ഇന്ത്യയിലെ നിലവിലെ സാമ്പത്തിക യാഥാർത്ഥ്യം എന്ത്? ഇനി സ്ഥിതി എങ്ങോട്ട്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള സമ്പദ്‌വ്യവസ്ഥ നിലവിൽ കൊവിഡ് -19 മഹാമാരിയെ തുടർന്ന് യുദ്ധാനന്തര ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ, പെട്ടെന്നുള്ള ലോക്ക്ഡൌൺ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളെയും നിർത്തലാക്കിയിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ വീണ്ടും പ്രതീക്ഷകൾ ഉയർന്നിരുന്നു. മെയ് മാസത്തിലാണ് നിയന്ത്രണങ്ങളിൽ ലഘൂകരണം ആരംഭിച്ചത്.

വീണ്ടെടുക്കൽ അടയാളങ്ങൾ
 

വീണ്ടെടുക്കൽ അടയാളങ്ങൾ

ഇതിനെ തുടർന്ന് സാമ്പത്തിക ഡാറ്റ, ബിസിനസ്സ് പ്രവർത്തനങ്ങളിലെ വീണ്ടെടുക്കലിന്റെ ചില അടയാളങ്ങൾ കാണിച്ചിരുന്നു. എന്നാൽ ആളുകളുടെ ജീവിതവും സാമ്പത്തിക പ്രതിസന്ധിയും കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടന്നതോടെ പ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേൽക്കാൻ തുടങ്ങി. ലോക്ക്ഡൌണുകൾ ക്രമേണ ലഘൂകരിക്കുന്നത് ചില ഭാഗങ്ങളിൽ പ്രതീക്ഷയ്ക്ക് കാരണമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു കഴിഞ്ഞാൽ സമ്പദ്‌വ്യവസ്ഥ പൂർണ്ണമായും അനിശ്ചിതത്വത്തിലാകാനാണ് സാധ്യത.

തുടര്‍ച്ചയായ നാലാം മാസവും ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിൽ

ഇടിവുകൾ

ഇടിവുകൾ

പർച്ചേഴ്സ് മാനേജേഴ്സ് സർവേകളും ഇന്ധന വിൽപ്പനയും പോലുള്ള സൂചകങ്ങൾ ജൂലൈയിൽ വളർച്ച കുറയുന്നതായി കാണിക്കുന്നു. ഇത് ബിസിനസ്സ് പ്രവർത്തനത്തെ ദുർബലമാക്കുന്നു. ഇന്ത്യയുടെ നിർമാണ പി‌എം‌ഐ ഒരു മാസം മുമ്പുള്ളതിനേക്കാൾ വേഗത്തിൽ ജൂലൈയിൽ ചുരുങ്ങി. ബാങ്ക് ക്രെഡിറ്റ് ചുരുങ്ങി, നികുതി പിരിവുകളും കുറഞ്ഞു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ എക്കണോമി പറയുന്നതനുസരിച്ച് തൊഴിൽ രംഗത്തെ മെച്ചപ്പെടുത്തലുകളും ഇല്ലാതായി.

2 വർഷത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 1 ശതമാനത്തിൽ കൂടുതലായിരിക്കും: ഐ‌എം‌എഫ്

ജിഡിപി

ജിഡിപി

വലിയ തോതിലുള്ള പിന്തുണാ പദ്ധതികൾ നടപ്പിലാക്കാനുള്ള ഇന്ത്യയുടെ ഭരണപരവും ധനപരവുമായ കഴിവിനെക്കുറിച്ച് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ ആശങ്കാകുലരാണെന്ന് മിശ്ര കൂട്ടിച്ചേർത്തു. നയപരമായ പിന്തുണയും വികസിത സമ്പദ്‌വ്യവസ്ഥയിലെ വർദ്ധിച്ചുവരുന്ന ആവശ്യവും കാരണം 2021 ൽ ഇന്ത്യയ്ക്ക് ഉത്തേജനം ലഭിക്കുമെങ്കിലും, ഇന്ത്യയുടെ ജിഡിപിയെ ഉയർത്താൻ ആഭ്യന്തര അടിസ്ഥാന ശക്തികളില്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. രാജ്യം അടിസ്ഥാനപരമായ ബലഹീനതകളുമായി പൊരുതുന്ന സാഹചര്യത്തിൽ, യഥാർത്ഥ ജിഡിപി ചുരുങ്ങുന്നത് 4.4 ശതമാനമായി കുറഞ്ഞു. 1980 ന് ശേഷമുള്ള ഏറ്റവും വലിയ മാന്ദ്യമാണിത്.

English summary

What is the current economic reality in India? Where is the situation now? | ഇന്ത്യയിലെ നിലവിലെ സാമ്പത്തിക യാഥാർത്ഥ്യം എന്ത്? ഇനി സ്ഥിതി എങ്ങോട്ട്?

The global economy is currently facing the biggest impact in post-war history since the Covid-19 pandemic. Read in malayalam.
Story first published: Friday, August 14, 2020, 12:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X