ലോക്ക് ഡൗണിലെ ഇളവ് ഗുണം ചെയ്തു; വാഹന വില്‍പ്പന ജൂണ്‍ മാസത്തില്‍ കുതിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കൊവിഡിന്റെ രണ്ടാം തരംഗത്തിന് പിന്നാലെ ഏറ്റവും കൂടുതല്‍ വില്‍പ്പന ഇടിഞ്ഞ മേഖലയായിരുന്നു വാഹന വിപണി. പല കമ്പനികള്‍ക്കും വില്‍പ്പന കുത്തനെ ഇടിയുന്ന സാഹചര്യമുണ്ടായിരുന്നു. കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ആയിരുന്ന വാഹന വിപണിക്ക് ഏറെ തിരിച്ചടിയായത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലെ നിര്‍മ്മാണ പ്ലാന്റുകളും വിവിധ കമ്പനികള്‍ അടച്ചുപൂട്ടിയിരുന്നു.

ലോക്ക് ഡൗണിലെ ഇളവ് ഗുണം ചെയ്തു; വാഹന വില്‍പ്പന ജൂണ്‍ മാസത്തില്‍ കുതിച്ചു

എന്നാല്‍ ഇപ്പോഴിതാ ലോക്ക് ഡൗണില്‍ ഇളവ് വന്നതോടെ കഴിഞ്ഞ മാസം മുതല്‍ വാഹന വില്‍പ്പന കുതിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കമ്പനികള്‍ ഡീലര്‍മാര്‍ക്ക് വിറ്റ വാഹനങ്ങളുടെ എണ്ണം പുറത്തുവന്നപ്പോള്‍ ഏതാണ്ട് എല്ലാ കമ്പനികളും മേയ് മാസത്തെ വില്‍പ്പനയേക്കാള്‍ പതിന്മടങ്ങ് വില്‍പന നേടി.

മേയ് മാസത്തില്‍ മാരുതി സുസൂക്കി 35,000 കാറുകളാണ് വിറ്റത്. എന്നാല്‍ ജൂണ്‍ മാസത്തില്‍ ഇത് 1,30,348 ആയി. ഹുണ്ടായ്യുടെ വില്‍പ്പന 40,496 ആയപ്പോള്‍ ടാറ്റ മോട്ടോഴ്സ് 24,110 കാറുകള്‍ വിറ്റു. മഹീന്ദ്ര 16,913, കിയ 15,015, ടൊയോട്ട 8801, ഹോണ്ട 4767, എംജി 3558 എന്നിങ്ങളാണ് വില്‍പ്പന കണക്കുകള്‍. വാണിജ്യ ഉപയോഗങ്ങളുടെ വാഹന മേഖലയിലും ഇതേ ട്രെന്‍ഡ് തന്നെയാണ് മഹീന്ദ്ര 12,769, ടാറ്റ 19,594, ലെയ്‌ലെന്‍ഡ് 5851 എന്നിങ്ങനെയാണ് കണക്കുകള്‍.

English summary

Vehicle sales soared last month following the easing of the lockdown

Vehicle sales soared last month following the easing of the lockdown
Story first published: Friday, July 2, 2021, 20:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X