മൊബൈൽ ചാർജിംഗ് സ്റ്റേഷനുകളിലെയും വിവിധ പൊതു സ്ഥലങ്ങളിലെയും മാൽവെയർ ആക്രമണത്തെക്കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പൊതു സ്ഥലങ്ങളിലെ ചാർജിംഗ് പോയിന്റുകൾ വഴി നിങ്ങളുടെ സ്മാർട്ട്‌ഫോണിലേക്ക് മാൽവെയർ കടക്കുകയും ഇതുവഴി തട്ടിപ്പുകാർക്ക് രഹസ്യസ്വഭാവമുള്ള ബാങ്ക് വിശദാംശങ്ങൾ ഉൾപ്പെടുന്ന നിങ്ങളുടെ പാസ്‌വേഡുകളും മറ്റും മോഷ്ടിക്കാൻ സാധിക്കുമെന്നും ബാങ്ക് ട്വിറ്ററിലൂടെ അറിയിച്ചു.
രഹസ്യ വിവരങ്ങളുടെ മോഷണം
സൈബർ ക്രൈം വിദഗ്ധരുടെ അഭിപ്രായത്തിൽ, മൊബൈൽ ഉടമയുടെ രഹസ്യ ഡാറ്റ മോഷ്ടിക്കാൻ ഹാക്കർമാരെ സഹായിക്കുന്നത് മാൽവെയർ, ഫിഷിംഗ്, അൽഗോരിതം എന്നിവയുടെ മിശ്രിതത്തിലൂടെയാണ്. 'ഓട്ടോ ഡാറ്റ ട്രാൻസ്ഫർ ഡിവൈസ്' എന്ന ഡാറ്റാ കാർഡ് വഴിയാണ് ഇത് ചെയ്യുന്നത്. മൊബൈൽ ചാർജിംഗ് പോർട്ടിന് പിന്നിലാണ് 'ഓട്ടോ ഡാറ്റ ട്രാൻസ്ഫർ ഉപകരണം' എന്ന പ്ലഗ്-ഇൻ കാർഡ് ഘടിപ്പിക്കുന്നത്.
പോപ്പ് അപ് മെസേജ്
ഇത്തരത്തിൽ 'ഓട്ടോ ഡാറ്റ ട്രാൻസ്ഫർ ഉപകരണം ഘടിപ്പിച്ച പ്ലഗിൽ ഫോൺ ചാർജ് ചെയ്യാൻ കണക്ട് ചെയ്യുമ്പോൾ നിങ്ങളുടെ മൊബൈലിൽ ഒരു പോപ്പ്-അപ്പ് ലഭിക്കും. സാധാരണയായി, സന്ദേശം വായിക്കാതെ ആളുകൾ യെസ് ബട്ടണിൽ ക്ലിക്ക് ചെയ്യും. ഇതോടെ നിങ്ങളുടെ മൊബൈൽ ഫോണിൽ നിന്നും നിങ്ങളുടെ പാസ്‌വേഡുകളും മറ്റ് ഡാറ്റകളും മോഷ്ടിക്കാൻ തട്ടിപ്പുകാർക്ക് സാധിക്കും.
പൊതുസ്ഥലത്ത് ചാർജിംഗ് വേണ്ട
ചാർജിംഗ് സ്റ്റേഷനുകളിൽ നിങ്ങളുടെ ഫോൺ പ്ലഗ് ഇൻ ചെയ്യുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക എന്നാണ് എസ്ബിഐ ട്വീറ്റിലൂടെ മൊബൈൽ ചാർജിംഗ് സ്റ്റേഷനുകളിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വീട്ടിലോ ഓഫീസിലോ ചാർജിംഗ് കേബിൾ ഉപയോഗിച്ച് നിങ്ങളുടെ മൊബൈൽ പ്ലഗ്-ഇൻ ചെയ്യുമ്പോൾ, നിങ്ങൾക്ക് സാധാരണ പോപ്പ്-അപ്പ് മെസേജ് ലഭിക്കില്ല. എന്നാൽ പോപ്പ്-അപ്പ് മെസേജ് ലഭിക്കുന്നുണ്ടെങ്കിൽ അത് മാൽവെയർ ആക്രമണ സൂചനകളാണ് നൽകുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പൊതു മൊബൈൽ ചാർജിംഗ് സ്റ്റേഷനുകളിൽ നിന്ന് നിങ്ങളുടെ മൊബൈൽ ഫോണുകൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാരണം. കൂടാതെ ഫോണിൽ ആന്റി മാൽവെയർ സോഫ്റ്റ്വെയർ ഡൌൺലോഡ് ചെയ്യാനും ശ്രദ്ധിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
