വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടം; ആഗസ്റ്റ് ഒന്ന് മുതൽ, സർവ്വീസുകൾ എവിടേയ്ക്ക്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ കൂടുതൽ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ വന്ദേ ഭാരത് മിഷന്റെ അഞ്ചാം ഘട്ടം ഓഗസ്റ്റ് 1 മുതൽ ആരംഭിക്കുമെന്ന് എയർ ഇന്ത്യ ഞായറാഴ്ച (ജൂലൈ 26) അറിയിച്ചു. 2020 ഓഗസ്റ്റ് 1 മുതൽ വന്ദേ ഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തിൽ നിരവധി അധിക വിമാനങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

 

വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടം

വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടം

വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യയിൽ നിന്ന് യുഎസ്എ, കാനഡ, ഖത്തർ, ഒമാൻ, യുഎഇ, സിംഗപ്പൂർ, യുകെ, ഫ്രാങ്ക്ഫർട്ട്, പാരീസ്, സൗദി അറേബ്യ, ബഹ്‌റൈൻ, ന്യൂസിലാൻഡ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേയ്ക്കാണ് സർവ്വീസ് നടത്തുക. നേരത്തെ വ്യക്തമാക്കിയിരുന്നതു പോലെ ഈ ഘട്ടം പുരോഗമിക്കുമ്പോൾ കൂടുതൽ ലക്ഷ്യസ്ഥാനങ്ങളും ഫ്ലൈറ്റുകളും ചേർക്കുമെന്ന് ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു. ടിക്കറ്റ് ബുക്കിംഗിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ തന്നെ എയർ ഇന്ത്യ പങ്കിടുമെന്നും അദ്ദേഹം പറഞ്ഞു.

ഹർദീപ് സിംഗ് പുരി

ഹർദീപ് സിംഗ് പുരി

ടിക്കറ്റ് ബുക്കിംഗിനെക്കുറിച്ചുള്ള വിശദാംശങ്ങൾ @airindiain @ FlyWithIX, മറ്റ് എയർലൈനുകൾ എന്നിവ ഉടൻ പങ്കിടും. ഒറ്റപ്പെട്ടുപോയതും ദുരിതത്തിലായതുമായ ഓരോ ഇന്ത്യക്കാരിലേക്കും എത്തിച്ചേരാനും അവരെ രാജ്യത്തേയ്ക്ക് മടക്കി കൊണ്ടുവരാനുമുള്ള ആത്മാർത്ഥ ശ്രമമാണിത്. അതുകൊണ്ട് തന്നെ ക്ഷമയോടെ പെരുമാറാനും സഹിഷ്ണുത കാണിക്കാനും അഭ്യർത്ഥിക്കുന്നുവെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.

ക്യാബിന്‍ ക്രൂ ജോലിക്കാരെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ; പൈലറ്റുമാരുടെ രാജി പിന്‍വലിക്കാൻ വിസമ്മതിച്ചു

ഇതുവരെ എത്തിയവർ

ഇതുവരെ എത്തിയവർ

2020 മെയ് 6 മുതൽ വന്ദേ ഭാരത് മിഷനു കീഴിൽ 814,000 ത്തിലധികം ഇന്ത്യക്കാർ വിവിധ മാർഗങ്ങളിലൂടെ നാട്ടിലേക്ക് മടങ്ങിയതായും പുരി പറഞ്ഞു. 814,000 ൽ അധികം ആളുകളിൽ 270,000 പേർ 53 രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയവരാണ്. വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ ഇന്ത്യ 1,197 വിമാനങ്ങൾ സർവീസ് നടത്തിയിട്ടുണ്ട്, അതിൽ 945 അന്താരാഷ്ട്ര വിമാനങ്ങളും 252 ഫീഡർ ഫ്ലൈറ്റുകളും ഉൾപ്പെടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

സർവ്വീസ് നടത്തുന്നവർ

സർവ്വീസ് നടത്തുന്നവർ

എയർ ഇന്ത്യ ഗ്രൂപ്പ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ എന്നിവയാണ് മിഷന് വേണ്ടി സർവ്വീസ് നടത്തുന്നത്. ഇന്ത്യയിലെ 34 വിമാനത്താവളങ്ങളിൽ ഇവ എത്തും. കൊറോണ വൈറസ് മൂലം മാർച്ച് 25 ന് ദേശീയ ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ ആഭ്യന്തരവും അന്തർദ്ദേശീയവുമായ ഇന്ത്യയിലെ വിമാന യാത്ര താൽക്കാലികമായി നിർത്തിവച്ചു. ആഭ്യന്തര വിമാന യാത്ര മാത്രമാണ് മെയ് 25 ന് ആരംഭിച്ചത്.

അഞ്ച് വർഷം വരെ ശമ്പളമില്ലാതെ ജീവനക്കാർക്ക് നിർബന്ധിത അവധി നൽകി എയർ ഇന്ത്യ

അന്താരാഷ്ട്ര വിമാനങ്ങൾ

അന്താരാഷ്ട്ര വിമാനങ്ങൾ

കോവിഡ് -19 പശ്ചാത്തലത്തിൽ ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇപ്പോഴും പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനാൽ ഉഭയകക്ഷി സമ്മതപ്രകാരം അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കുമെന്ന് നേരത്തെ വ്യോമയാന മന്ത്രി പറഞ്ഞിരുന്നു.

പ്രവാസികൾക്ക് സന്തോഷ വാ‍ർത്ത; ഇന്ത്യ-യുഎഇ സ്പെഷ്യൽ വിമാന സ‍ർവ്വീസ് ജൂലൈ 12 ന് മുതൽ

English summary

Vande Bharat Mission Fifth Phase; From August 1, service details here | വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടം; ആഗസ്റ്റ് ഒന്ന് മുതൽ, സർവ്വീസുകൾ എവിടേയ്ക്ക്?

Air India on Sunday (July 26) announced that the fifth phase of the Vande Bharat Mission will begin on August 1 to bring back more Indians stranded abroad. Read in malayalam.
Story first published: Monday, July 27, 2020, 7:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X