ടിക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങളിൽ ഒറാക്കിളും വാൾമാർട്ടും 12.5 ശതമാനം ഓഹരി വാങ്ങാൻ തയ്യാറാണെന്ന് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ, നിരോധിത ചൈനീസ് ആപ്ലിക്കേഷന്റെ മാനേജ്മെന്റ് സർക്കാരുമായി വീണ്ടും ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പുനർവിചിന്തനം നടത്താൻ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു.
യുഎസ് കരാർ
യുഎസ് ടിക് ടോക്ക് ഗ്ലോബലിൽ ഒറാക്കിളിന് 12.5 ശതമാനവും റീട്ടെയിൽ ഭീമനായ വാൾമാർട്ടിന് 7.5 ശതമാനവും ബാക്കിയുള്ള ഓഹരികൾ ടിക് ടോക്കിന്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിനുമുള്ളതാണ്. യുഎസ് നിക്ഷേപകർക്ക് ബൈറ്റ്ഡാൻസിൽ 40% ഓഹരി ഉള്ളതിനാൽ പുതിയ എന്റിറ്റിയിൽ കൂടുതൽ പ്രാധാന്യം അമേരിക്കൻ നിക്ഷേപകർക്ക് തന്നെയാണ്.
പുന:പരിശോധിക്കും
ഉപഭോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയുടെ അധികാരപരിധിയിലാണെന്ന് ഉറപ്പുവരുത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ടിക് ടോക്ക് മാനേജുമെന്റ് അനുകൂലമായ ഒരു പ്ലാനുമായി വന്നാൽ പുനർവിചിന്തനം നടത്താൻ തയ്യാറാണെന്ന് സർക്കാർ വ്യക്തമാക്കി. ടിക് ടോക്ക് ഇന്ത്യയുടെ കോർപ്പറേറ്റ് ഘടന എങ്ങനെ മാറുമെന്ന് സർക്കാർ അധികൃതർ നിരീക്ഷിക്കും.
നിരോധനം
ഡാറ്റ പങ്കിടൽ, സംഭരണം, സുരക്ഷാ ആശങ്കകൾ എന്നിവ സംബന്ധിച്ച് 200 ഓളം നിരോധിത ചൈനീസ് ആപ്ലിക്കേഷനുകൾ സമർപ്പിച്ച പ്രതികരണങ്ങൾ ഇന്ത്യ നിലവിൽ വിലയിരുത്തി വരികയാണ്. കിഴക്കൻ ലഡാക്ക് മേഖലയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടിയതിനെത്തുടർന്ന് 200 ഓളം ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിരോധിച്ചിരുന്നു. ജൂൺ മാസത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ മരിച്ചതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത വർദ്ധിച്ചതാണ് നിരോധനത്തിന് കാരണം.
വിലക്ക് എപ്പോൾ നീക്കും?
ആഗോളതലത്തിൽ 700 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്ന് അവകാശപ്പെടുന്ന ടിക് ടോക്കിന്റെ ഏറ്റവും വലിയ വിപണികളാണ് ഇന്ത്യയും യുഎസും. ഇന്ത്യയിൽ ടിക് ടോക്ക് ആപ്ലിക്കേഷന്റെ വിലക്ക് എപ്പോൾ നീക്കുമെന്ന് വ്യക്തമല്ല. അടുത്തിടെ നിരോധിച്ചതിനുശേഷം നിരവധി നിരോധിത ആപ്ലിക്കേഷനുകൾ ഇന്ത്യൻ കമ്പനികളുമായി പങ്കാളിയാകാൻ ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications