അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ റെക്കോര്‍ഡ് ഇടിവ്; തൊഴിലില്ലായ്മ നിരക്ക് 15 ശതമാനമായി ഉയര്‍ന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 മഹാമാരി കാരണം, ഇക്കഴിഞ്ഞ പാദത്തില്‍ 32.9 ശതമാനമെന്ന് റെക്കോര്‍ഡ് വാര്‍ഷിക നിരക്കിലാണ് യുഎസ് സമ്പദ്‌വ്യവസ്ഥ ഇടിഞ്ഞത്. ലോകത്തെ വിനാശകരമായ നിലയിലേക്ക് നയിക്കാനും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടപ്പെടാനും കൊവിഡ് 19 കാരണമായി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ യുഎസ് സമ്പദ്‌വ്യവസ്ഥയില്‍ അഭൂതപൂര്‍വമായ സങ്കോചമാണുണ്ടായത്.

 

കൊവിഡ് 19 മഹാമാരിയുടെ വ്യാപനം ഇതിനകം തന്നെ രാജ്യത്തിന്റെ പലഭാഗങ്ങളിലും ബുദ്ധിമുട്ടുകള്‍ നേരിടുന്ന ബിസിനസുകളെ അടച്ചുപൂട്ടുന്നതിനായി പ്രേരിപ്പിച്ചു. മാത്രമല്ല, തൊഴിലില്ലായ്മ നിരക്ക് 15 ശതമാനമായി ഉയരുകയും ചെയ്തു. മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ രണ്ടാം പാദത്തില്‍ ഇടിവുണ്ടാകുമെന്ന സര്‍ക്കാരിന്റെ കണക്ക് 1947 -ന് ശേഷം ഇതാദ്യമാണ്. ഇതിന് മുമ്പ് ഏറ്റവും മോശം ത്രൈമാസ സങ്കോചമായ 10 ശതമാനം ഇടിവ്, 1958 -ലെ ഐസനോവര്‍ ഭരണകാലത്താണ് ഉണ്ടായത്.

 
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ റെക്കോര്‍ഡ് ഇടിവ്; തൊഴിലില്ലായ്മ നിരക്ക് 15 ശതമാനമായി ഉയര്‍ന്നു

കഴിഞ്ഞ പാദത്തിലെ സാമ്പത്തിക ഇടിവ് വളരെ ആഴത്തിലുള്ളതായിരുന്നു. നിലവിലെ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ സമ്പദ്‌വ്യവസ്ഥ കുത്തനെ ഉയരുമെന്ന് മിക്ക വിശകലന വിദഗ്ധരപം പ്രതീക്ഷിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ചയിലെ കണക്ക് പ്രകാരം, ജോലി നഷ്ടപ്പെട്ട 1.4 ദശലക്ഷത്തിലധികം അമേരിക്കക്കാരാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചത്. ഇത് തുടര്‍ച്ചയായ 19 -ാം ആഴ്ചയാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം 1 ദശലക്ഷം കവിയുന്നത്.

മാര്‍ച്ച് മാസത്തിന് മുമ്പ് തൊഴിലില്ലായ്മ പരിശോധന തേടുന്നവരുടെ എണ്ണം ഒരാഴ്ചക്കുള്ളില്‍ 7,00,000 കവിയുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നില്ല. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഗിഗ് വര്‍ക്കര്‍മാര്‍ക്കും ആദ്യമായി യോഗ്യത വര്‍ധിപ്പിക്കുന്ന ഒരു പുതിയ പദ്ധതിയ്ക്ക് കീഴില്‍ അധികമായി 8,30,000 ആളുകള്‍ തൊഴില്ലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചു. ട്രംപ് ഭരണകൂടത്തിന്റെ കണക്കുകള്‍ അനുസരിച്ച്, ഏകദേശം 30 ദശലക്ഷം ആളുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തൊഴിലില്ലായ്മ സഹായം ലഭിക്കുന്നു.

ഉപഭോക്തൃ പ്രവര്‍ത്തനത്തിലെ ആഴത്തിലുള്ള ഇടിവാണ് യുഎസിലെ സങ്കോചത്തിന് കാരണമായത്, ഇത് സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ 70 ശതമാനവും വഹിക്കുന്നു. യാത്രകള്‍ അവസാനിപ്പിച്ചതും ലോക്ക്ഡൗണ്‍ ഉത്തരവുകളും പല റെസ്റ്റോറന്റുകള്‍, ബാറുകള്‍, വിനോദ വേദികള്‍, മറ്റ് റീട്ടെയില്‍ സ്ഥാപനങ്ങള്‍ എന്നിവ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായതും ഉപഭോക്താക്കളുടെ വാര്‍ഷിക ചെലവ് നിരക്ക് 34.6 ശതമാനം ഇടിയാന്‍ കാരണമായി.

English summary

us economy contracts by 32.9 per cent unemployment rates rises to 15 percent | അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ റെക്കോര്‍ഡ് ഇടിവ്; തൊഴിലില്ലായ്മ നിരക്ക് 15 ശതമാനമായി ഉയര്‍ന്നു

us economy contracts by 32.9 per cent unemployment rates rises to 15 percent
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X