യുഎസിലെ ആദ്യകാല തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യാപാരികളുടെ വിശ്വാസത്തെ ഇളക്കിമറിച്ചതോടെ എണ്ണ വില കുത്തനെ ഉയർന്നു, സ്വർണത്തിന് ഇടിവ്. ന്യൂയോർക്കിൽ എണ്ണ വിലയിൽ 1.9 ശതമാനം വർധനവുണ്ടായി. സ്പോട്ട് സ്വർണ വില 0.3% ഇടിഞ്ഞപ്പോൾ ഡോളർ നിരക്ക് ഉയർന്നു. ഡൊണാൾഡ് ട്രംപ് ആണോ ജോ ബൈഡനാണോ വിജയിക്കുന്നത് എന്നതിന് അനുസരിച്ച് പ്രധാന വിപണികൾ അടുത്ത കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ചാഞ്ചാട്ടത്തിന് സാക്ഷ്യം വഹിക്കും.
എണ്ണ വിപണി
ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഏറ്റവും കൂടുതൽ എണ്ണ വിപണിയെയാണ് ബാധിച്ചിരിക്കുന്നത്. ആഗോളതലത്തിൽ, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഭ്യന്തര, അന്തർദേശീയ ശ്രമങ്ങൾ, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം, ഊർജ്ജ പരിവർത്തനത്തിന്റെ വേഗത എന്നിവ രൂപപ്പെടുത്തുന്നതിൽ അടുത്ത പ്രസിഡന്റ് ഒരു പ്രധാന പങ്ക് വഹിക്കും.
വിലകൾ
- ന്യൂയോർക്ക് മെർക്കന്റൈൽ എക്സ്ചേഞ്ചിൽ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 1.9 ശതമാനം ഉയർന്ന് 38.37 ഡോളറിലെത്തി.
- ഐസിഇ ഫ്യൂച്ചേഴ്സ് യൂറോപ്പ് എക്സ്ചേഞ്ചിൽ ബ്രെന്റ് 1.6 ശതമാനം ഉയർന്ന് 40.36 ഡോളറിലെത്തി
- സ്‌പോട്ട് സ്വർണം 0.3 ശതമാനം ഇടിഞ്ഞ് 1,904.12 ഡോളറിലെത്തി
- ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ കോപ്പർ 0.5 ശതമാനം ഇടിഞ്ഞ് 6,780 ആയി
എണ്ണ വില ഉയരാൻ കാരണം
പ്രസിഡന്റായിരിക്കെ പ്രമുഖ എണ്ണ ഉൽപാദകരായ ഇറാനും വെനിസ്വേലയ്‌ക്കുമെതിരെ ട്രംപ് കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ചൈനയുമായുള്ള വ്യാപാര പിരിമുറുക്കങ്ങൾ വർദ്ധിപ്പിക്കാനും ട്രംപ് കാരണമായി. അമേരിക്കൻ ഷെയ്ൽ നിർമ്മാതാക്കൾക്കുള്ള അദ്ദേഹത്തിന്റെ പിന്തുണ രാജ്യത്തിന്റെ ഔട്ട്‌പുട്ട് റെക്കോർഡിലേക്ക് ഉയർത്താൻ സഹായിച്ചു. ബൈഡന്റെ ഒരു വിജയം ഓഹരി, ചരക്ക് വിപണികളെ ഉയർത്താൻ കഴിയുന്ന കൂടുതൽ ധനപരമായ ഉത്തേജനത്തിന് വഴിയൊരുക്കും. പ്രത്യേകിച്ചും സ്വർണത്തിന്.
ബൈഡൻറെ വിജയം
ബൈഡൻറെ വിജയം യുഎസിനെ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറുന്നതിനെ ത്വരിതപ്പെടുത്തും, ഇത് നിക്കൽ, ചെമ്പ് തുടങ്ങിയ ലോഹങ്ങളുടെ ദീർഘകാല ആവശ്യം വർദ്ധിപ്പിക്കും. ഒരു സ്ഥാനാർത്ഥിയുടെയും വിജയത്തിലേക്കുള്ള വ്യക്തമായ ചിത്രം തെളിയാത്ത സാഹചര്യത്തിൽ എണ്ണ വിലയും മറ്റ് ചരക്കുകളും കൂടുതൽ ദുർബലമാകാൻ കാരണമാകും. ഒപെക് + സഖ്യം ഉൽപാദന വെട്ടിക്കുറവ് കുറയ്ക്കുന്നതിന് കാലതാമസം വരുത്തുമെന്ന് സൂചനകൾ നൽകിയിട്ടും എണ്ണയുടെ ഫ്യൂച്ചേഴ്സ് കർവ് ഇപ്പോഴും ആശങ്കയിലാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications