ഈ അക്ഷയ തൃതീയക്ക് സ്വര്‍ണം വേണ്ടേ വേണ്ട

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണവില കുറയുമ്പോള്‍ നിക്ഷേപമെന്ന നിലക്ക് സ്വര്‍ണം വാങ്ങിയവരെയാണ് അതു ബാധിക്കുന്നത്. 2013 ആഗസ്റ്റില്‍ 34,000 വരെ ഉയര്‍ന്നു സ്വര്‍ണവില. സിറിയന്‍ പ്രതിസന്ധി വന്നപ്പോള്‍ ഇപ്പോഴത്തെ വിലയായ 30,100 ലേക്ക് വന്നു.

സ്വര്‍ണവില ഉയരുമ്പോള്‍ ഈ അക്ഷയ തൃതീയക്ക് സ്വര്‍ണം വാങ്ങരുതെന്ന് പറയാന്‍ 6 കാരണങ്ങളുണ്ട്.

ഗവണ്‍മെന്റ് സ്വര്‍ണ ഉപഭോഗം കുറയ്ക്കുന്നു

ഗവണ്‍മെന്റ് സ്വര്‍ണ ഉപഭോഗം കുറയ്ക്കുന്നു

സ്വര്‍ണത്തിന്റെ ഉപയോഗത്തില്‍ ഇന്ത്യക്കാരാണ് മുന്നില്‍. ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം, ഗോള്‍ഡ് ബോണ്ട് എന്നിവ ഉപയോഗിച്ച് ഗവണ്‍മെന്റ് സ്വര്‍ണത്തിന്റ ഡിമാന്റ് കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്.ഇത് സ്വര്‍ണവില കുറയാനിടയാക്കാം.

സ്വര്‍ണത്തിനെ ഉണര്‍ത്താന്‍

സ്വര്‍ണത്തിനെ ഉണര്‍ത്താന്‍

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധികളുണ്ടാകുമ്പോഴാണ് സുരക്ഷിത നിക്ഷേപമെന്ന രീതിയില്‍ സ്വര്‍ണത്തിന്റെ വില ഉയരാറ്. ഇപ്പോള്‍ അങ്ങനെയൊരു പ്രതിസന്ധിക്ക് നിലവില്‍ സാഹചര്യമില്ല.

യു എസ് ഫെഡറലിന്റെ ഉയരുന്ന പലിശ നിരക്ക്

യു എസ് ഫെഡറലിന്റെ ഉയരുന്ന പലിശ നിരക്ക്

ജൂണില്‍ നടക്കുന്ന യു എസ് ഫെഡറലിന്റെ മീറ്റിംഗില്‍ 25 പോയിന്റ് പലിശ നിരക്ക് വര്‍ദ്ധനയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഈ വര്‍ദ്ധന നിലവില്‍ വന്നാല്‍ സ്വര്‍ണത്തിനത് ഒരു നല്ല വാര്‍ത്തയായിരിക്കില്ല.

സൂക്ഷിക്കാന്‍ പൈസ, മോഷണവും

സൂക്ഷിക്കാന്‍ പൈസ, മോഷണവും

സ്വര്‍ണം വാങ്ങിയാല്‍ മാത്രം പോര അതു സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. കള്ളന്‍മാരെ പേടിക്കണം. ബാങ്ക് ലോക്കറാണെങ്കില്‍ ചാര്‍ജും കൂടും. വാങ്ങുന്ന വിലയും വില്‍ക്കുന്ന വിലയും തമ്മില്‍ നല്ല അന്തരവുമുണ്ടാകും. വിവാഹത്തിനും ആഘോഷങ്ങള്‍ക്കും സ്വര്‍ണം വാങ്ങുന്നത് ശരിതന്നെ പക്ഷേ നിക്ഷേപമായി മാറുമ്പോഴാണ് പ്രശ്‌നം.

സ്വര്‍ണവും ഡോളറും

സ്വര്‍ണവും ഡോളറും

ഡോളര്‍ ഉയരുമ്പോള്‍ സ്വര്‍ണവില താഴും. യുഎസിന്റെ സാമ്പത്തിക നില ശക്തമാണ് അതുകൊണ്ട് തന്നെ ഉയരുന്ന ഡോളറില്‍ നിന്ന സ്വര്‍ണത്തിന് സഹായമൊന്നും പ്രതീക്ഷിക്കണ്ട.

സ്വര്‍ണവും രൂപയും

സ്വര്‍ണവും രൂപയും

ഇന്ത്യയിലേക്ക് ഒരുപാട് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതുകൊണ്ട് ഡോളറിനെതിരെ രൂപയുടെ നിരക്കിനെ തീര്‍ച്ചയായും ബാധിക്കും. രൂപ ഡോളറിനെതിരെ ഇടിയാന്‍ സാധ്യത വളരെ കുറവാണ്. അതുകൊണ്ട് സ്വര്‍ണത്തിന്റെ ഇറക്കുമതിചാര്‍ജ് കൂടാനിടയില്ല.

English summary

6 Reasons Why Gold Is Not A Good Investment This Akshaya Tritiya

With gold prices soaring yet again, here are many reasons not to buy gold this Akshaya Trithiya.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X