ആദായ നികുതി ആസൂത്രണം ചില നുറുങ്ങുകള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ നല്ല സാമ്പത്തിക ആസൂത്രകനാണെങ്കില്‍ ഒരോ വര്‍ഷവും ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെപ്പറ്റി മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടാകും. പക്ഷേ പലരുടെയും കാര്യത്തില്‍ ഇതു ഏട്ടിലെ പശുവാണ്,നടപ്പിലാവാറില്ല തന്നെ.

 
ആദായ നികുതി ആസൂത്രണം ചില നുറുങ്ങുകള്‍

നിങ്ങളുടെ ആദായനികുതിക്കണക്കുകളുമായി യോജിച്ചുപോകുന്ന സമ്പാദ്യശീലമാണ് എപ്പോഴും ആരോഗ്യകരം.

സാധാരണരീതിയില്‍ ചിന്തിച്ചാല്‍ വര്‍ഷം ചെല്ലുന്തോറും ഓരോ കുംടുംബത്തിന്‍്‌റയും മൊത്തവരുമാനം കൂടിവരികയാണ് ചെയ്യുന്നത്. മൊത്തവരുമാനം കണക്കിലെടുത്തു വേണം നികുതി ആസൂത്രണം ചെയ്യാന്‍ അല്ലാത്തപക്ഷം സമ്പാദ്യനിരക്ക് കുറയുകയും നികുതി നിരക്ക് കൂടുകയും ചെയ്യും

ഇന്‍ഷുറന്‍സ് പോളിസികള്‍ 80സി പ്രകാരം നിങ്ങള്‍ക്ക് നികുതിയിളവ് നേടിത്തരും.അത് ഭാര്യയുടെ പേരിലുള്ള പോളിസിയാണെങ്കിലും.ഭാര്യ നികുതി ദാതാവാണെങ്കിലും അവര്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താത്തടത്തോളം കാലം ഭാര്യയുടെ പേരിലുള്ള പോളിസിക്ക് നികുതിയിളവിന് നിങ്ങള്‍ അര്‍ഹനാണ്.

നിക്ഷേപത്തിനൊരുങ്ങും മുന്‍പെ നിങ്ങള്‍ ഏതുഗണത്തില്‍പ്പെടുന്ന നികുതിദായകനാണന്ന് ഉറപ്പ് വരുത്തണം. നിക്ഷേപിക്കാന്‍ ഉറപ്പിച്ച മുഴുവന്‍ തുകയും ഒന്നില്‍ മാത്രം നിക്ഷേപിക്കുന്നത് ബുദ്ധിപൂര്‍വ്വമായ തീരുമാനമായിരിക്കില്ല.അനിശ്ചിതത്വങ്ങളും മനസ്സിലുണ്ടാവണമെന്നു സാരം.

കുട്ടികളുടെ സ്‌കൂള്‍ ഫീസ്,ഭവനവായ്പയുടെ തിരിച്ചടവ്, അതിന്‍റ പലിശ,പ്രൊവിഡന്‍റ്ഫണ്ട്
തുടങ്ങിയവയ്ക്കും നിങ്ങള്‍ക്കു നികുതിയിളവ് ലഭിക്കുന്നതാണ്.

ടാക്‌സ് ഫ്രീ ബോണ്ടുകളില്‍ നിന്നുള്ള പലിശ,കൃഷിയില്‍ നിന്നുള്ള വരുമാനം എന്നിവ, ആദായനികുതി നിയമ പ്രകാരം നികുതിയിളവ് ലഭിക്കുന്ന മറ്റ് ചില വരുമാനങ്ങളാണ്

English summary

Points to Note Before Tax Planning

Most of us with passing years make resolution to plan taxes before hand but eventually end up at the last moment. It may also happen that you realize that other investment option was better and would have helped you save more. At least, it is important to consider these points before tax planning
English summary

Points to Note Before Tax Planning

Most of us with passing years make resolution to plan taxes before hand but eventually end up at the last moment. It may also happen that you realize that other investment option was better and would have helped you save more. At least, it is important to consider these points before tax planning
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X