എസ്‌ബി‌ഐ അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പ്; ഈ വ്യാജ വാട്ട്‌സ്ആപ്പ് കോളുകളും സന്ദേശങ്ങളും സൂക്ഷിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കിംഗ് തട്ടിപ്പുകളെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ). സംശയാസ്പദമായ വാട്ട്‌സ്ആപ്പ് കോളുകളെക്കുറിച്ചും അവരുടെ ബാങ്കിംഗ് വിശദാംശങ്ങൾ പങ്കിടാൻ അവരെ കബളിപ്പിച്ചേക്കാവുന്ന സന്ദേശങ്ങളെക്കുറിച്ചും ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പ് നൽകി. വാട്ട്‌സ്ആപ്പ് കേന്ദ്രീകരിച്ചുള്ള സൈബർ ആക്രമണങ്ങളെക്കുറിച്ചാണ് ബാങ്ക് ട്വിറ്ററിലൂടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്.

വാട്ട്സ്ആപ്പ് വഴി തട്ടിപ്പ്

വാട്ട്സ്ആപ്പ് വഴി തട്ടിപ്പ്

ഡിജിറ്റൽ പേയ്‌മെന്റുകൾ വർദ്ധിച്ചതോടെ ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പുകളും വർദ്ധിച്ചു. ഇപ്പോൾ സൈബർ കുറ്റവാളികൾ വാട്ട്‌സ്ആപ്പ് കോളുകളും സന്ദേശങ്ങളും വഴി ഉപഭോക്താക്കളെ സമീപിക്കുന്നുണ്ടെന്നാണ് രാജ്യത്തെ മുൻനിര ബാങ്കായ എസ്ബിഐ ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്.

ചെറുകിട ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങളുമായി എസ്ബിഐചെറുകിട ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങളുമായി എസ്ബിഐ

തട്ടിപ്പുകൾ ഇങ്ങനെ

തട്ടിപ്പുകൾ ഇങ്ങനെ

ലോട്ടറി നേടിയതിനെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്ന രീതിയിലും മറ്റും എസ്‌ബി‌ഐ നമ്പറുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്ത് വ്യാജ മെസേജുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇമെയിൽ, എസ്എംഎസ്, വാട്ട്‌സ്ആപ്പ് കോളുകൾ എന്നിവ വഴി എസ്‌ബി‌ഐ ഒരിക്കലും വ്യക്തിഗത അല്ലെങ്കിൽ അക്കൗണ്ട് നിർദ്ദിഷ്ട വിവരങ്ങൾ ആവശ്യപ്പെടില്ലെന്ന് എസ്ബിഐ വ്യക്തമാക്കി.

നിങ്ങൾ ഡുൻസോ ഉപയോഗിക്കാറുണ്ടോ? ഉപഭോക്താക്കളുടെ ഫോൺ നമ്പറുകളും ഇമെയിൽ ഐഡികളും ചോർന്നുനിങ്ങൾ ഡുൻസോ ഉപയോഗിക്കാറുണ്ടോ? ഉപഭോക്താക്കളുടെ ഫോൺ നമ്പറുകളും ഇമെയിൽ ഐഡികളും ചോർന്നു

പുതിയ തട്ടിപ്പുകൾ

പുതിയ തട്ടിപ്പുകൾ

ലോട്ടറി സ്കീമോ ഉപഭോക്തൃ സമ്മാന ഓഫറുകളോ എസ്ബിഐ നൽകുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കെണികളിൽ വീഴുരുതെന്നും എസ്ബിഐ വ്യക്തമാക്കി. എസ്‌ബി‌ഐ നി‍ർദ്ദേശ പ്രകാരം, ബാങ്കിന്റെ പിഴവ് കാരണം എന്തെങ്കിലും തട്ടിപ്പ് നടന്നാൽ ഉപഭോക്താവിന് മുഴുവൻ നഷ്ടപരിഹാരവും ലഭിക്കും. എന്നാൽ ഉപഭോക്താവിന്റെ അശ്രദ്ധ മൂലമാണ് നഷ്ടം സംഭവിക്കുന്നതെങ്കിൽ പണം തിരികെ ലഭിക്കില്ല.

ബാങ്ക് തട്ടിപ്പ്: എസ്‌ബി‌ഐ അക്കൗണ്ട് ഉടമയാണോ? ബാങ്കിന്റെ മുന്നറിയിപ്പ് ഇങ്ങനെബാങ്ക് തട്ടിപ്പ്: എസ്‌ബി‌ഐ അക്കൗണ്ട് ഉടമയാണോ? ബാങ്കിന്റെ മുന്നറിയിപ്പ് ഇങ്ങനെ

ഇ-മെയിൽ വഴി

ഇ-മെയിൽ വഴി

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ചില തട്ടിപ്പുകാർ ബാങ്കിന്റെ ഔദ്യോഗിക ഇമെയിലിന് സമാനമായ ഇമെയിലുകൾ അയയ്‌ക്കുന്ന ഒരു അഴിമതിയെക്കുറിച്ച് എസ്‌ബി‌ഐ ഉപഭോക്താക്കളെ അറിയിച്ചിരുന്നു. എസ്‌ബി‌ഐയുടെ പേരിലും ശൈലിയിലും നിലവിലില്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് വ്യാജ അലേർട്ട് ഇ-മെയിലുകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. അത്തരം ഇ-മെയിലുകളിൽ ക്ലിക്കുചെയ്യുന്നതിൽ നിന്ന് ദയവായി വിട്ടുനിൽക്കാനും ഒരിക്കലും അത്തരം മെയിലുകൾ ഉപഭോക്താക്കൾക്ക് അയയ്ക്കുന്നില്ലെന്നും എസ്ബിഐ ട്വീറ്റ് ചെയ്തു.

English summary

Warning to SBI account holders; beware these fake WhatsApp calls and messages | എസ്‌ബി‌ഐ അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പ്; ഈ വ്യാജ വാട്ട്‌സ്ആപ്പ് കോളുകളും സന്ദേശങ്ങളും സൂക്ഷിക്കുക

State Bank of India (SBI) warns customers about banking fraud. Read in malayalam.
Story first published: Friday, October 2, 2020, 13:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X