വീട്ടുചെലവ് കൊണ്ട് പൊറുതിമുട്ടിയോ?? മാസാവസാനം പോക്കറ്റ് കാലിയാകാതിരിക്കാൻ ഇക്കാര്യങ്ങൾ പരീക്ഷിക്കൂ..

വീട്ടുചെലവുകള്‍ കൊണ്ട് നിങ്ങള്‍ കഷ്ടപ്പെടുന്നുണ്ടോ ? വീട്ടു ചെലവ് അല്‍പ്പം ചുരുക്കിയാല്‍ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ തുക മാറ്റിവെക്കാം.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടുചെലവുകള്‍ കൊണ്ട് നിങ്ങള്‍ കഷ്ടപ്പെടുന്നുണ്ടോ ? വീട്ടു ചെലവ് അല്‍പ്പം ചുരുക്കിയാല്‍ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ തുക മാറ്റിവെക്കാം.

പ്ലാന്‍ ചെയ്യാം ഷോപ്പിങ്

പ്ലാന്‍ ചെയ്യാം ഷോപ്പിങ്

അവശ്യവസ്തുക്കളുടെ കൃത്യമായ പട്ടിക തയ്യാറാക്കുക. കാണുന്നതെല്ലാം വാങ്ങിക്കൂട്ടുന്ന ശീലം മാറ്റുക. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഓഫറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ക്രഡിറ്റ് കാര്‍ഡിനു പകരം പണം കൊടുത്തു മാത്രമേ വാങ്ങുവെന്ന് ഉറപ്പിക്കുക. പഠനങ്ങള്‍ തെളിയിക്കുന്നത് പ്ലാസ്റ്റിക് കാര്‍ഡ് ഉപയോഗം ചെലവ് കുത്തനെ ഉയര്‍ത്തുമെന്നാണ്. കൈയിൽ കാശുള്ളവരുടെ ശ്രദ്ധയ്ക്ക്!!! ഇക്കാര്യങ്ങൾ മറന്നാൽ മുട്ടൻ പണി കിട്ടും

കണക്കെഴുതുക

കണക്കെഴുതുക

ഓരോ ദിവസത്തേയും ചെലവുകളെല്ലാം കൃത്യമായി എഴുതുക. എത്ര കുറഞ്ഞ തുകയും വിട്ടുകളയരുത്.ചെലവു നിയന്ത്രിക്കാന്‍ കണക്കെഴുത്ത് വലിയ പ്രേരണ നല്‍കും. നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാണോ?? എങ്കിൽ വെറും 50 രൂപ മതി ജീവിതം മാറിമറിയാൻ

ഒന്നിച്ചു വാങ്ങാം

ഒന്നിച്ചു വാങ്ങാം

ഏതാനും വീട്ടുകാര്‍ ചേര്‍ന്ന് അരി, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര, സവാള എന്നിവ മൊത്ത വിലയില്‍ വാങ്ങാം. ഫ്ളാറ്റുകളിലും കോളനികളിലും താമസിക്കുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന മാര്‍ഗമാണിത്. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!

ബ്രാന്‍ഡ് ഒഴിവാക്കാം

ബ്രാന്‍ഡ് ഒഴിവാക്കാം

നല്ലതു വേണമെങ്കില്‍ വലിയ വില കൊടുക്കണം, മികച്ച ബ്രാന്‍ഡ് തന്നെ വാങ്ങണമെന്ന് പലരും വിശ്വസിക്കുന്നു. അതിനായി വലിയ തുക ചെലവാക്കുന്നു. പക്ഷേ ഇവിടെ കമ്പനികള്‍ പരസ്യത്തിനായി ചെലവാക്കുന്ന കോടികള്‍ കൂടിയാണ് നമ്മള്‍ നല്‍കേണ്ടി വരുന്നത്. പ്രാദേശികമായി ലഭിക്കുന്ന നല്ല ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും വാങ്ങാനും ശ്രമിക്കുക. വീട്ടിൽ പുതിയ അതിഥി എത്താറായോ?? സാമ്പത്തിക കാര്യങ്ങൾ എങ്ങനെ പ്ലാൻ ചെയ്യാം?? ഇതാ അഞ്ച് വഴികൾ

ജംങ് ഫുഡ് വേണ്ട

ജംങ് ഫുഡ് വേണ്ട

ഐസ്‌ക്രീം, കോള, ബേക്കറി ഇനങ്ങള്‍ക്ക് വരുന്ന മാസ ചെലവ് കണക്കാക്കിയാല്‍ പലരും ഞെട്ടിപോകും. അവയില്‍ കുറവു വരുത്തിയാല്‍ പണം ലാഭിക്കാമെന്നു മാത്രമല്ല ആരോഗ്യം മെച്ചപ്പെടും. ചികിത്സാ ചെലവും കുറയും. ബിസിനസ് തുടങ്ങാൻ മടിക്കേണ്ട!! വെറും വട്ടപ്പൂജ്യത്തിൽ നിന്ന് കോടീശ്വരന്മാ‍രായ ബിസിനസുകാർ ഇവരാണ്

ഭക്ഷണം പാഴാക്കരുത്

ഭക്ഷണം പാഴാക്കരുത്

വലിയ വില കൊടുത്തു വാങ്ങുന്ന പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവയുടെ പാഴാക്കല്‍ ഒഴിവാക്കണം. ഈ ഇനങ്ങളില്‍ ഇടത്തരം കുടുംബം വാങ്ങുന്നതിന്റെ 15-20 ശതമാനം പാഴാക്കുന്നുവെന്നാണ് കണക്ക്.
ഇന്ന് കുട്ടികള്‍ വരെ കാന്റീനില്‍ നിന്നാണ് ഉച്ച ഭക്ഷണം കഴിക്കുന്നത്. ഹോട്ടലില്‍ നിന്ന് കഴിക്കുമ്പോള്‍ ചെലവ് 80 മുതല്‍ 200 രൂപ വരെയാകും. ഒരു പൊതി കയ്യില്‍ കരുതിയാല്‍ ഇതൊഴിവാക്കാം. ആരോഗ്യവും മെച്ചമാകും. ഓഫീസിൽ പോകേണ്ട... വീട്ടിലിരുന്ന് കാശുണ്ടാക്കാൻ ഈ ജോലികളാണ് ബെസ്റ്റ്

മോട്ടോര്‍ പൂള്‍

മോട്ടോര്‍ പൂള്‍

പെട്രോള്‍ ചെലവിനു ഒരുപാട് മാര്‍ഗങ്ങള്‍ പരീക്ഷിക്കാം. സമീപ ഓഫീസുകളില്‍ ജോലി ചെയ്യുന്ന അയല്‍വാസികളെ ചേര്‍ത്ത് മോട്ടോര്‍ പൂളുണ്ടാക്കല്‍ ഇന്ന് വ്യാപകമാണ്. ഓരോരുത്തരും ടേണ്‍ വെച്ച് വാഹനമെടുക്കുകയാണ് ചെയ്യുന്നത്. ഈ രീതി വഴി ട്രാഫിക്കും മലിനീകരണവും കുറയ്ക്കാമെന്ന മെച്ചവുമുണ്ട്. മാസം വെറും 500 രൂപ എടുക്കാനുണ്ടോ??? നിങ്ങൾക്കും ജീവിതം മാറ്റിമറിക്കാം

കൃഷി ചെയ്യാം

കൃഷി ചെയ്യാം

സ്ഥലമില്ലാത്തവര്‍ക്കു പോലും ഇന്ന് കൃഷി ചെയ്യാന്‍ അവസരം ഉണ്ട്. ടെറസിലും കാരി ബാഗിലും ഒക്കെ. മാത്രമല്ല ഇത്തരം കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി സര്‍ക്കാര്‍ പദ്ധതികളും ഉണ്ട്. പൂന്തോട്ടങ്ങള്‍ പലരുടേയും ഹോബിയാണ്. ഒപ്പം അല്‍പ്പം പച്ചക്കറി കൂടിയാല്‍ വലിയ തോതില്‍ ചെലവു ചുരുക്കല്‍ സാധ്യമാണ്. കറിവേപ്പിലയും പച്ചമുളകും തന്നെ ഉണ്ടാക്കാനായാല്‍ വലിയ നീക്കിവരവ് നേടാം. ഒന്നിലധികം ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ??? ഇതാ നിങ്ങളെ കാത്തിരിക്കുന്ന ചില നൂലാമാലകള്‍

malayalam.goodreturns.in

English summary

8 Simple Ways to Save Money

Sometimes the hardest thing about saving money is just getting started. It can be difficult to figure out simple ways to save money and how to use your savings to pursue your financial goals.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X