എന്താണ് പ്രധാനമന്ത്രി സ്വാനിധി പദ്ധതി? ആരെല്ലാമാണ് ഇതിന്റെ ഗുണഭോക്താക്കൾ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് സജീവമായി സംഭാവന ചെയ്യുന്ന നിരവധി മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) ഉണ്ട്. എം‌എസ്‌എം‌ഇകളെ നിർവചിക്കുന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ വികസന നിയമം ഇന്ത്യൻ സർക്കാർ നടപ്പാക്കി വരുന്നു. ഈ എം‌എസ്‌എം‌ഇകൾ രാജ്യത്തിന്റെ വികസനത്തിന്റെ തന്നെ നട്ടെല്ലാണ് എന്ന് പറയാം. സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിൽ അവ ഒരു പ്രധാനമായ ഘടകമാണ്. മിതമായ നിരക്കിൽ ചരക്കുകളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിൽ സജീവമായ ഒരു പങ്ക് വഹിക്കുന്ന അത്തരമൊരു കൂട്ടം ആളുകൾ തെരുവ് കച്ചവടക്കാരാണ്. പഴങ്ങൾ, പച്ചക്കറികൾ, കരകൗശല ഉൽപന്നങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ, ചായ/ കോഫി തുടങ്ങിയവ വിതരണം ചെയ്യുതും മറ്റുമാണ് തെരുവ് കച്ചവടക്കാർ നഗരമേഖലയിൽ അവരുടെ സേവനങ്ങൾ നിർവ്വഹിക്കുന്നത്. അസംഘടിത തൊഴിൽ മേഖലയിൽപ്പെടുന്ന ഈ വിഭാഗക്കാരെ സഹായിക്കാൻ ഇന്ത്യൻ സർക്കാർ 'പി.എം സ്വാനിധി' എന്ന പദ്ധതി കൊണ്ടുവന്നു.

 

പിഎം സ്വാനിധി പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

പിഎം സ്വാനിധി പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ത്യയിലെ നഗര സമൂഹത്തിൽ, ഒരു കൂട്ടം ആളുകൾ ഉപഭോക്താക്കളുടെ പടിവാതിൽക്കൽ ചെന്ന് മിതമായ നിരക്കിൽ ചരക്കുകളും സേവനങ്ങളും നൽകുന്നു. പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് ഈ ആളുകളെ പൊതുവെ കച്ചവടക്കാർ, റിഹ്‌രിവാല, തെലവാല എന്നിങ്ങനെ അറിയപ്പെടുന്നു. പഴങ്ങൾ, പൂക്കൾ, പച്ചക്കറികൾ, സ്ട്രീറ്റ് ഫുഡ്, ചൂടുള്ള പാനീയങ്ങൾ (കോഫി/ടീ), പക്കോഡകൾ, തുണിത്തരങ്ങൾ, പാദരക്ഷകൾ, പ്ലാസ്റ്റിക് ഉൽ‌പന്നങ്ങൾ, കരകൗശല ഉൽ‌പ്പന്നങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ഇക്കൂട്ടർ വിൽക്കുന്നു.

ഈ ആളുകൾ ചെറിയ മൂലധനവുമായാണ് പ്രവർത്തിക്കുന്നത്. പ്രവർത്തന മൂലധനം സുരക്ഷിതമാക്കാൻ അവർ കൂടുതലും ആശ്രയിക്കുന്നത് പണയ ബ്രോക്കറുമാരെയാണ്. മൂലധന തുകയുടെ ആവശ്യകത കുറവായതിനാലും ജാമ്യം, ആസ്തി എന്നിവ ഇല്ലാതത്തിനാലും മിക്ക ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈ വിഭാഗകാർക്ക് വായ്പ നൽകുന്നില്ല.

അതുകെണ്ട് തന്നെയാണ് ചെറുകിട, ഇടത്തരം സംരംഭകർക്ക് (എസ്എംഇ) മൂലധനം നൽകാൻ ഇന്ത്യാ ഗവൺമെന്റ് മുന്നോട്ട് വരുന്നത്. ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന കേന്ദ്രമേഖല പദ്ധതിയാണിത്.

പിഎം സ്വാനിധിയുടെ ലക്ഷ്യങ്ങൾ

പിഎം സ്വാനിധിയുടെ ലക്ഷ്യങ്ങൾ

1) 10,000 രൂപ വരെ പ്രവർത്തന മൂലധന വായ്പ തുക സുഗമമാക്കുന്നു.

2) ഡിജിറ്റൽ ഇടപാടുകൾക്ക് പ്രതിഫലം നൽകാൻ

3) പതിവ് തിരിച്ചടവ് പ്രോത്സാഹിപ്പിക്കുന്നതിന്.

4)മേൽപ്പറഞ്ഞ ലക്ഷ്യങ്ങളുമായി തെരുവ് കച്ചവടക്കാരെ സഹായിക്കുന്നതിനാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്, ഇത് ഇക്കണോമിക് ലാഡർ ഉയർത്താൻ അവർക്ക് പുതിയ അവസരങ്ങളുടെ ഒരു നിര തുറക്കും.

 പ്രധാനമന്ത്രി സ്വാനിധിയുടെ യോഗ്യതാ മാനദണ്ഡങ്ങൾ

പ്രധാനമന്ത്രി സ്വാനിധിയുടെ യോഗ്യതാ മാനദണ്ഡങ്ങൾ

1) എല്ലാ തെരുവ് കച്ചവടക്കാർക്കും ഈ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 2020 മാർച്ച് 24-നോ അതിനുമുമ്പോ ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും നഗരപ്രദേശങ്ങളിൽ അവർ തെരുവ് കച്ചവട പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടണം. ഇതിനുപുറമെ, ചുവടെ സൂചിപ്പിച്ച മാനദണ്ഡങ്ങളുടെ പട്ടികയ്ക്ക് ഉടമസ്ഥർ യോഗ്യത നേടിയിരിക്കണം.

2) തെരുവ് കച്ചവടക്കാർക്ക് അർബൻ ലോക്കൽ ബോഡികൾ (യു‌എൽ‌ബി) നൽ‌കിയ തിരിച്ചറിയൽ‌ കാർഡ് (ഐഡി) അല്ലെങ്കിൽ‌ വില്‍പ്പന സർ‌ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

3) യു‌എൽ‌ബി നടത്തിയ സർ‌വേയിൽ‌ തിരിച്ചറിഞ്ഞ തെരുവ് കച്ചവടക്കാർ‌ക്ക് ഇതുവരെ ഒരു തിരിച്ചറിയൽ‌ കാർ‌ഡോ എൻഡിംഗ് സർ‌ട്ടിഫിക്കറ്റോ നൽകിയിട്ടില്ല.

4) അത്തരം വിൽപ്പനക്കാർക്ക് ഐടി അധിഷ്ഠിത പ്ലാറ്റ്ഫോം വഴി പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഓഫ് വെൻഡിംഗ് സൃഷ്ടിക്കും. തെരുവ് കച്ചവടക്കാർക്ക് ഒരു മാസത്തിനുള്ളിൽ സ്ഥിരമായ വെൻഡിംഗ് സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ നൽകാൻ നഗര പ്രാദേശിക ബോഡികളെ പ്രോത്സാഹിപ്പിക്കുന്നു.

5) ഗ്രാമീണ, പെരി-നഗര പ്രദേശങ്ങളിലെ തെരുവ് കച്ചവടക്കാര്‍, പ്രസ്തുത യുഎല്‍ബികളുടെ ചുറ്റളവില്‍ വില്‍പ്പന നടത്തുന്നതിനായി യു‌എൽ‌ബികളിൽ നിന്നോ ടൗണ്‍ വെന്‍‌ഡിംഗ് കമ്മിറ്റിയില്‍ നിന്നോ ഉടമസ്ഥയിൽ നിന്നോ ഒരു ശുപാർശ കത്ത് (എല്‍ഒആർ) നേടേണ്ടതാണ്.

6) യുഎൽബി തിരിച്ചറിയൽ സര്‍വേക്ക് ഹാജരാകാത്തവർ, സര്‍‌വേക്ക് ശേഷം കച്ചവടത്തിലേർപ്പെട്ടവരും യു‌എൽ‌ബികളിൽ നിന്നോ ടൗണ്‍ വെന്‍‌ഡിംഗ് കമ്മിറ്റിയില്‍ നിന്നോ ഉടമസ്ഥയിൽ നിന്നോ ഒരു ശുപാർശ കത്ത് (എല്‍ഒആർ) നേടേണ്ടതാണ്.

ശ്രദ്ധിക്കുക: സ്ട്രീറ്റ് വെൻഡേഴ്സ് (പ്രൊട്ടക്ഷന്‍ ഓഫ് ലൈവ്‍ലിഹുഡ് ഓഫ് സ്ട്രീറ്റ് വെന്‍ഡിംഗ്) ആക്ട് 2014 -ന് കീഴിൽ വരുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഗുണഭോക്താക്കൾക്ക് മാത്രമെ ബാധകമാകൂ. എങ്കിലും മേഘാലയയിലെ തെരുവ് കച്ചവടക്കാർക്ക് ഈ പദ്ധതിയിൽ പങ്കാളികളാവുന്നതാണ്.

പ്രധാനമന്ത്രി സ്വാനിധി പദ്ധതിയുടെ വിശദാംശങ്ങൾ

പ്രധാനമന്ത്രി സ്വാനിധി പദ്ധതിയുടെ വിശദാംശങ്ങൾ

1) പദ്ധതി പ്രകാരം അർഹരായ ഗുണഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് 10,000 രൂപ വരെ പ്രവർത്തന മൂലധന വായ്പ ലഭിക്കും.

2) വായ്പ തുക പ്രതിമാസ തവണകളായി തിരിച്ചടയ്ക്കേണ്ടതുണ്ട്

3) വായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് ഗുണഭോക്താക്കൾ ഈട് നൽകേണ്ടതില്ല

4) നേരത്തെയുള്ള തിരിച്ചടവ് അല്ലെങ്കിൽ സമയബന്ധിതമായി തിരിച്ചടവ് നടത്തുമ്പോൾ, പ്രവർത്തന മൂലധന വായ്പയുടെ അടുത്ത സൈക്കിളിന് ഗുണഭോക്താക്കൾ യോഗ്യരാകും; വായ്പ തുക പരിധി വർദ്ധിപ്പിക്കും.

5) ഷെഡ്യൂൾ ചെയ്ത തീയതിക്ക് മുമ്പുള്ള തിരിച്ചടവിനായി പ്രീപെയ്മെൻറ് പിഴ ഈടാക്കില്ല.

English summary

What is PM SVANidhi Yojana scheme msme details, who all gets the benefits | എന്താണ് പ്രധാനമന്ത്രി സ്വാനിധി പദ്ധതി? ആരെല്ലാമാണ് ഇതിന്റെ ഗുണഭോക്താക്കൾ?

What is PM SVANidhi Yojana scheme msme details, who all gets the benefits
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X