വീട്ടിൽ പുതിയ അതിഥി എത്താറായോ?? സാമ്പത്തിക കാര്യങ്ങൾ എങ്ങനെ പ്ലാൻ ചെയ്യാം?? ഇതാ അഞ്ച് വഴികൾ

ഇതാ കുഞ്ഞ് അതിഥിയെ വരവേൽക്കുന്നതിന് മുമ്പ് നിങ്ങൾ തീ‍ർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കുഞ്ഞ് ഉണ്ടാകുന്നതിന് മുമ്പ് തന്നെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ശ്രമിക്കുന്നവരാണ് പുതു തലമുറയിലെ മിക്ക ദമ്പതികളും. ഇതാ കുഞ്ഞ് അതിഥിയെ വരവേൽക്കുന്നതിന് മുമ്പ് നിങ്ങൾ തീ‍ർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

 

ബഡ്ജറ്റ്

ബഡ്ജറ്റ്

നിങ്ങളുടെ വിവാഹത്തിനു ശേഷം കഴിയുന്നതും വേഗം കുട്ടികൾക്കായ് ഒരു ബഡ്ജറ്റ് തയ്യാറാക്കണം. ഇതിനായി ഒരു തുക മാറ്റിവച്ച് മാതാപിതാക്കളുടെ പേരിൽ തന്നെ സ്ഥിരനിക്ഷേപം നടത്തുന്നതാവും ഉചിതം. നിങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടാകാനെടുക്കുന്ന സമയദൈർഘ്യത്തെ ആശ്രയിച്ച് ഈ തുക വർദ്ധിക്കും. വിവാഹശേഷം ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് വളരെ അത്യാവശ്യം

ഇൻഷുറൻസ്

ഇൻഷുറൻസ്

അമ്മയുടെ ആരോഗ്യം, പ്രസവ ചെലവ് എന്നിവയ്ക്ക് അനുയോജ്യമായ ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക്കുന്നത് ഗുണം ചെയ്യും.
ഇൻഷുറൻസ് ഉള്ളവർക്ക് സാധാരണ പ്രസവത്തിന് 15,000 രൂപയും സിസേറിയന് 25,000 രൂപ വരെയും ലഭിക്കും. നിങ്ങളുടെ ഇൻഷുറൻസ് പോളിസിയുമായി ആധാർ ബന്ധിപ്പിക്കുന്നതെങ്ങനെ?

ക്രെഡിറ്റ് കാർഡ്

ക്രെഡിറ്റ് കാർഡ്

കുടുംബത്തിലേയ്ക്ക് ഒരു പുതിയ ആൾ കടന്നു വരുമ്പോൾ ചെലവുകളും കൂടും. അതിനാൽ ക്രെഡിറ്റ് ബാലൻസുകളും മറ്റും എത്രയും വേഗം അടച്ചു തീർക്കണം. കാരണം കുടിശ്ശിക കിടക്കുന്നതിനനുസരിച്ച് നിങ്ങൾ പലിശ നൽകേണ്ടി വരും. ഇതും തികച്ചും അനാവശ്യമായ ചെലവാണ്. ശമ്പളക്കാ‍ർക്ക് കാശ് ഇരട്ടിയാക്കാം...ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിക്കൂ...

എമർജൻസി ഫണ്ട്

എമർജൻസി ഫണ്ട്

പ്രസവത്തിനായി നീണ്ട അവധികളും മറ്റും എടുക്കുന്നതു വഴി ചിലർക്ക് എങ്കിലും ജോലിയിൽ നിന്ന് രാജി വയ്ക്കേണ്ടി വന്നേക്കാം. അതിനാൽ ഈ കാലഘട്ടത്തെ അതിജീവിക്കാൻ എമർജൻസി ഫണ്ട് കണ്ടെത്തുന്നത് പിന്നീട് ഗുണം ചെയ്യും. 3 മുതൽ 6 മാസം വരെയെങ്കിലും ചെലവിന് ആവശ്യമായ തുക എമർജൻസി ഫണ്ടായി കരുതണം. മാസം വെറും 500 രൂപ എടുക്കാനുണ്ടോ??? നിങ്ങൾക്കും ജീവിതം മാറ്റിമറിക്കാം

മറ്റ് ചെലവുകൾ

മറ്റ് ചെലവുകൾ

കുഞ്ഞിന് ആവശ്യമായ വസ്ത്രങ്ങൾ, ഡയപ്പറുകൾ, ജോലിയ്ക്ക് പോകുന്ന മാതാപിതാക്കളാണെങ്കിൽ കുഞ്ഞിന് നോക്കുന്ന ആയയ്ക്ക് നൽകേണ്ടി വരുന്ന ശമ്പളം ഇവയൊക്കെ അധിക ചെലവുകളാണ്. ഇതിനായും ഒരു നിശ്ചിത തുക കരുതിയിരിക്കണം. ഗീതാ ​ഗോപിനാഥ് നിസാരക്കാരിയല്ല!!! മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായതിന് പിന്നിൽ

malayalam.goodreturns.in

English summary

How to plan family finances with new baby on way

Many couples now prefer to have a solid financial base before planning a family. Here’s a look at some steps you can take.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X