ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പബ്ജി ആരാധകരുടെ ദീർഘനാളത്തെ കാത്തിരിപ്പ് ഉടൻ അവസാനിച്ചേക്കും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് പബ്ജി മൊബൈൽ ഇന്ത്യ ഔദ്യോഗികമായി ഡിസംബർ ആദ്യ ആഴ്ചയിൽ തന്നെ റിലീസ് ചെയ്യപ്പെടുമെന്നാണ് വിവരം. മൊബൈൽ ഗെയിമിന്റെ ഇന്ത്യൻ പതിപ്പ് സർക്കാരിന്റെ അംഗീകാരത്തോടെ പുറത്തിറക്കുമെന്നാണ് വിവരം. എന്നാൽ കമ്പനി നിരവധി കടമ്പകൾ ഇനിയും കടയ്ക്കേണ്ടതുണ്ടെന്നാണ് ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള വിവരം.
രജിസ്ട്രേഷൻ
മൊബൈൽ ഗെയിമിന്റെ രജിസ്ട്രേഷന് കേന്ദ്രസർക്കാർ ചൊവ്വാഴ്ച അംഗീകാരം നൽകിയതിനെ തുടർന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. പബ്ജി മൊബൈൽ ഇന്ത്യ ഇപ്പോൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തു. കോർപ്പറേറ്റ് കാര്യ മന്ത്രാലയം പബ്ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് അംഗീകാരം നൽകിയതായാണ് വിവരം. സാധുവായ കോർപ്പറേറ്റ് ഐഡന്റിറ്റി നമ്പർ (സിഎൻ) ഉപയോഗിച്ച് കമ്പനി ഇതിനകം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്തിട്ടുണ്ട്. കൂടാതെ രജിസ്റ്റർ ചെയ്ത ഓഫീസ് ബെംഗളൂരുവിലാണ്.
കടമ്പകൾ നിരവധി
പബ്ജി മൊബൈൽ ഇന്ത്യയിൽ തിരിച്ചുവരവ് നടത്തുമെന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും പബ്ജിയ്ക്ക് ഇന്ത്യയിൽ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നൽകിയിട്ടില്ലെന്നും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. നിരവധി നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ മാത്രമേ കമ്പനിയുടെ പ്രവർത്തനം ആരംഭിക്കാനാകൂ.
ഇന്ത്യൻ സ്ഥാപനം
പബ്ജി, പബ്ജി മൊബൈൽ, പബ്ജി കോർപ്പറേഷൻ, പബ്ജി മൊബൈൽ ഇന്ത്യ, പബ്ജി മൊബൈൽ ലൈറ്റ് എന്നീ തലക്കെട്ടുകൾ സ്വന്തമാക്കി, ഗെയിം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യൻ അനുബന്ധ സ്ഥാപനങ്ങളും ആരംഭിച്ചു. 100 മില്യൺ ഡോളർ (ഏകദേശം 739.72 കോടി രൂപ) മുതൽ മുടക്കിൽ ഒരു ഇന്ത്യൻ സബ്സിഡിയറി സ്ഥാപിക്കുമെന്ന് രജിസ്ട്രേഷൻ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു.
ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രം
പുതിയ വിവരങ്ങൾ അനുസരിച്ച്, പബ്ജി മൊബൈൽ ഇന്ത്യയുടെ ഇന്ത്യൻ പതിപ്പ് തുടക്കത്തിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. പബ്ജി മൊബൈൽ ഇന്ത്യ വെബ്‌സൈറ്റ് നിലവിൽ ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് ലിങ്കുകളിലൂടെ ‘ഉടൻ വരുന്നു' എന്ന പരസ്യം നൽകി തുടങ്ങിയിട്ടുണ്ട്.
കമ്പനി ഡയറക്ടർമാർ
കുമാർ കൃഷ്ണൻ അയ്യർ, ഹ്യൂനിൻ സോൺ എന്നിവരാണ് ഇന്ത്യൻ കമ്പനിയുടെ ഡയറക്ടർമാർ. 2020 നവംബർ 21 ന് കർണാടകയിലാണ് കമ്പനി ആരംഭിച്ചത്. കമ്പനിക്ക് സർക്കാർ അംഗീകാരം ലഭിച്ചതിനാൽ പബ്ജി മൊബൈൽ ഇന്ത്യയുടെ തിരിച്ചുവരവ് സ്ഥിരീകരിച്ചു. മറ്റ് കമ്പനികളെപ്പോലെ, പബ്ജി മൊബൈൽ ഇന്ത്യയ്ക്കും അവരുടെ ഇന്ത്യ ഓഫീസ് പ്രവർത്തിപ്പിക്കാനും അവരുടെ പ്രവർത്തനങ്ങൾ ആരംഭിക്കാനും കഴിയും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications