നികുതി ലാഭിക്കുമ്പോള്‍ പറ്റുന്ന 4 അബദ്ധങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലപ്പോഴും നികുതി അടയ്ക്കേണ്ട അവസാന ഘട്ടത്തില്‍ അബദ്ധങ്ങളില്‍ ചെന്നു ചാടുക സാധാരണമാണ്. ശരിയായി പ്ലാന്‍ ചെയ്താല്‍ നികുതി ലാഭിച്ച് നല്ലൊരു തുക തന്നെ കണ്ടെത്താനാകും.

നികുതി ലാഭിക്കുമ്പോള്‍ പറ്റുന്ന 4 അബദ്ധങ്ങള്‍

സാധാരണയായി നികുതി ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഉണ്ടാകുന്ന നാല് അബദ്ധങ്ങള്‍ ഇവയാണ്.

1. അവസാന നിമിഷത്തിനായി കാത്തിരിക്കുക
നികുതി ആസൂത്രണത്തിലെ എല്ലാ പിഴവുകളുടെയും അടിസ്ഥാന കാരണമാണിത്. ശരിയായ ആസൂത്രണം അവസാന ഘട്ടത്തില്‍ സാധ്യമാകില്ല. നിങ്ങളുടെ പ്രായം, വരുമാനം എന്നിവയുമായെല്ലാം ബന്ധപ്പെടുത്തിയുള്ള സാമ്പത്തിക ആസൂത്രണത്തിന്റെ വിവിധ ലക്ഷ്യങ്ങള്‍ നിങ്ങള്‍ അപ്പോഴത്തെ തിടുക്കത്തില്‍ ഓര്‍ക്കുകയില്ല. നികുതി മാത്രം കുറച്ചുകിട്ടുന്നതിലാകും ശ്രദ്ധ.

2. അനാവശ്യമായ ഇന്‍ഷുറന്‍സ് പ്ലാനുകള്‍
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടടുക്കുമ്പോള്‍ നിങ്ങള്‍ക്ക് പല ഇന്‍ഷുറന്‍സ് കമ്പനി ഏജന്റുമാരില്‍ നിന്നും ഫോണ്‍ വരും, അവര്‍ വീട്ടിലെത്തി സമ്മര്‍ദം ചെലുത്തിയേക്കാം. ഓഹരി അധിഷ്ഠിതമായ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ നിങ്ങള്‍ക്കു വില്‍ക്കാന്‍ അനുയോജ്യമായ സമയമാണതെന്നാണ് അവര്‍ കണക്കാക്കുന്നത്. ഇവയ്ക്ക് നികുതിയില്‍ നിന്ന് ഇളവു നേടാനാകും എന്നു തിരിച്ചറിയുന്ന നിങ്ങള്‍ ഒടുവില്‍ സമ്മതം മൂളിയേക്കാം.എന്നാല്‍ ഇന്‍ഷുറന്‍സില്‍ നിങ്ങളുടെ പ്രഥമ പരിഗണന സുരക്ഷയ്ക്കാണെന്ന് മറക്കാതിരിക്കുക. നികുതിയിളവിന് അപ്പുറം നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഇണങ്ങുന്ന പോളിസിയാണോ നിങ്ങള്‍ എടുക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

3. മ്യൂച്വല്‍ ഫണ്ടുകളെ അവഗണിക്കുന്നത്
പ്രായവും വരുമാനവും കാര്യപ്രാപ്തിയുമൊക്കെ റിസ്‌ക് എടുക്കാന്‍ അനുയോജ്യമാണെങ്കിലും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അത് ആവശ്യമാണെന്നിരിക്കലും പലരും മ്യൂച്വല്‍ ഫണ്ടുകളെ നികുതി ആസൂത്രണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ്. ഇത്തരം നിക്ഷേപങ്ങള്‍ നികുതി കുറയ്ക്കുന്നതിനൊപ്പം നിങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും പണപ്പെരുപ്പത്തെ നേരിടുന്നതിനുമെല്ലാം സഹായിച്ചേക്കാം.

4. സാധ്യതകള്‍ തേടാത്തത്

നികുതിയിളവ് നേടുന്നതിന് 80സി വകുപ്പിനു പുറത്തുള്ള മറ്റ് നികുതിയിളവുള്ള നിക്ഷേപങ്ങളിലും നിങ്ങള്‍ക്ക് അനുയോജ്യമായവ പരിഗണനക്കെടുക്കണം. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കൂടി ഇത് പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന് ഒരു ഭവന വായ്പയിലൂടെ നികുതിയിളവ് നേടുന്നത് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനു സഹായിക്കുന്നു. വിദ്യാഭ്യാസ വായ്പയ്ക്കും നികുതിയിളവുണ്ട്. നിങ്ങള്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്ന ആളാണെങ്കില്‍ മാറാരോഗികളോ മാരക രോഗങ്ങള്‍ ബാധിച്ചവരോ ആയ അടുത്ത ആശ്രിതര്‍ക്കായി ചെലവിടുന്ന ചികിത്സാചെലവിനും നികുതിയിളവിന് അര്‍ഹതയുണ്ട്.

മരണശേഷം കടങ്ങൾക്ക് എന്ത് സംഭവിക്കുംമരണശേഷം കടങ്ങൾക്ക് എന്ത് സംഭവിക്കും

Story first published: Wednesday, April 13, 2016, 12:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X