ഇനി യുപിഐ ആപ്പ് ഉപയോഗിച്ചും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; പുതിയ സംവിധാനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; ഇനി എടിഎം കാര്‍ഡ് എടുക്കുവാന്‍ മറന്നാലും ടെന്‍ഷനില്ലാതെ സുഖമായി എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം. എടി‌എം കമ്പനിയായ എൻ‌സി‌ആർ‌ കോർപ്പറേഷൻ ആണ് എളുപ്പത്തില്‍ യുപിഐ ഐഡി ഉപയോഗിച്ച് പണം പിന്‍വലിക്കുവാനുള്ള സൗകര്യം കൊണ്ടുവന്നിരിക്കുന്നത്. ഇന്റർ‌ഓപ്പറബിൾ‌ കാർ‌ഡ്‌ലെസ് ക്യാഷ് വിത്ത്ഡ്രോവല്‍ (ഐ‌സി‌സി‌ഡബ്ല്യു) എന്ന ഈ സംവിധാനം യു‌പി‌ഐ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് കാര്‍ഡില്ലാതെ പണം എ‌ടുക്കുവാനുള്ള സജ്ജീകരണമാണിത്.

 
ഇനി യുപിഐ ആപ്പ് ഉപയോഗിച്ചും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; പുതിയ സംവിധാനം

സിറ്റി യൂണിയന്‍ ബാങ്കുമായി സഹകരിച്ചാണ് എൻ‌സി‌ആർ‌ കോർപ്പറേഷൻ ഇത് ഒരുക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 1500 ഓളം എ‌ടിഎമ്മുകള്‍ ഈ സൗകര്യം ലഭ്യമാക്കും. കൂടുതല്‍ എടിഎമ്മുകളില്‍ സോഫ്റ്റ്വെയര്‍ അപ്ഗ്രേഡ് അടക്കമുള്ള കാര്യങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

യുപിഐ അപ്ലിക്കേഷൻ ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

സ്റ്റെപ്പ് 1. നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഗൂഗിള്‍ പേ, ഭീംം, പേടിഎം. ആമസോണ്‍ പേ പോലുള്ള ഏതെങ്കിലും യുപിഐ അപ്ലിക്കേഷന്‍ തുറക്കുക

സ്റ്റെപ്പ് 2. അപ്ലിക്കേഷൻ തുറന്ന ശേഷം, നിങ്ങളുടെ എടിഎം സ്ക്രീനിൽ കാണിച്ചിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്യുക.

സ്റ്റെപ്പ് 3. , നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക ടൗപ്പ് ചെയ്ത് നൽകി പ്രൊസീഡ് ബട്ടൺ അമർത്തുക. ഓര്‍മ്മിക്കുക, നിലവിൽ, ഈ സൗകര്യം ഉപയോഗിച്ച് നിങ്ങൾക്ക് ഒരു സമയം 5,000 രൂപ മാത്രമേ പിൻവലിക്കാൻ കഴിയൂ.

സ്റ്റെപ്പ് 4. പ്രൊസീഡ് ബട്ടൺ അമർ അമർത്തിയ ശേഷം, നിങ്ങൾ 4 അല്ലെങ്കിൽ 6 അക്ക യുപിഐ പിൻ എന്‍റര്‍ ചെയ്യുക. പണം സ്വീകരിക്കുക,

ഈ സൗകര്യം ഉപയോഗിക്കുന്നതിന്, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് യുപിഐ ആപ്ലിക്കേഷനുമായി ലിങ്കുചെയ്യേണ്ടതുണ്ട് . ഒരു യുപിഐ ആപ്പ് വഴി ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ സാധിക്കും.

സുകന്യ സമൃദ്ധി യോജന; നിക്ഷേപകര്‍ക്ക് ഏറ്റവും കൂടുതല്‍ പലിശ - കൂടുതല്‍ അറിയേണ്ടേ?

എസ്ബിഐ സ്ഥിര നിക്ഷേപമോ പോസ്റ്റ് ഓഫീസ് നിക്ഷേപമോ കൂടുതല്‍ മികച്ചത്? പലിശ നിരക്കുകള്‍ പരിശോധിക്കാം

നിങ്ങളുടെ വായ്പ അപേക്ഷ തള്ളിക്കളയാതിരിക്കാന്‍ ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

English summary

You can now withdraw money from ATMs using the UPI app | ഇനി യുപിഐ ആപ്പ് ഉപയോഗിച്ചും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; പുതിയ സംവിധാനം

You can now withdraw money from ATMs using the UPI app
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X