‍ കരടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കിയാൽ സാധിക്കും. നിലവില്‍ ട്രൂ കോളർ പോലുള്ള ആപ്പുകൾ ഉപയോ​ഗിച്ച് അറിയാത്ത ഫോൺ നമ്പർ ഉടമയെ കണ്ടെത്താൻ സാധിക്കുമെങ്കിലും ഇതിന് കൃത്യതയില്ലായിരുന്നു. കൂടുതൽ പേർ സേവ് ചെയ്ത പേരാണ് ട്രൂകോളറിൽ കാണിക്കുന്നത്. 

ത്യസന്ധമായ വിവരങ്ങൾ

ഇതിന് പകരം സിം കാർഡ് എടുക്കുന്ന സമയത്ത് നൽകുന്ന രേഖയിലെ വിവരങ്ങൾ ഉപയോ​ഗപ്പെടുത്തി ഫോൺ വരുന്നതിനൊപ്പം ആളെ കൂടി അറിയാൻ സാധിക്കുന്ന തരത്തിലേക്ക് മാറ്റം വരുത്താനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇത് വിജയകരമായി നടപ്പാകാൻ സിം കാർഡ് വാങ്ങുന്നയാൾ നൽകുന്നത് സത്യസന്ധമായ വിവരങ്ങളാകണം. ഇതിന്റെ ഭാ​ഗമായാണ് കരടിൽ ശിക്ഷാ നടപടികൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

തെറ്റായ വിവരങ്ങൾ നൽകുന്നവരെ അറസ്റ്റ് ചെയ്യാനുള്ള നിർദ്ദേശങ്ങളും കരടിലുണ്ട്. വാറന്റോ കോടതി അനുമതിയോ കൂടാതെ പോലീസിന് കുറ്റവാളി അറസ്റ്റ് ചെയ്യാമെന്നും കരടിൽ നിർദ്ദേശമുണ്ട്.

Read more about: fraud
English summary

Telecom Bill Says 1 Year Imprisonment And 50,000 Rs For Present Fake Documents For Getting SIM | സിം കാർഡ് എടുക്കുന്നതിന് വ്യാജ രേഖകൾ ഹാജരാക്കിയാൽ ജയിൽ ശിക്ഷയും 50,000 രൂപ പിഴയും ലഭിക്കും

Telecom Bill Says 1 Year Imprisonment And 50,000 Rs For Present Fake Documents For Getting SIM, Read In Malayalam
Story first published: Thursday, September 29, 2022, 21:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X