വരുമാനമുണ്ടാക്കാൻ ടെലഗ്രാം, സേവനങ്ങൾക്ക് ഉപഭോക്താക്കൾ ഇനി മുതൽ പണം നൽകേണ്ടി വരും

By Sajitha Gopie
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇനി മുതല്‍ ഉപഭോക്താക്കളില്‍ നിന്നും സേവനത്തിന് പണം ഈടാക്കാനുളള നീക്കവുമായി ടെലഗ്രാം. മെസ്സേജിംഗ് ആപ്പായ ടെലഗ്രാം ഇന്ന് വ്യാപകമായി ഉപയോഗിച്ച് വരുന്നതാണ്. 2021 മുതല്‍ ടെലഗ്രാം സേവനങ്ങള്‍ക്ക് പണം ഈടാക്കാന്‍ ആരംഭിക്കുമെന്ന് സ്ഥാപകന്‍ പാവേല്‍ ദുറോവ് അറിയിക്കുന്നു. ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെയാണ് കമ്പനി പുതുവര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. മാത്രമല്ല പുതിയ ഫീച്ചറുകളും ടെലഗ്രാമില്‍ കമ്പനി അവതരിപ്പിക്കാനൊരുങ്ങുകയാണ്.

കമ്പനി വില്‍ക്കാനുളള ഉദ്ദേശമില്ലെന്ന് പാവേല്‍ ദുറോവ് പറയുന്നു. അതുകൊണ്ട് തന്നെ വരുമാനമുണ്ടാക്കാന്‍ സേവനങ്ങള്‍ക്ക് പണം ഈടാക്കേണ്ടതായി വരും. റഷ്യയിലും ഇറാനിലും അടക്കമുളള രാജ്യങ്ങളില്‍ വളരെ അധികം ഉപഭോക്താക്കളുളള സമൂഹമാധ്യമം ആണ് ടെലഗ്രാം. സ്വകാര്യ സംഭാഷണങ്ങള്‍ക്ക് മാത്രമല്ല പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് അടക്കം ടെലഗ്രാം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

വരുമാനമുണ്ടാക്കാൻ ടെലഗ്രാം, സേവനങ്ങൾക്ക് ഉപഭോക്താക്കൾ ഇനി മുതൽ പണം നൽകേണ്ടി വരും

2013ലാണ് ദുറോവും സഹോദരന്‍ നിക്കോളൈയും ചേര്‍ന്ന് ടെലഗ്രാമിന് തുടക്കമിടുന്നത്. ഇതിനകം 500 മില്യണ് മുകളില്‍ ആക്ടീവ് യൂസേഴ്‌സിനെ സ്വന്തമാക്കാന്‍ ടെലഗ്രാമിനായിട്ടുണ്ട്. ടെലഗ്രാമിന്റെ ചരിത്രത്തില്‍ പല വട്ടവും സ്വന്തം സമ്പാദ്യത്തില്‍ നിന്നും പണമെടുത്താണ് ടെലഗ്രാമിന് വേണ്ടി ചിലവാക്കിയിരുന്നത് എന്നും ദുറോവ് പറയുന്നു. എന്നാല്‍ കോടിക്കണക്കിന് ഉപഭോക്താക്കളിലേക്ക് ടെലഗ്രാം എത്തുമ്പോള്‍ അതിനനുസരിച്ചുളള ഫണ്ടിംഗും ആവശ്യമാണെന്നും ദുറോവ് പറയുന്നു.

നിലവില്‍ സൗജന്യമായി ലഭിക്കുന്ന ഫീച്ചറുകള്‍ സൗജന്യമായി തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് പ്രത്യേക ചാര്‍ജ് ഈടാക്കില്ല. എന്നാല്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കായി ചില പുതിയ ഫീച്ചറുകള്‍ പുതുവര്‍ഷത്തില്‍ ടെലഗ്രാമില്‍ ഉള്‍പ്പെടുത്തും. ഇവയില്‍ ചിലതിനാണ് പണം ഈടാക്കുക. വണ്‍ ടു വണ്‍ ചാറ്റുകള്‍ അല്ലാതെ ഒരാള്‍ കൂടുതല്‍ പേരോട് സംസാരിക്കുന്ന ടെലഗ്രാം ചാനലുകള്‍ വഴി പരസ്യം നല്‍കാനും കമ്പനി ആലോചിക്കുന്നുണ്ട്.

Read more about: app social media
English summary

Telegram will charge money for some of its services from 2021 onwards

Telegram will charge money for some of its services from 2021 onwards
Story first published: Thursday, December 24, 2020, 22:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X