അപ്രതീക്ഷിത കുതിപ്പ്; സെന്‍സെക്‌സില്‍ 685 പോയിന്റ് നേട്ടം, നിഫ്റ്റി വീണ്ടും 17,200-ല്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള വിപണികളുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിലും അപ്രതീക്ഷിത മുന്നേറ്റം. മികച്ച പാദഫലം പുറത്തുവിട്ട ഐടി ഓഹരികളുടെ കുതിപ്പും ബാങ്കിംഗ്, ധനകാര്യ വിഭാഗം ഓഹരികളിലെ ഉണര്‍വിന്റേയും പിന്‍ബലത്തിലായിരുന്നു പ്രധാന സൂചികകളുടെ കുതിപ്പ്.

ഓപ്പണിങ് ഘട്ടത്തിലെ നേട്ടം ക്ലോസിങ്ങിലേക്ക് എത്തിയപ്പോള്‍ കൈവിട്ടെങ്കിലും നിര്‍ണായക നിലവാരം കാത്തുസൂക്ഷിച്ചാണ് വെള്ളിയാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കിയെന്നതും ശ്രദ്ധേയം. നിഫ്റ്റി 171 പോയിന്റ് നേട്ടത്തോടെ 17,185-ലും സെന്‍സെക്‌സ് 685 പോയിന്റ് കുതിച്ചുയര്‍ന്ന് 57,918-ലും ക്ലോസ് ചെയ്തു.

മുന്നേറ്റത്തിനുള്ള കാരണങ്ങള്‍

മുന്നേറ്റത്തിനുള്ള കാരണങ്ങള്‍

  • പ്രതീക്ഷിച്ചതിനേക്കാളും ഉയര്‍ന്ന നിരക്കില്‍ പണപ്പെരുപ്പം രേഖപ്പെടുത്തിയിട്ടും കഴിഞ്ഞ ദിവസം അമേരിക്കന്‍ വിപണിയില്‍ സാക്ഷ്യം വഹിച്ച അപ്രതീക്ഷിത മുന്നേറ്റം. ഷോര്‍ട്ട് കവറിങ്ങാണ് കുതിപ്പിന് ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. ഇതോടെ ഏഷ്യന്‍ വിപണികളില്‍ നേട്ടത്തോടെ വ്യാപാരം പുനരാരംഭിച്ചത്.
  • ഉത്പാദനം വെട്ടിച്ചുരുക്കിയെന്ന ഓപെക് പ്രഖ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയില്‍ 98 ഡോളര്‍ നിലവാരത്തിലേക്ക് കുതിച്ചെത്തിയ ക്രൂഡ് ഓയില്‍ വില, 3 ശതമാനത്തിലധികം തിരുത്തല്‍ നേരിട്ട് 95 ഡോളറിനും താഴേക്കെത്തിയത്.
  • പ്രമുഖ ഐടി കമ്പനികള്‍ പ്രതീക്ഷിച്ചതിലും മികച്ച രണ്ടാം പാദഫലം പുറത്തുവിട്ടത്.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) ഇന്നു ക്രയവിക്രയം ചെയ്യപ്പെട്ട ആകെ 2,159 ഓഹരികളില്‍ 865 എണ്ണം നേട്ടത്തോടെയും 941 ഓഹരികള്‍ നഷ്ടത്തോടെയും വ്യാപാരം പൂര്‍ത്തിയാക്കി. ഇതോടെ എന്‍എസ്ഇയില്‍ നേട്ടവും നഷ്ടവും രേഖപ്പെടുത്തിയ ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.95-ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.51 നിലവാരത്തിലായിരുന്നു. എഡി റേഷ്യോ 1-ന് സമീപത്തേക്ക് എത്തിയത് വിശാല വിപണിയില്‍ ബുള്ളുകള്‍ തിരിച്ചുവരവിനു നടത്തുന്ന ശ്രമത്തെ സൂചിപ്പിക്കുന്നു.

Also Read: മൊമന്റം ട്രേഡിങ്; 6 മാസത്തില്‍ ഇരട്ടിയാകും; ഈ മിഡ് കാപ് ഓഹരി വിട്ടുകളയണോ?Also Read: മൊമന്റം ട്രേഡിങ്; 6 മാസത്തില്‍ ഇരട്ടിയാകും; ഈ മിഡ് കാപ് ഓഹരി വിട്ടുകളയണോ?

മിഡ് കാപ് സൂചിക

എന്‍എസ്ഇയുടെ മിഡ് കാപ്-100 സൂചിക നേരിയ നഷ്ടത്തോടെയും സ്‌മോള്‍ കാപ്-100 സൂചിക നേരിയ നേട്ടത്തോടെയും വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ ക്ലോസ് ചെയ്തു. ഇതിനിടെ എന്‍എസ്ഇയിലെ 45 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 37 ഓഹരികള്‍ താഴ്ന്ന നിലവാരവും കുറിച്ചു. 72 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 30 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും ക്ലോസ് ചെയ്തു.

വിപണി

വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് സൂചിപ്പിക്കുന്ന വിക്സ് (VIX) നിരക്ക് 10 ശതമാനത്തോളം ഇടിഞ്ഞ് 18.27-ലേക്ക് എത്തി. വിക്‌സ് നിരക്ക് 20-നും താഴേക്കെത്തിയത് വിപണിക്ക് ആശ്വസമാണ്. അതേസമയം എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 5 എണ്ണം നഷ്ടത്തോടെയും 10 സൂചികകള്‍ നേട്ടത്തിലുമാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

നിഫ്റ്റി ഓട്ടോ, നിഫ്റ്റി മീഡിയ, നിഫ്റ്റി മെറ്റല്‍, നിഫ്റ്റി ഓയില്‍ & ഗ്യാസ്, നിഫ്റ്റി റിയാല്‍റ്റി സൂചികകളാണ് നഷ്ടം നേരിട്ടത്. ഇതിനിടെ നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നിഫ്റ്റി ഐടി, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികകള്‍ 1 ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി.

നിഫ്റ്റി-50 സൂചിക

അതേസമയം നിഫ്റ്റി-50 സൂചികയുടെ ഭാഗമായ ഓഹരികളില്‍ 30 എണ്ണം നേട്ടത്തോടെയും 20 ഓഹരികള്‍ നഷ്ടത്തോടെയും വെള്ളിയാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ മികച്ച രണ്ടാം പാദഫലം പ്രഖ്യാപിച്ച ഇന്‍ഫോസിസ് ഓഹരികള്‍ 4 ശതമാനത്തോളം മുന്നേറി. പിന്നാലെ എച്ച്ഡിഎഫ്‌സി ബാങ്ക് 3 ശതമാനത്തിലധികവും എച്ച്ഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക്, യുപിഎല്‍, ഐസിഐസിഐ ബാങ്ക്, എല്‍ & ടി ഓഹരികള്‍ 2 ശതമാനത്തിലേറേയും ഉയര്‍ന്നു.

അതേസമയം ഒഎന്‍ജിസി, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, എം & എം, ബജാജ് ഓട്ടോ, അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ 1 ശതമാനത്തിലധികം നഷ്ടം നേരിട്ടു.

English summary

US Market's Unexpected Rally And Short Covering Pushes Sensex 685 Points Higher And Nifty Ends Near 17200

US Market's Unexpected Rally And Short Covering Pushes Sensex 685 Points Higher And Nifty Ends Near 17200. Read In Malayalam.
Story first published: Friday, October 14, 2022, 15:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X