ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം ഇന്ന് പതിവായിരിക്കുന്ന ഒരു കാര്യമാണ്. നിയന്ത്രിതമായി ഉപയോഗിക്കുയാണെങ്കില്‍ ഏവര്‍ക്കും ഉപകാരപ്രദമായ ഒരു സേവനമാണ് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നത്. എന്നാല്‍ വരവില്‍ കവിഞ്ഞുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം പലരേയും വലിയ കടത്തിലേക്ക് തള്ളിവിടുന്നു. ക്രെഡിറ്റ് കാര്‍ഡ് തുക അടയ്ക്കാതിരിക്കുന്നത് മറ്റ് പല ബുദ്ധിമുട്ടുകളിലേക്കും ഉപയോക്താവിനെ നയിക്കുകയും ചെയ്യുന്നു.
ക്രെഡിറ്റ് കാര്‍ഡില്‍ വായ്പ അടയ്ക്കാനാവാതെ വന്നാല്‍ അക്കൗണ്ട് ഉടമയെ പ്രത്യേക പട്ടികയിലേക്ക് മാറ്റും. ആദ്യ ഒന്ന് രണ്ട് തവണത്തേതിന് ശേഷം പിന്നെ ഉപയോക്താവിനെ തേടിയെത്തുന്ന ഫോണ്‍കോളുകള്‍ പ്രസ്തുത ബാങ്ക് എല്പ്പിച്ചിരിക്കുന്ന എന്‍ പി എ (കിട്ടാക്കടം) റിക്കവറി ടീമിന്റേതാവും. കമ്മീഷന് അടിസ്ഥാനത്തിലാണ് റിക്കവറി ടീം പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ തന്നെ ഉപയോക്താവില്‍ നിന്നും പണം തിരിച്ച് പിടിക്കാന്‍ എന്ത് നടപടിയും സ്വീകരിക്കും.

ഭീഷണി, അപമാനിക്കുക, അസമയത്ത് ഫോണ്‍ കോള്‍ ചെയ്യുക, സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുക ഇതെല്ലാം അവരുടെ രീതികളാണ്. ഇത്തരം നടപടികള്‍ വ്യാപകമായതോടെ ഇവര്‍ക്കെതിരായ പരാതികളും ഉയര്‍ന്ന് വരാന്‍ തുടങ്ങി. ഇതോടെയാണ് ആര്‍ബിഐ തന്നെ ഇവര്‍ക്കെതിരെ രംഗത്ത് വരികയും കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കുകയും ചെയ്തത്. കുടിശിക വരുത്തിയ ആളിന്റെ അന്തസ് ഹനിക്കുന്ന വിധത്തിലാവരുത് ഇത്തരം റിക്കവറി പ്രവര്‍ത്തനങ്ങള്‍ എന്നാണ് ആര്‍ബിഐ പ്രധാനമായും വ്യക്തമാക്കുന്നത്.
റിക്കവറിയുടെ ഭാഗമായി പെരുമാറ്റ ദൂഷ്യം ഒരു കാരണവശാലും അനുവദിക്കുകയില്ല. അതുപോലെ പണം ആവശ്യപ്പെടുന്നവര്‍ ആരായാലും സഭ്യമായ ഭാഷയിലായിരിക്കണം സംസാരിക്കേണ്ടത്. ഈ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ബാങ്കോ റിക്കവറി ഏജന്റെ പ്രവര്‍ത്തിച്ചാല്‍ ബാങ്കിനെതിരെ കാര്‍ഡുടമയ്ക്ക് പരാതി നല്‍കാം. ഏജന്റിനെതിരെ ആദ്യം ബാങ്കിലും അവര്‍ ഗൗരവമായി എടുക്കുന്നില്ലെങ്കില്‍ സ്ഥലം പൊലീസ് സ്റ്റേഷനിലും പരാതി നല്‍കാം എന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്. ബാങ്കിംഗ് ഓബുഡ്സ്മാനും ഇത് സംബന്ധിച്ച പരാതി നല്കാന് അവസരമുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
