ആദായനികുതി സമർപ്പിക്കാനുള്ള സമയപരിധി നീട്ടിയതുൾപ്പെടെ നിരവധി സാമ്പത്തിക നടപടികളുമായി സർക്കാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടിയതായി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. രാജ്യത്ത് കോവിഡ് -19 പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. റിട്ടേൺ സമർപ്പിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന പിഴയും കുറച്ചിട്ടുണ്ട്. അതായത് വൈകി അടയ്‌ക്കുന്നതിനുള്ള പിഴ 12 ശതമാനത്തിൽ നിന്ന് 9 ശതമാനമായി കുറച്ചു.

 

ജിഎസ്‌ടി റിട്ടേൺ സമർപ്പിക്കാനുള്ള കാലാവധി നീട്ടി.

ജിഎസ്‌ടി റിട്ടേൺ സമർപ്പിക്കാനുള്ള കാലാവധി നീട്ടി.

കോവിഡ്-19 പശ്ചാത്തലത്തിൽ, ജിഎസ്‌ടി റിട്ടേൺ സമർപ്പിക്കാനുള്ള കാലാവധിയും നീട്ടിയതായി നിർമ്മല സീതാരാമൻ അറിയിച്ചു. ജിഎസ്‌ടി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടിയതും ജൂൺ 30 വരെയാണ്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ജിഎസ്‌ടി റിട്ടേണിന്റെ കാലാവധിയാണ് നീട്ടിയത്. അഞ്ച് കോടിയിലധികം വിറ്റുവരവുള്ള കമ്പനികൾക്ക്, ജിഎസ്ടി റിട്ടേൺ ഫയലിംഗിൽ കാലതാമസം നേരിട്ടാൽ പിഴ ഈടാക്കില്ലെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

പാൻ-ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധിയും നീട്ടി.

പാൻ-ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധിയും നീട്ടി.

ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തീയതിയും നീട്ടിയിട്ടുണ്ട്. ഇതിനും ജൂൺ 30 വരെ സമയമുണ്ട്. നേരത്തെ നിശ്ചയിച്ച തീയതി പ്രകാരം മാർച്ച് 31-നകം പാൻ-ആധാർ ലിംഗിംങ് പൂർത്തിയാക്കണമെന്നായിരുന്നു. എന്നാൽ കൊറോണ ഭീതിയിൽ രാജ്യത്ത് ലോക്ക്‌ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാലാണ് ഇത് ജൂൺ 30 വരെ നീട്ടിയത്.

മറ്റ് സാമ്പത്തിക തീരുമാനങ്ങൾ

മറ്റ് സാമ്പത്തിക തീരുമാനങ്ങൾ

മറ്റ് സാമ്പത്തിക പദ്ധതികൾക്കും ബാധ്യതകൾക്കുമുള്ള സമയ പരിധികളും നിലവിൽ ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. വ്യാപാര, കയറ്റുമതി പ്രവർത്തനങ്ങളെ ഈ പ്രതിസന്ധി ഘട്ടം ബാധിക്കാതിരിക്കാൻ കസ്റ്റംസ് വകുപ്പ് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഏതെങ്കിലും ബാങ്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്ന ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഇനി മൂന്ന് മാസത്തേക്ക് സൗജന്യമായി ഇത് ചെയ്യാൻ കഴിയും.

കൊറോണയെ നേരിടാൻ 15,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്.

കൊറോണയെ നേരിടാൻ 15,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്.

കൊറോണയെ നേരിടാൻ 15,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വൈറസിന്റെ പ്രതിരോധ നടപടികള്‍ ഫലപ്രദമാക്കാനാണ് കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ്. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് 15000 കോടി രൂപ കേന്ദ്രം നീക്കിവെയ്ക്കുന്നത്. പരിശോധന സംവിധാനങ്ങൾ, ഐസൊലേഷൻ ബെഡുകൾ, ഐസിയു, വെന്റിലേറ്ററുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ആശുപത്രി ജീവനക്കാര്‍ക്കുള്ള സുരക്ഷാ വസ്ത്രങ്ങള്‍ തുടങ്ങിയവയ്‌ക്ക് ഈ തുക ഉപയോഗിക്കാം.


English summary

ആദായനികുതി സമർപ്പിക്കാനുള്ള സമയപരിധി നീട്ടിയതുൾപ്പെടെ നിരവധി സാമ്പത്തിക നടപടികളുമായി സർക്കാർ

The central government extending the time limit of filing Income Tax
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X