ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി വീണ്ടും നീട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2018-19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള തീയതി നീട്ടിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) അറിയിച്ചു. നിലവിലെ തീയതിയായ ജൂലൈ 31 ൽ നിന്ന് സെപ്റ്റംബർ 30 ലേക്കാണ് നീട്ടിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നികുതിദായകർക്ക് രണ്ട് മാസം കൂടി സമയം നീട്ടി നൽകുന്നത്. ആദായനികുതി വകുപ്പ് ഒരു ഔദ്യോഗിക ട്വീറ്റ് വഴിയാണ് ഈ കാര്യം അറിയിച്ചത്.

 

ഇത് നാലാം തവണയാണ് ആദായ നികുതി സമർപ്പിക്കാനുള്ള തിയതി നീട്ടി നൽകുന്നത്. നേരത്തെ മാർച്ച് 31 ആയിരുന്നു റിട്ടേൺ ഫയൽ ചെയ്യാനുള്ള തീയതി നിശ്ചയിച്ചിരുന്നത്, ഇത് രണ്ടാം തവണ ജൂൺ 30 ലേക്ക് നീട്ടുകയും മൂന്നാം തവണ ജൂലൈ 31 ലേക്ക് നീട്ടുകയുമായിരുന്നു. ഈ തിയതിയാണ് ഇപ്പോൾ സെപ്റ്റംബറിലേക്ക് മാറ്റിയിരിക്കുന്നത്.

ആദായനികുതി റിട്ടേണുകളില്‍ വീഴ്ച വരുത്തുന്നവര്‍ കരുതിയിരിക്കുക; നല്‍കേണ്ടി വരിക കനത്ത പിഴ

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി വീണ്ടും നീട്ടി

2019-20 സാമ്പത്തിക വർഷത്തെ നികുതി ലാഭിക്കൽ നിക്ഷേപങ്ങൾ നടത്താനുള്ള സമയ പരിധി ജൂലൈ 31 വരെ നീട്ടിയതായി ഈ മാസം ആദ്യം ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. ഇതോടൊപ്പം, 2019-20 ലെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള നിശ്ചിത തീയതി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) 2020 നവംബർ 30 വരെ നീട്ടിയിരുന്നു. മാത്രമല്ല കോവിഡ്-19 പശ്ചാത്തലം കണക്കിലെടുത്ത് പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2021 മാർച്ച് 31-ലേക്ക് നീട്ടിയിരുന്നു.

സ്വർണം, ഡോളർ, പലിശ നിരക്ക് ഇവ തമ്മിലുള്ള ബന്ധം എന്ത്? സ്വർണ വില ഇനി കൂടുമോ കുറയുമോയെന്ന് കണ്ടെത്താം

സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ ഏപ്രിൽ ഒന്നു മുതലാണ് റിട്ടേൺ സമർപ്പിക്കുമ്പോൾ ആധാർ കൂടി നൽകണമെന്ന് നികുതി വകുപ്പ് ആവശ്യപ്പെട്ടത്. ആധാറും പാനും ബന്ധിപ്പിക്കാതെ ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാൻ കഴിയില്ല. പുതിയ ഐടിആർ ഫോമുകൾ: ആദായ നികുതി റിട്ടേണ് സമര്പ്പിക്കുന്നതിന് നിലവില് ഏഴ് ഫോമുകളുണ്ട്. ഐ ടി ആര് 1-സഹജ്, ഐ ടി ആര്-2, ഐ ടി ആര്-3, ഐ ടി ആര്-4, ഐ ടി ആര്-5, ഐ ടി ആര്-6, ഐ ടി ആര്-7 എന്നിങ്ങനെയാണ് അവ.

English summary

The date for filing income tax returns has been extended again | ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി വീണ്ടും നീട്ടി

The date for filing income tax returns has been extended again
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X