അമേരിക്കൻ പ്രസിഡന്റും സ്വർണ വിലയും; 2016 വീണ്ടും ആവർത്തിക്കുമോ​​? സ്വർണ വില ഇനി എങ്ങോട്ട്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാഷ്ട്രീയ അനിശ്ചിതത്വം വിപണിയിൽ ആധിപത്യം പുലർത്തുന്നതിനാൽ ഒരു മാസത്തിലേറെയായി സ്വർണ്ണ വിപണിയിൽ കാര്യമായ ഉയർച്ചകളില്ലായിരുന്നു. യുഎസ് പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നിക്ഷേപകർ കാര്യമായ നിക്ഷേപ തീരുമാനങ്ങളെടുക്കാൻ വിമുഖത കാണിച്ചതിനാൽ സ്വർണ വില ഔൺസിന് 1,900 ഡോളർ നിലവാരത്തിലെത്തി. ഇതിനിടെ 2016 ലെ തിരഞ്ഞെടുപ്പ് ഫലവും തുടർന്നുള്ള സ്വർണ വിലയും വീണ്ടും ആവർത്തിക്കപ്പെടുമോ എന്നാണ് നീരീക്ഷകരുടെ സംശയം.

 

2016ൽ സംഭവിച്ചതെന്ത്​​​?

2016ൽ സംഭവിച്ചതെന്ത്​​​?

2016 ലെ തിരഞ്ഞെടുപ്പ് രാത്രി സ്വർണ്ണത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് ഒഹായോ ഫ്ലോറിഡയിലെ, നോർത്ത് കരോലിന ഉൾപ്പെടെ പ്രധാന സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കിയതോടെ സ്വർണ വില ഉയരാൻ തുടങ്ങി. ട്രംപിന്റെ വിജയം സാമ്പത്തിക വിപണികളിൽ രാഷ്ട്രീയ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചതിനാൽ വിലയേറിയ ലോഹങ്ങൾ ആകർഷകമായ സുരക്ഷിത നിക്ഷേപ താവളങ്ങളായിരിക്കുമെന്ന് പല വിശകലന വിദഗ്ധരും അഭിപ്രായപ്പെട്ടു.

സ്വർണാഭരണങ്ങൾ ആർക്കും വേണ്ട, എന്നിട്ടും സ്വർണത്തിന് വൻ ഡിമാൻഡ്, കൈയിലുള്ള സ്വർണം വിൽക്കരുതേ..

ഓഹരി വിപണിയിലെ മാറ്റം

ഓഹരി വിപണിയിലെ മാറ്റം

2016ൽ ട്രംപിന്റെ വിജയം ഉറപ്പിച്ചതോടെ ഓഹരി വിപണി വൻ വിറ്റഴിക്കലിന് സാക്ഷ്യം വഹിച്ചു. എന്നിരുന്നാലും, സ്വർണ്ണ വിലയിലെ മുന്നേറ്റം അധിക സമയം നീണ്ടു നിന്നില്ല. ട്രംപിന്റെ വിജയ പ്രസംഗം നിക്ഷേപകരുടെ വികാരത്തിൽ മാറ്റം വരുത്തി. ഓഹരികൾ നേട്ടം കൈവരിക്കാൻ തുടങ്ങി. കുറഞ്ഞ പലിശനിരക്ക് ഇക്വിറ്റി മാർക്കറ്റുകൾക്ക് നല്ലതാണെന്ന് പല നിക്ഷേപകരും പ്രതീക്ഷിക്കാൻ തുടങ്ങി. പിറ്റേ ദിവസം രാവിലെ ആയപ്പോഴേക്കും സ്വർണ്ണ വിപണി നേട്ടങ്ങളെല്ലാം ഉപേക്ഷിക്കുകയും വില കുത്തനെ കുറയുകയും ചെയ്തു.

ടിക് ടോക്: ഒറാക്കിളിന്റെ ബിഡ് സർക്കാരിന് കിട്ടി; ബിൽ ഗേറ്റ്സിന്റെ നഷ്ടം എല്ലിസന്റെ ലാഭമാകുമോ? അറിയാം

സ്വർണ വിലയിലെ ചാഞ്ചാട്ടം

സ്വർണ വിലയിലെ ചാഞ്ചാട്ടം

ഏതാനും മണിക്കൂറുകൾക്കുള്ളിൽ സ്വർണ വിലയിൽ 10% വർധനവുണ്ടാകുകയും പിന്നീട് വില കുത്തനെ ഇടിയുകയുമാണ് ചെയ്തത്. നാല് വർഷം മുമ്പുള്ള ഇതേ സ്ഥിതി 2020 ലെ തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്നും ഉടലെടുക്കാൻ സാധ്യതയുണ്ടെന്ന് പല വിശകലന വിദഗ്ധരും പറയുന്നു. നാലുവർഷത്തിനുശേഷം, ഡെമോക്രാറ്റിക് നോമിനി ജോ ബൈഡൻ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. പല വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ, റിപ്പബ്ലിക്കൻ സെനറ്റർമാർ പ്രധാന ഉത്തേജക നടപടികളിൽ നിന്ന് പിന്നോട്ട് പോകുന്നത് തുടരുമെന്നതിനാൽ കോൺഗ്രസ് പിളർന്നാൽ സ്വർണ്ണത്തിന്റെ ഏറ്റവും മോശം അവസ്ഥയ്ക്ക് സാക്ഷിയാകേണ്ടി വരും.

യുഎസ് സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കാൻ താത്പര്യമുണ്ടോ? അപേക്ഷിക്കേണ്ടത് എങ്ങനെ?

English summary

Us Presidential Election 2020 And Gold Rate; Will 2016 Repeat Itself? Will Gold Price Increase? | അമേരിക്കൻ പ്രസിഡന്റും സ്വർണ വിലയും; 2016 വീണ്ടും ആവർത്തിക്കുമോ​​? സ്വർണ വില ഇനി എങ്ങോട്ട്?

Observers are skeptical that the 2016 election results and subsequent gold prices will be repeated. Read in malayalam.
Story first published: Wednesday, November 4, 2020, 12:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X